നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Mother Demands Rent | സ്വന്തം വീട്ടില്‍ താമസിക്കാന്‍ അമ്മ മകളോട് വാടക ആവശ്യപ്പെടുന്നു

  Mother Demands Rent | സ്വന്തം വീട്ടില്‍ താമസിക്കാന്‍ അമ്മ മകളോട് വാടക ആവശ്യപ്പെടുന്നു

  മകള്‍ എല്ലാ മാസവും 2600 രൂപ വാടകയായി നൽകണമെന്നും അത് ഒരു നിക്ഷേപമാണെന്നും അവർ പറയുന്നു.

  News18

  News18

  • Share this:
   എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ നന്നായി വളര്‍ത്താനും അവര്‍ക്ക് ജീവിതത്തെക്കുറിച്ച് മികച്ച ഉൾക്കാഴ്ച നല്‍കാനും ശ്രമിക്കുന്നവരാണ്. ചെറുപ്രായത്തിൽ തന്നെ നല്ല കാര്യങ്ങള്‍ ചെയ്യാൻ രക്ഷിതാക്കള്‍ അവരെ പഠിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ചില കുട്ടികള്‍ പഠനത്തോടൊപ്പം ജോലി ചെയ്ത് മാതാപിതാക്കളെ സഹായിക്കാറുമുണ്ട്. മറ്റു ചിലര്‍ പഠനത്തിനായി പാര്‍ട്ട് ടൈം ജോലികളും ചെയ്യാറുണ്ട്. എന്നാൽ സ്വന്തം വീട്ടില്‍ വാടക കൊടുത്ത് ജീവിക്കേണ്ട അവസ്ഥ മക്കൾക്ക് വന്നാലോ?

   ഒരു അമ്മ ടിക്ടോക്കില്‍ പങ്കുവെച്ച വീഡിയോ (Tiktok Video) അടുത്തിടെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ന്യൂസിലന്‍ഡിലാണ് സംഭവം. തന്റെ വീട്ടില്‍ താമസിക്കുന്നതിന് ഈ അമ്മ പെണ്‍മക്കളില്‍ (Daughters) നിന്ന് വാടക (Rent) ഈടാക്കുന്നുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോ കണ്ട പലരെയും ഇത് ഞെട്ടിച്ചു കളഞ്ഞു. പക്ഷേ ആ അമ്മയ്ക്ക് അവരുടേതായ കാരണങ്ങള്‍ കൂടിയുണ്ട് പറയാന്‍. കെയ്റ്റ്എന്നാണ് അമ്മയുടെ പേര്.

   വീഡിയോയില്‍ കെയ്റ്റ് തന്റെ പെണ്‍മക്കളില്‍ ഒരാളുമായി ഗെയിം കളിക്കുകയാണ്. കളിയുടെ ഭാഗമായി, കളിക്കാര്‍ ഒരു കപ്പിലേക്ക് പേന വലിച്ചെറിയണം. കളിക്കുന്നയാൾക്ക് അത് ചെയ്യാൻ കഴിഞ്ഞാൽ അയാൾ മറ്റേയാള്‍ പറയുന്നത് അനുസരിക്കണം. 18 വയസ്സുള്ള മകള്‍ ലതിഷയ്ക്കൊപ്പമാണ് കെയ്റ്റ് ഈ ഗെയിം കളിക്കുന്നത്. കളി തോറ്റതോടെ കെയ്റ്റ് തന്റെ ആവശ്യം മകളോട് പറയുന്നു. വളരെ വ്യത്യസ്തമായ ആവശ്യമായിരുന്നു കെയ്റ്റിന്റേത്. അടുത്ത വർഷം തന്റെ വീട്ടില്‍ താമസിക്കണമെങ്കിൽ വാടക തരേണ്ടി വരുമെന്നാണ് അവര്‍ മകളോട് പറയുന്നത്.

   ഇപ്പോള്‍ ഈ വീഡിയോയ്ക്ക് ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്നും നിരവധി കമന്റുകളാണ് ലഭിക്കുന്നത്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ തന്നെ അലട്ടുന്നില്ലെന്നാണ് കെയ്റ്റ് പറയുന്നത്. മകള്‍ എല്ലാ മാസവും 2600 രൂപ വാടകയായി നൽകണമെന്നും അത് ഒരു നിക്ഷേപമാണെന്നും അവർ പറയുന്നു. എന്നെങ്കിലും മകള്‍ പുറത്ത് എവിടെയെങ്കിലും ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയാൽ അവള്‍ക്ക് പുതിയൊരു വീട് വാങ്ങിക്കാനായി ഈ പണം തിരികെ നല്‍കുമെന്നും കെയ്റ്റ് പറയുന്നു. ഈ രീതിയില്‍, ഒരു ജീവിതം കെട്ടിപ്പടുക്കാൻ മകളെ സഹായിക്കാനും ഒന്നും സൗജന്യമായി ലഭിക്കാത്ത ഈ ലോകത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് അവളെ പഠിപ്പിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് കെയ്റ്റ് വ്യക്തമാക്കുന്നു.

   സ്വന്തം മകളില്‍ നിന്ന് ആരാണ് വാടക വാങ്ങുക എന്നാണ് പലരും ചോദിക്കുന്നത്. മകളെ അവളുടെ കുട്ടിക്കാലം ആസ്വദിക്കാൻ അനുവദിക്കണമെന്നും ഈ പ്രായത്തില്‍ വാടക നല്‍കേണ്ടതില്ലെന്നും മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍ കെയ്റ്റിന്റെ തീരുമാനം ലജ്ജാകരമാണെന്ന് കമന്റ് സെക്ഷനില്‍ ചിലര്‍ പറയുന്നുണ്ട്. എന്നിരുന്നാലും, കൂടുതല്‍ ആളുകളും കെയ്റ്റിനെ പിന്തുണച്ചു. ഭാവിയിലെ ജീവിതത്തിന് മകള്‍ക്ക് ശരിയായ പാഠമാണ് അവള്‍ നല്‍കുന്നതെന്നും അവര്‍ പറയുന്നു. എന്തായാലും കെയ്റ്റിന്റെ ഈ ടിക്ടോക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
   Published by:Sarath Mohanan
   First published:
   )}