ഒരര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ നമ്മുടെ വീടിനേക്കാള്‍ മികച്ച ഒരു സ്ഥലമുമുണ്ടാക്കില്ല. ആ വീട് നമ്മളും, നമ്മളുടെ പ്രിയപ്പെട്ട പങ്കാളിയും കൂടി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട, നമ്മള്‍ക്കത് സ്വര്‍ഗ്ഗം തന്നെയായിരിക്കും. ഒരു എഞ്ചിനീയറുടെയോ ജോലിക്കാരന്റെയോ സഹായമില്ലാതെ ഒരു അമേരിക്കന്‍ ദമ്പതികള്‍ തങ്ങള്‍ക്കായി ഒരു വീട് തീര്‍ത്തു. ജെസ്സി ബൈസറും അവളുടെ പങ്കാളി ക്രിസ്റ്റഫര്‍ കെല്ലിയും കഴിഞ്ഞ 18 മാസമായി ഈ വീട്ടിലാണ് ജീവിക്കുന്നത്.
'എങ്ങനെ ഒരു വീടുണ്ടാക്കാം' എന്നുള്ള യൂട്യൂബിലെ വീഡിയോകള്‍ കണ്ടാണ് ഇവര്‍ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ഒരു സാധാരണ വീടല്ല. ഒരു സഞ്ചരിക്കുന്ന വീടാണിത്, അതായത് അവര്‍ക്ക് ആവശ്യമുള്ളിടത്തേക്ക് വീട് എത്തിക്കാം. അത്ഭുതപ്പെടേണ്ട, അത് ചക്രങ്ങളിലുള്ള ഒരു വീടാണ്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു റാം പ്രൊമാസ്റ്റര് വാനാണ്. അതിനെ ഒരു വീടായി മാറ്റിയിരിക്കുകയാണ് ദമ്പതികള്‍.
ഇരുപത്തിയൊന്‍പതുകാരിയായ ജെസ്സി ബൈസര്‍ ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ യോഗ പരിശീലകയാണ്. അവളുടെ പങ്കാളിയായ 25 വയസ്സുകാരനായ ക്രിസ്റ്റഫര്‍ കെല്ലി സോഫ്റ്റ്വെയര് എഞ്ചിനീയറാണ്. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനമെടുത്തതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഈ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഇതിനായി അവര്‍ ഒരു റാം പ്രൊമാസ്റ്റര് വാനും വാങ്ങി.
അറ്റ്ലാന്റയില്‍ വച്ചായിരുന്നു ഇവര്‍ ആദ്യമായി കണ്ടുമുട്ടിയത്. ഒരു പുതിയ ജോലിക്കായി മസാച്ചുസെറ്റ്സില്‍ നിന്ന് ക്രിസ്റ്റഫര്‍ സ്ഥലം മാറി എത്തിയതിന് പിന്നാലെ, 2019 ജനുവരിയില്‍ ഏകദേശം മുപ്പത്ത് ലക്ഷം രൂപയ്ക്ക് വാന്‍ വാങ്ങി. അന്ന് അവരുടെ ബന്ധം ആരംഭിച്ചിട്ട് വെറും എട്ട് മാസമെ ആയിട്ടിട്ടുണ്ടായിരുന്നുള്ളൂ. വാന്‍ സ്വന്തമായി തന്നെ നവീകരിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം.
ഇതിനായി യുട്യൂബ് വീഡിയോകളെയും ആശ്രേയിച്ചു. അവര്‍ ചക്രങ്ങളില്‍ വീട് ആസൂത്രണം ചെയ്യാന്‍ മറ്റൊരു കാരണം ഉണ്ടായിരുന്നു. ജെസ്സിയുടെ ബക്കറ്റ് ലിസ്റ്റില്‍ ഒരു വാനില്‍ താമസിക്കുന്നത് ഉള്‍പ്പെടുന്നു. അതിനാല്‍, ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ അവള് തന്റെ പങ്കാളി ക്രിസിനൊപ്പം വാന്‍ പുതുക്കി പണിതു. ഇതിന് ഏകദേശം 16 ലക്ഷം രൂപ ചിലവായി.
ഇവരുടെ സ്വപ്ന ഭവനത്തില്‍ അവര്‍ക്ക് ആവശ്യമുള്ളതെല്ലാമുണ്ട്. ഒരു ഷവര്‍, ഒരു ഓവന്, കൂടാതെ ചില അടിസ്ഥാന ആവശ്യങ്ങളും ഉണ്ട്. കൂടാതെ ദമ്പതികള്‍ക്ക് അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിനായി വൈഫൈ സൗകര്യവും വാനിലുണ്ട്. ഈ വാനില്‍ താമസിച്ച് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ദമ്പതികള്‍ യുഎസിലെ പ്രദേശങ്ങള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണ്.
എല്ലാവരും സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നുണ്ട്. ചിലര്‍ അത്യഡംബര വീടുകള്‍ സ്വപ്നങ്ങള്‍ കാണുമ്പോള്‍ മറ്റുചിലര്‍ക്ക് വളരെ ലളിതമായ സ്വപ്ന ഭവനമായിരിക്കും ഉണ്ടായിരിക്കുക. ഇതില്‍ ഒന്നും ഉള്‍പ്പെടാത്ത ചിലരുണ്ട്, അമേരിക്കന്‍ ദമ്പതികളെപ്പോലെ കാരവാനുകളും, ബോട്ട് ഹൗസുകളും, ട്രീ ഹൗസുകളും ഒക്കെയായി വ്യത്യസ്തമായ ആശയത്തിലുള്ള പാര്‍പ്പിടങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍. എന്തായാലും വ്യവസ്ഥകല്ക്ക് അനുസരിച്ചോ അല്ലാതെയോ എല്ലാവരും ഒരു പ്രിയപ്പെട്ട സ്വന്തമായ ഒരു ഇടം ആഗ്രഹിക്കുന്നുണ്ട്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.