• HOME
  • »
  • NEWS
  • »
  • buzz
  • »
  • Sensor | അഞ്ച് മിനിറ്റിനുള്ളില്‍ പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനിയുടെ അംശം കണ്ടെത്താം; സെന്‍സര്‍ വികസിപ്പിച്ച് ഗവേഷകര്‍

Sensor | അഞ്ച് മിനിറ്റിനുള്ളില്‍ പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനിയുടെ അംശം കണ്ടെത്താം; സെന്‍സര്‍ വികസിപ്പിച്ച് ഗവേഷകര്‍

ഇതുപയോഗിച്ച് വളരെ വേഗതയോടെയും കാര്യക്ഷമമായും കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്താം.

  • Share this:
    നാം കഴിക്കുന്ന പല പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ (pesticides) അംശം നിലനില്‍ക്കുന്നുണ്ട്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി സ്വീഡിഷ് ഗവേഷകര്‍ (swedish scientists) ഒരു മിനി സെന്‍സര്‍ വികസിപ്പിച്ചിരിക്കുകയാണ്. വില കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ സെന്‍സറുകളാണ് ഇത്. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് സെന്‍സര്‍ വികസിപ്പിച്ചെടുത്തത്. 1970കൾ മുതൽ നിലനിൽക്കുന്ന രാമൻ ഇഫക്ട് (surface-enhanced Raman scattering - SERS) രീതിയില്‍ നിന്നുള്ള പ്രചോദനമാണ് സെന്‍സര്‍ കണ്ടുപിടിക്കാന്‍ കാരണം. ഒരു ലോഹപ്രതലത്തിലൂടെ ജൈവതന്മാത്രകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സാങ്കേതിക പദമാണിത്.

    പഴങ്ങളിലെയും (fruits) പച്ചക്കറികളിലെയും (vegetables) കീടനാശിനിയുടെ സാന്നിധ്യം കണ്ടുപിടിക്കാന്‍ ഈ സാങ്കേതിക വിദ്യ സഹായിക്കും. ഇതുപയോഗിച്ച് വളരെ വേഗതയോടെയും കാര്യക്ഷമമായും കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്താം. ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടി വന്നിരുന്ന ചെലവ് കുറയ്ക്കാനും പുതിയ സെന്‍സര്‍ സഹായിക്കും.

    ഒരു SERS നാനോസെന്‍സര്‍ (nano sensor) ഉപയോഗിച്ചാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. SERS ഫിലിമുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഗവേഷകര്‍ ഫ്‌ലെയിം സ്പ്രേ ഉപയോഗിച്ച് എയ്‌റോസോളുകള്‍ ഒരു പ്രതലത്തിലേക്ക് നിക്ഷേപിച്ചു. നാനോ സെന്‍സര്‍ രീതി വിശകലനം ചെയ്യുന്നതിന് മുമ്പ്, ചെറിയ അളവിൽ കീടനാശിനികള്‍ ഒരു ആപ്പിളിനു മുകളില്‍ പ്രയോഗിക്കുകയും പിന്നീട് ഒരു സ്വാബ് ഉപയോഗിച്ച് ഇത് ലബോറട്ടറി പരീക്ഷണങ്ങൾക്കായി ശേഖരിക്കുകയും ചെയ്തു. എന്നാൽ സെന്‍സറിന് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞു. ഈ ഉപകരണത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ ഉറപ്പു വരുത്തുന്നതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമുണ്ട്.

    അഡ്വാന്‍സ്ഡ് സയന്‍സസ് എന്ന അക്കാദമിക് ജേണലിലാണ് ഗവേഷകര്‍ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. '' യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്ന എല്ലാ പഴങ്ങളിലും വലിയ തോതില്‍ കീടനാശിനിയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അത് മനുഷ്യരിൽ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു,'' കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജി, ട്യൂമര്‍ ആന്‍ഡ് സെല്‍ ബയോളജി വകുപ്പിലെ ഗവേഷകനും പഠനത്തിന്റെ അനുബന്ധ രചയിതാവുമായ ജോര്‍ജിയോസ് സോട്ടിരിയോ പറയുന്നു.

    'ഞങ്ങളുടെ സെന്‍സറുകള്‍ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനാകും,'' സോട്ടിറിയൂസ് ലാബിലെ ഒരു പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷകനും പഠനത്തിന്റെ ആദ്യ രചയിതാവുമായ ഹൈപെങ് ലി പറഞ്ഞു.

    2021 ഡിസംബറില്‍ തായ്വാൻകമ്പനിയായ അസ്യൂസ്, ഇത്തരത്തിലുള്ള മറ്റൊരു ഉപകരണം കണ്ടുപിടിച്ചിരുന്നു. പഴങ്ങളും പച്ചക്കറികളും കഴുകിയ വെള്ളത്തിന്റെ ഗുണനിലവാരം കണ്ടെത്തി, പാചകം ചെയ്യുന്നതിനു മുമ്പ് അവയിലെ കീടനാശിനികളെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് കണ്ടെത്തിയത്. '' Asus PureGo'' എന്നാണ് ഉപകരണത്തിന്റെ പേര്. ഈ ഉപകരണം വെള്ളത്തില്‍ മുക്കിവെച്ചാല്‍ സ്വയം പ്രവര്‍ത്തിക്കാന്‍ തുടങ്ങും. മൊഡ്യൂളിലെ സൂചകം ചുവപ്പ് നിറമോ ഓറഞ്ച് നിറമോ ആണ് കാണിക്കുന്നതെങ്കിൽ പഴങ്ങളും പച്ചക്കറികളും വീണ്ടും കഴുകണം എന്നാണ് അർത്ഥമാക്കുന്നത്. സൂചകം പച്ചയാണെങ്കില്‍ അവ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
    Published by:Sarath Mohanan
    First published: