കൊറോണ വൈറസിന്റെ വ്യാപനം അവസാനിപ്പിക്കുന്നതിനും സാധാരണ നിലയിലുള്ള ദൈനംദിന ജീവിതത്തിലേയ്ക്ക് മടങ്ങുന്നതിനും നിലവിലുള്ള ഏക മാർഗം കോവിഡ് വാക്സിനേഷനാണ്. വൈറസിനെതിരായ ഈ യുദ്ധത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും എടുത്തു പറയുന്ന ഒരേയൊരു കാര്യം വാക്സിനേഷന്റെ പ്രാധാന്യമാണ്. എത്രയും വേഗം എല്ലാവരും വാക്സിനെടുക്കുക എന്നതാണ് വൈറസിനെ പിടിച്ച് നിർത്താനുള്ള ഏറ്റവും വലിയ മാർഗം. എന്നാൽ ഇതിനിടെ വാക്സിനുകൾക്കെതിരെ ശബ്ദമുയർത്തുന്ന നിരവധിയാളുകൾ മിക്ക രാജ്യങ്ങളിലുമുണ്ട്. ഇത്തരത്തിൽ വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുകയാണ് യുഎസിലെ കാലിഫോർണിയയിലുള്ള ഒരു റെസ്റ്റോറന്റ്. ഈ റെസ്റ്റോറന്റിൽ വാക്സിൻ എടുക്കാത്തവർക്ക് മാത്രമേ ഭക്ഷണം ലഭിക്കൂ.
ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ബസിലിക്കോസ് പാസ്ത ഇ വിനോ എന്ന ഇറ്റാലിയൻ റെസ്റ്റോറന്റിന്റെ പുറത്താണ് വാക്സിൻ വിരുദ്ധ സന്ദേശം അടങ്ങുന്ന പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ വാക്സിനേഷൻ എടുത്തിട്ടില്ല എന്നതിന്റെ തെളിവ് നൽകേണ്ടതുണ്ട്. എന്നാൽ ഈ തെളിവ് എന്താണെന്ന് വ്യക്തമല്ല. എന്നാൽ ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ പറയുന്നത് അനുസരിച്ച് യഥാർത്ഥത്തിൽ ഇവിടെ ഭക്ഷണം കഴിക്കുന്നതിന് യാതൊരു തെളിവും പരിശോധിക്കുന്നില്ലെന്നാണ്.
മാസ്ക് വിരുദ്ധ നയത്തിലൂടെ കഴിഞ്ഞ വർഷം ഈ റെസ്റ്റോറന്റ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ, റെസ്റ്റോറന്റിന്റെ ഏറ്റവും പുതിയ തീരുമാനമാണ് പുറത്തു വന്നിരിക്കുന്നത്. കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കാലിഫോർണിയയിൽ കോവിഡ് പ്രോട്ടോക്കോളുകൾ കർശനമാക്കിയതിന് ശേഷമാണ് പ്രോട്ടോക്കോളുകൾക്കെതിരെ ബസിലിക്കോ ഈ പ്രതിരോധം ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത ആളുകളോടും ഉയർന്ന വ്യാപന നിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
Also Read-
89 കോടി വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തി; ഭൂമിയിലെ ഏറ്റവും പുരാതന ജീവിയുടേതാകാമെന്ന് ശാസ്ത്രജ്ഞർഈ പ്രഖ്യാപനത്തെ തുടർന്ന് ബസിലിക്കോ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കിട്ട് പുതിയ നിയമങ്ങളെ ധിക്കരിക്കുന്നതായി പ്രഖ്യാപിച്ചു. “ബസിലിക്കോയുടെ പ്രഖ്യാപനവും പ്രതിജ്ഞാബദ്ധതയും” പ്രഖ്യാപിക്കുകയും ഈ പ്രസ്ഥാനത്തിൽ ചേരാൻ മറ്റൊരു റെസ്റ്റോറന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോ. അടച്ചുപൂട്ടാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൂർണ്ണമായും തുറന്നിരിക്കാനും ലോക്ക്ഡൌണുകളെ എതിർക്കാനുമാണ് റെസ്റ്റോറന്റ് ആവശ്യപ്പെടുന്നത്.
ലോക്ക്ഡൌണുകളുടെ ഏറ്റവും വലിയ ആയുധമാണ് മാസ്കുകൾ എന്നും അവ അമേരിക്കൻ ജനതക്കിടയിൽ ഭയം സൃഷ്ടിക്കുന്നുണ്ടെന്നും വീഡിയോയിൽ സംസാരിച്ച ബസിലികോയോയുടെ ഉടമ ടോണി റോമൻ പറഞ്ഞു. അതേസമയം, വാക്സിനെടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അറിയിച്ചിരിക്കുന്ന ചില റെസ്റ്റോറന്റുകളും മാളുകളും രാജ്യത്ത് നിലവിലുണ്ട്.
മുംബൈയിൽ കോവിഡ് ഡ്യൂട്ടി ചെയ്ത ഡോക്ടർക്ക് വാക്സിനെടുത്ത ശേഷം രണ്ടു തവണ കോവിഡ് ബാധിച്ചത് ആരോഗ്യമേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. മുംബൈയിലെ 26കാരിയായ ഡോക്ടർക്കാണ് വാക്സിനെടുത്ത ശേഷം രണ്ടു തവണ കോവിഡ് പിടിപെട്ടത്. ഒരു വർഷത്തിനിടെ ആകെ മൂന്നു തവണയാണ് ഇവർക്ക് കോവിഡ് പിടിപെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.