HOME » NEWS » Buzz » THIS UK MAN HAS CHEESE LED EIGHT PACK ABS MM

എയ്റ്റ് പാക്കുകാരന്റെ ഭക്ഷണത്തിൽ ദിവസേന രണ്ട് വലിയ ബ്ലോക്ക് ചീസ്! അനുഭവകഥയുമായി ഒരാൾ

ആഴ്ചയിൽ ആറ് കിലോഗ്രാമിലധികം ചീസ് കഴിച്ചിട്ടും ആരോഗ്യ സംരക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ജീവിക്കുന്ന ഒരാൾ

News18 Malayalam | news18-malayalam
Updated: April 19, 2021, 1:22 PM IST
എയ്റ്റ് പാക്കുകാരന്റെ ഭക്ഷണത്തിൽ ദിവസേന രണ്ട് വലിയ ബ്ലോക്ക് ചീസ്! അനുഭവകഥയുമായി ഒരാൾ
(പ്രതീകാത്മക ചിത്രം)
  • Share this:
സ്റ്റോറിൽ നിന്ന് വാങ്ങിയ മിനുസമാർന്ന സ്ലൈസ്, സ്‌മോക്കിഫ്ലേവറിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയത് അതുമല്ലെങ്കിൽ റെഗുലർ ചെഡ്ഡാർ, മൊസാരെല്ല, പാർമെസൻ എന്നിവയിൽ ഏതെങ്കിലുമോ ഒക്കെ ആയാലും ചീസ് നമ്മളിൽ പലർക്കും ഒരുപാട് ഇഷ്ടമാണ്.

ചീസ് സ്നേഹികൾക്ക് ലഞ്ചിനോടൊപ്പവും ഡിന്നറിനോടൊപ്പവുമൊക്കെ ചീസ് കഴിക്കാൻ ആഗ്രഹം ഉണ്ടാകാറുണ്ടെങ്കിലും ഈ പാലുത്‌പന്നത്തിൽ അടങ്ങിയിട്ടുള്ള കലോറിയുടെ അളവ് പലപ്പോഴും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ചെയ്യാറ്.

എന്നാൽ, ഇംഗ്ലണ്ടിലെ കെന്റ് സ്വദേശിയായ ഒരു മനുഷ്യൻ ആഴ്ചയിൽ ആറ് കിലോഗ്രാമിലധികം ചീസ് കഴിച്ചിട്ടും ആരോഗ്യ സംരക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ജീവിക്കുന്നു. 52-കാരനായ മാർക്ക് കിങ് എല്ലാ ദിവസവും രണ്ട് വലിയ ബ്ലോക്ക് ചെഡ്ഡാർ ചീസ് തന്റെ ഭാര്യ ട്രേസി വിന്റർ ഉണ്ടാക്കുന്ന സാൻഡ്‌വിച്ചിനോടൊപ്പം കഴിക്കാറുണ്ട്.

400 ഗ്രാം ചീസ് കൊണ്ടുണ്ടാക്കിയ സാൻഡ്‌വിച്ച് ലഞ്ചിനും ഡിന്നറിനും അദ്ദേഹം ദിവസവും കഴിക്കും. കഴിഞ്ഞ 25 വർഷക്കാലയളവിൽ താൻ ഏതാണ്ട് 7,280 കിലോഗ്രാം ചീസാണ് കഴിച്ചിട്ടുള്ളതെന്ന് ലാഡ്‌ ബൈബിളിനു നൽകിയ അഭിമുഖത്തിൽ മാർക്ക് പറയുന്നു. എന്നാൽ, ഇത്രയധികം ചീസ് കഴിച്ചിട്ടും അദ്ദേഹത്തിന്റെ ശരീരം ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്ന് ഭാര്യ പറഞ്ഞു."സാൻഡ്‌വിച്ചിൽ ബോവ്റിൽ, മാർമൈറ്റ്, കുരുമുളക്, മയോ, പെയ്റ്റ്, സീഫുഡ്സ്പ്രെഡ്സ്, സോസേജ് എന്നിങ്ങനെ എന്ത് വിഭവവും ചേർക്കുന്നത് എനിക്കിഷ്ടമാണ്. പക്ഷേ, അവയിലൊക്കെ ചീസ്ചേർക്കണമെന്ന് മാത്രം. എനിക്കിതുവരെ നെഞ്ചെരിച്ചിൽ, ദഹനക്കേട്, മലബന്ധം തുടങ്ങിയ അസ്വസ്ഥതകൾ ഒന്നും ഉണ്ടായിട്ടില്ല. ചീസ് എത്രത്തോളമുണ്ടോ, അത്രയും നല്ലത്," മാർക്ക് പറഞ്ഞതായി ലാഡ്‌ ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു.

ഉച്ചയ്ക്കും രാത്രിയും കഴിക്കുന്ന ഭക്ഷണത്തിൽ 400 ഗ്രാം വീതം ചീസ് ഉൾപ്പെടുത്തുമെന്ന് മാർക്ക് പറയുന്നു. ആഴ്ചയിൽ കഴിക്കുന്ന മൊത്തം ചീസിൽ നിന്ന് 22,513 കലോറി ഊർജമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ചീസിനോടുള്ള ആസക്തി ഒരു തരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കിയിട്ടില്ലെന്നും അദ്ദേഹം 92 കിലോഗ്രാം ഭാരം നിലനിർത്തുന്നുണ്ടെന്നും പോരാത്തതിന് എയ്റ്റ് പാക്ക് ഉണ്ടെന്നും മാർക്കിന്റെ ഭാര്യ പറഞ്ഞു.

അപ്പോൾ ഈ ചീസിൽ നിന്നുള്ള ഊർജമൊക്കെ എങ്ങോട്ടാണ് പോകുന്നത്? ഒരു മരത്തടി വിൽപ്പനശാലയിലെ ജോലി അദ്ദേഹത്തെ ആരോഗ്യവാനായിരിക്കാൻ സഹായിക്കുന്നുണ്ടെന്ന് ഭാര്യ അഭിപ്രായപ്പെടുന്നു. "മാർക്ക് ഇപ്പോഴും പൂർണ ആരോഗ്യവാനാണ്. അദ്ദേഹം എല്ലാ ദിവസവും മരത്തടികൾ ചുമക്കുകയും മറ്റും ചെയ്യുന്നു. ഈ അധ്വാനം ആരോഗ്യ സംരക്ഷണത്തിന് അദ്ദേഹത്തെ സഹായിക്കുന്നുണ്ട്," മാർക്കിന്റെ ഭാര്യ കൂട്ടിച്ചേർത്തു.

കുടുംബാംഗങ്ങൾ സാധാരണ വൈകുന്നേരം ആറു മണിക്കാണ് അത്താഴം കഴിക്കാറുള്ളതെന്നും മാർക്ക് രാത്രി 10.30നും 11.15-നും ഇടയിലാണ് സാൻഡ്‌വിച്ച് കഴിക്കാറുള്ളതെന്നും ഭാര്യ ട്രേസി വിന്റർ പറയുന്നു. വലിയ ഭക്ഷണപ്രിയനായ മാർക്കിന് ചീസ് കഴിക്കുന്നതുമൂലം യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

Keywords: Cheese, Calorie, Mark King, Sandwich, Eight Pack
ചീസ്, മാർക്ക് കിങ്, സാൻഡ്‌വിച്ച്, എയ്റ്റ്പാക്ക്
Published by: user_57
First published: April 19, 2021, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories