• HOME
 • »
 • NEWS
 • »
 • buzz
 • »
 • സമ്പാദ്യമായി പത്തു കോടിയിലധികം രൂപ; മുപ്പത്തിയഞ്ചാം വയസിൽ ജോലിയിൽ നിന്ന് വിരമിച്ച യുവതിയുടെ കഥയിങ്ങനെ

സമ്പാദ്യമായി പത്തു കോടിയിലധികം രൂപ; മുപ്പത്തിയഞ്ചാം വയസിൽ ജോലിയിൽ നിന്ന് വിരമിച്ച യുവതിയുടെ കഥയിങ്ങനെ

കാറ്റി ഇപ്പോൾ റിബൽ ഫിനാൻസ് സ്കൂൾ നടത്തുന്നു. മറ്റുള്ളവർക്ക് അവരുടെ ധനകാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും പണച്ചിലവ് നിയന്ത്രിക്കാനും സഹായിക്കുന്ന പത്ത് ആഴ്ച്ച ദൈർഘ്യമുള്ള ഒരു സൗജന്യ ഓൺലൈൻ കോഴ്‌സാണിത്

studio_

studio_

 • Last Updated :
 • Share this:
  37 വയസ്സുള്ള ബ്രിട്ടീഷ് പൗരയായ കാറ്റി ഡോനെഗൻ അടുത്തിടെ ഒരു മില്യൺ പൗണ്ട് (10 കോടി രൂപയിലധികം) സമ്പാദ്യവും നിക്ഷേപവുമായി താൻ എങ്ങനെ വിരമിച്ചുവെന്ന കഥ പങ്കുവെച്ചിരുന്നു. കൈയ്യിലുള്ള പണത്തിൽ നിന്നും താൻ എപ്പോഴും മിച്ചം പിടിക്കാറുണ്ട് എന്നാണ് കാറ്റി പറഞ്ഞത്. മറ്റ് ചെറുപ്പക്കാരിൽ നിന്ന് വ്യത്യസ്തമായി, കാറ്റി തന്റെ പോക്കറ്റ് മണി ചെലവഴിക്കുന്നതിനു പകരം ലാഭിക്കുമായിരുന്നു. എന്നാൽ 18ാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഉപേക്ഷിക്കാൻ തീരുമാനിക്കുകയും കോസ്റ്ററിക്കയിലേക്ക് ഒരു യാത്ര നടത്തുകയും ചെയ്തപ്പോൾ മുതലാണ് അവളുടെ ശരിക്കുള്ള മണി സേവിങ്സ് ആരംഭിച്ചത്. വിദേശത്തേക്കുള്ള യാത്രയിലാണ് കാറ്റി അലനെ കണ്ടുമുട്ടിയത്.

  ഇരുവരും ദമ്പതികളായിട്ടായിരുന്നു യുകെയിലേക്ക് മടങ്ങിയത്. കാറ്റി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ സ്റ്റാറ്റിക്സ് പഠിക്കാൻ തുടങ്ങി. പണം ലാഭിക്കാനായി കാറ്റി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. 2008 ൽ കാറ്റി ബിരുദം നേടി. ഒരു ഹൗസ് ഡെപ്പോസിറ്റിനായി സേവിങ്സ് ഉണ്ടാക്കാൻ ഇരുവരും ഹാംഷെയറിലെ അലന്റെ അമ്മയോടൊപ്പം മാറി.
  തുടക്കത്തിൽ, അലൻ ഒരു സ്ഥിരത ഇല്ലാത്ത വരുമാനത്തിൽ സ്വയം തൊഴിൽ ചെയ്തു. കാറ്റി ഒരു ആക്ച്വറിയായും ജോലി ചെയ്തു. പ്രതിവർഷം 28,500 പൗണ്ട് സമ്പാദിച്ചു, അതായത് 28,81,800 രൂപ. 2013 ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്.

  വിവാഹത്തിനായുള്ള ചെലവ് കഴിയുന്നത്ര കുറയ്ക്കാൻ അവർ ശ്രമിച്ചു. ജോലിയിൽ നിരവധി പ്രമോഷനുകൾ നേടിയെടുത്ത ശേഷം, 2014 അവസാനത്തോടെ, അവൾ 58,000 പൗണ്ട് സമ്പാദിച്ചു. പക്ഷേ വരവ് കൂടുതലായിട്ടും അവളുടെ ചെലവുകൾ കുറവായിരിക്കാൻ കാറ്റി പ്രത്യേകം ശ്രദ്ധിച്ചു.

  പണം സമ്പാദിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അവർ രണ്ടുപേരും ഓഹരി വിപണിയെ കുറിച്ച് തീവ്രമായി ഗവേഷണം നടത്തുകയും കൂടുതൽ പഠിക്കുകയും ചെയ്തതായി കാറ്റി പരാമർശിച്ചു. ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ എർലി (FIRE) എന്ന ഒരു പ്രസ്ഥാനമാണ് ഈ ദമ്പതികൾക്ക് പ്രചോദനം നൽകിയത്. ഇത് അവരെ അധിക ചെലവുകൾ കുറയ്ക്കാനും ഓരോ ചില്ലിക്കാശും ലാഭിക്കാനും സഹായിച്ചു. 1996 മുതൽ താൻ പണം മിച്ചം വെച്ച് തുടങ്ങി. ബിരുദം നേടിയ ശേഷം കാറ്റിയും അതിലേക്ക് അവളുടെ സംഭാവന നൽകാൻ തുടങ്ങിയെന്നും അലൻ പറഞ്ഞു.
  അവരുടെ നിക്ഷേപങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ, നിക്ഷേപങ്ങളിലൂടെ ഇപ്പോൾ പ്രതിവർഷം 65,000 പൗണ്ട് സമ്പാദിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അതായത് 6,569,900 രൂപ എന്ന് കാറ്റി വെളിപ്പെടുത്തി. അവർ രണ്ടുപേർക്കും ഇപ്പോൾ ബാസിങ്‌സ്റ്റോക്ക്, ഇംഗ്ലണ്ട്, വിദേശങ്ങൾ എന്നിവയ്ക്കിടയിൽ സമയം ചിലവഴിക്കാനുള്ള ചെലവു വഹിക്കാന്‍ കഴിവുണ്ട്.

  അലൻ നിലവിൽ ഒരു ദൈനംദിന പ്രവർത്തനത്തിലും ഏർപ്പെടുന്നില്ല. എന്നാൽ അവൻ ഇതുവരെ പൂർണ്ണമായി ജോലിയിൽ നിന്നും വിരമിച്ചിട്ടില്ല. ചിലപ്പോഴൊക്കെ തന്റെ ബിസിനസ്സിന്റെ മേൽനോട്ടം വഹിക്കാറുണ്ടെന്ന് അലൻ പറയുന്നു. അതേസമയം, കാറ്റി ഇപ്പോൾ റിബൽ ഫിനാൻസ് സ്കൂൾ നടത്തുന്നു. മറ്റുള്ളവർക്ക് അവരുടെ ധനകാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും പണച്ചിലവ് നിയന്ത്രിക്കാനും സഹായിക്കുന്ന പത്ത് ആഴ്ച്ച ദൈർഘ്യമുള്ള ഒരു സൗജന്യ ഓൺലൈൻ കോഴ്‌സാണിത്.
  Published by:Anuraj GR
  First published: