നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Bed Tester | കിടക്കയിൽ കിടന്നുറങ്ങാം, നെറ്റ്ഫ്ലിക്സ് കാണാം; പണിയെടുക്കാതെ പണം നേടാൻ അവസരമൊരുക്കി ആഡംബര ബെഡ് കമ്പനി

    Bed Tester | കിടക്കയിൽ കിടന്നുറങ്ങാം, നെറ്റ്ഫ്ലിക്സ് കാണാം; പണിയെടുക്കാതെ പണം നേടാൻ അവസരമൊരുക്കി ആഡംബര ബെഡ് കമ്പനി

    കിടക്കയുടെ ഗുണനിലവാരം പരിശോധിക്കുകയാണ് ജോലി. വർഷം 25 ലക്ഷത്തിലധികം രൂപ സമ്പാദിക്കുകയും ചെയ്യാം.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      വെറുതെ കിടന്നുറങ്ങി കാശുണ്ടാക്കാൻ അവസരം കിട്ടുക എന്നത് പലപ്പോഴും പലരുടെയും സ്വപ്നങ്ങളിലൊന്നായിരിക്കും. എന്നാലിപ്പോൾ അതിനും അവസരമുണ്ട്. എല്ലാദിവസവും കിടക്കയിൽ കിടന്ന് നെറ്റ്ഫ്ലിക്സിലെ സിനിമകളും സീരീസുകളും കാണാം. വർഷം 25 ലക്ഷത്തിലധികം രൂപ സമ്പാദിക്കുകയും ചെയ്യാം.

      യു കെ(UK)യിലെ പ്രശസ്തമായ ആഡംബര ബെഡ് കമ്പനിയായ(Luxury bed company) ക്രാഫ്റ്റ്ഡ് ബെഡ്സ് ആണ് "നെറ്റ്ഫ്ലിക്സ് ആൻഡ് ചിൽ"(Netflix and chill) എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനി ഈ പുതിയ ജോലിയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കഴിഞ്ഞു. കമ്പനിയുടെ പുതിയ കിടക്കയുടെ ഗുണനിലവാരം പരിശോധിക്കുകയാണ് ജോലി. ഈ ജോലി ചെയ്യുന്ന വ്യക്തി ദിവസവും ആറ് മുതൽ ഏഴ് മണിക്കൂർ വരെ കിടക്കയിൽ ചെലവഴിക്കേണ്ടി വരും.

      എല്ലാ യു.കെ സ്വദേശികൾക്കും പ്രതിദിനം 24,000 പൗണ്ട് (24,82,322.40 രൂപ) കിടക്കയിൽ കിടന്ന് നെറ്റ്ഫ്ലിക്സ് കാണുന്നതിനായി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി കമ്പനി നിലവിൽ ‘മാട്രെസ് ടെസ്റ്റർ ' എന്ന പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

      തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കിടക്കയിൽ കിടന്ന് നല്ല തുക സമ്പാദിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഉപഭോക്താക്കൾക്ക് മികച്ച മെത്ത നൽകാനാണ് മെട്രസ് ടെസ്റ്ററിന്റെ പോസ്റ്റ് സൃഷ്ടിച്ചതെന്ന് ബെഡ് കമ്പനി പറഞ്ഞു.

      ഒരു മെത്ത ടെസ്റ്ററായി ജോലി ചെയ്യാനെത്തുന്ന പുതിയ ജീവനക്കാരൻ ഓരോ ആഴ്ചയും ഒരോ പുതിയ ഉയർന്ന നിലവാരമുള്ള മെത്തയാണ് പരിശോധിക്കേണ്ടതെന്ന് കമ്പനി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

      ഇത് കൂടാതെ, ജോലിക്കാർക്ക് മറ്റ് ചില ചുമതലകളും നിയമങ്ങളും ഉണ്ട്.റോളിനായി അപേക്ഷിക്കുന്ന വ്യക്തി, മെത്തയുടെ സുഖപ്രദമായ നിലയെക്കുറിച്ച് കമ്പനിയെ അറിയിക്കാൻ ആഴ്ചയിൽ 37.5 മണിക്കൂർ ചെലവഴിക്കേണ്ടി വരും. എല്ലാ ആഴ്ചയും കമ്പനി ടെസ്റ്ററുടെ വീട്ടിലേക്ക് ഒരോ പുതിയ മെത്ത അയയ്ക്കും, എന്ന് മിറർ റിപ്പോർട്ട് ചെയ്തു.

      മെത്ത എത്ര സുഖകരമാണെന്ന് വ്യക്തി വിലയിരുത്തേണ്ടതുണ്ട്. ഇതിനായി ആഴ്ചയിൽ 37.5 മണിക്കൂർ നെറ്റ്ഫ്ലിക്സ് കാണാനോ ഉറങ്ങാനോ കമ്പനി നിങ്ങളെ അനുവദിക്കും.

      ഉപഭോക്തൃ സംതൃപ്തിയാണ് കമ്പനിയുടെ ഏറ്റവും വലിയ മുൻഗണനയെന്ന് ക്രാഫ്റ്റ്ഡ് ബെഡ്സിലെ മാർക്കറ്റിംഗ് മാനേജർ ബ്രയാൻ ഡില്ലൻ മിററിനോട് പറഞ്ഞു.

      “ഞങ്ങളുടെ നിലവിലുള്ള ഷോപ്പർമാരിൽ നിന്ന് ഞങ്ങൾക്ക് മികച്ച അവലോകനങ്ങൾ ലഭിക്കുമ്പോൾ, ഇത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ ഒരു മെത്ത ടെസ്റ്ററെ നിയമിക്കുന്നത് ഇത് ഉറപ്പാക്കാനായാണ്. ഭാവിയിൽ ഈ റോൾ ക്രാഫ്റ്റ്ഡ് ബെഡ്സ് ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നും ” അദ്ദേഹം പറഞ്ഞു.

      Read also: Smallest Gun | ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്;രൂപത്തിൽ കുഞ്ഞൻ, വിലയിൽ വമ്പൻ!

      നിലവിൽ, ക്രാഫ്റ്റ്ഡ് ബെഡ്സ് മെത്ത പരിശോധിക്കുന്നതിനായി യുകെ സ്വദേശികളിൽ നിന്ന് മാത്രമാണ് അപേക്ഷകൾ തേടുന്നത്. അപേക്ഷകന് മികച്ച ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ഉദ്യോഗാർത്ഥിയ്ക്ക് പ്രതിവാര മെത്ത അവലോകനം മികച്ച രീതിയിൽ എഴുതാൻ സാധിക്കൂ.
      Published by:Sarath Mohanan
      First published:
      )}