ഇന്റർഫേസ് /വാർത്ത /Buzz / ഇഷ്ടഭക്ഷണം സ്പോഞ്ച്; യുവതിയുടെ വിചിത്ര ഭക്ഷണരീതി, വീട്ടിലേയ്ക്ക് ഇനി സ്പോഞ്ച് വാങ്ങില്ലെന്ന് കുടുംബം

ഇഷ്ടഭക്ഷണം സ്പോഞ്ച്; യുവതിയുടെ വിചിത്ര ഭക്ഷണരീതി, വീട്ടിലേയ്ക്ക് ഇനി സ്പോഞ്ച് വാങ്ങില്ലെന്ന് കുടുംബം

News18

News18

കൗമാരപ്രായത്തിൽ തന്റെ ആദ്യത്തെ ആർത്തവ സമയത്താണ് അവർക്ക് സ്പോഞ്ച് കഴിക്കാനുള്ള ആഗ്രഹം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

  • Share this:

വലിയ ഭക്ഷണപ്രിയർ അല്ലാത്തവർക്ക് പോലും ഇഷ്ടപെട്ട എന്തെങ്കിലും ഒരു വിഭവം തീർച്ചയായും ഉണ്ടാകും. കഴിയുന്ന സാഹചര്യത്തിലെല്ലാം ആ ഇഷ്ട ഭക്ഷണം കഴിക്കാൻ നമ്മൾ ശ്രമിക്കുകയും ചെയ്യും. ഈ കാരണം കൊണ്ട് തന്നെ യു.കെയിലെ ഒരു സ്ത്രീക്ക് തന്റെ വീട്ടിലേക്ക് സ്പോഞ്ച് വാങ്ങുന്നത് നിർത്തേണ്ടിവന്നു. സ്‌പോഞ്ചും ഇഷ്ടഭക്ഷണവും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ.. അതിന്റെ കാരണം രസകരമാണ്. സ്പോഞ്ച് ആണ് ഈ 44 കാരിയുടെ ഇഷ്ട ഭക്ഷണം. അവ കഴിക്കാനുള്ള അവളുടെ ത്വര അടക്കാൻ സാധിക്കാത്തത് കൊണ്ട് വീട്ടിലേക്ക് സ്പോഞ്ച് വാങ്ങുന്നത് നിർത്തിയിരിക്കുകയാണ് ഇവർ.

യുകെയിലെ നോർത്ത് വെയിൽസിലെ ക്രിസിയത്തിൽ നിന്നുള്ള ക്ലെയർ ലൂയിസ് ഓവൻ ആണ് സ്പോഞ്ച് കഴിക്കുന്ന വിചിത്ര വ്യക്തി. പതിനാലാം വയസ്സ് മുതൽ ഇവർ സ്പോഞ്ച് ചവയ്ക്കാൻ തുടങ്ങി.

കൗമാരപ്രായത്തിൽ തന്റെ ആദ്യത്തെ ആർത്തവ സമയത്താണ് അവർക്ക് സ്പോഞ്ച് കഴിക്കാനുള്ള ആഗ്രഹം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്പോഞ്ച് കഴിക്കാനുള്ള ആസക്തി ഏറ്റവും കൂടുതലായിരുന്ന സമയങ്ങളിൽ ക്ലെയർ ലൂയിസ് ഓവൻ ആഴ്ചയിൽ ഒരു സ്പോഞ്ചെങ്കിലും കഴിച്ചിരുന്നു. അടക്കാനാവാത്ത കൊതി ഉണ്ടാവുമ്പോൾ കഴിക്കാനായി ഡ്രോയറിൽ സ്പോഞ്ചുകൾ സൂക്ഷിച്ചിരുന്നു.

പോഷകാഹാര മൂല്യമില്ലാത്ത ഭക്ഷ്യേതര വിഭവങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്ന പിക്ക എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് ക്ലെയർ മനസിലാക്കിയെങ്കിലും അവരുടെ ജനറൽ ഫിസിഷ്യനോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ ക്ലെയർ മടിച്ചു എന്ന് മെട്രോ റിപ്പോർട്ട് ചെയ്തു.

ഇപ്പോൾ ക്ലെയർ ഭർത്താവ് ഗ്വിലിമിന്റെ നിർദേശപ്രകാരം ഈ വിചിത്രമായ വിശപ്പ് തടയാൻ ബാത്ത് സ്പോഞ്ചുകൾ വാങ്ങുന്നത് നിർത്തി വച്ചിരിക്കുകയാണ്.

“ വായിൽ സ്പോഞ്ച് ഇടുക, ചവയ്ക്കുക, വിഴുങ്ങുക“ ഇതാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടമെന്ന് ക്ലെയർ പറയുന്നു. “ എനിക്ക് ഇഷ്ടമുള്ള ടെക്സ്ചറാണ് സ്പോഞ്ചിന്റേത് കൂടാതെ എനിക്ക് അവ ഭയങ്കര രുചിയുള്ളതായാണ് അനുഭവപ്പെടുന്നതെന്നും” ക്ലെയർ കൂട്ടിച്ചേർത്തു.

ഒരു ബാർ ചോക്ലേറ്റ് കഴിച്ചതിനു ശേഷവും ക്ലെയർ സ്വാദിനായി സ്പോഞ്ച് കഴിക്കാറുണ്ടത്രേ. ക്ലെയർ തന്റെ കിടപ്പുമുറിയുടെ ഡ്രോയറിൽ സ്പോഞ്ചുകൾ സൂക്ഷിക്കുകയും ഒരു ദിവസം രണ്ട് മൂന്ന് തവണ അവ കഴിക്കുകയും ചെയ്തിരുന്നു.

പോഷകാഹാര മൂല്യമില്ലാത്ത ഭക്ഷ്യേതര വിഭവങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്ന പിക്ക എന്ന രോഗത്തെ കുറിച്ച് അറിയുന്നതിന് മുമ്പ് അയണിന്റെ കുറവാണ് സ്പോഞ്ചിനോടുള്ള ആസക്തിക്ക് കാരണമെന്ന് ക്ലെയർ കരുതിയിരുന്നു.

ആർത്തവമുണ്ടാകുമ്പോൾ തന്റെ ഈ ആഗ്രഹം വർദ്ധിക്കുന്നതായി ക്ലെയർ പറയുന്നു. രണ്ട് ആൺകുട്ടികളുടെ അമ്മയായ ക്ലെയർ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് സ്പോഞ്ച് വാങ്ങുന്നത് ഒഴിവാക്കിയിരിക്കുകയാണ്. പുതിയ സ്പോഞ്ചുകൾ വാങ്ങില്ലെന്നാണ് ക്ലെയറിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ക്ലെയർ സ്പോഞ്ച് കഴിക്കുന്ന ശീലത്തെക്കുറിച്ച് അവളുടെ കുടുംബത്തിന് ഇപ്പോൾ അറിയാം. ഈ ശീലം ഒഴിവാക്കാൻ ക്ലെയറിനൊപ്പം അവരും ശ്രമിക്കുന്നുണ്ട്.

First published:

Tags: Food, Uk, Woman