നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Cow Dung Festival | ദീപാവലിയുടെ സമാപനത്തിന് ചാണകം എറിഞ്ഞ് ആഘോഷിക്കുന്ന നാട്ടുകാർ

  Cow Dung Festival | ദീപാവലിയുടെ സമാപനത്തിന് ചാണകം എറിഞ്ഞ് ആഘോഷിക്കുന്ന നാട്ടുകാർ

  എല്ലാ വർഷവും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ വലിയ ആഘോഷത്തിനെ ഗോരെഹബ്ബ എന്നാണ് വിളിക്കുന്നത്.

  (AFP Photo)

  (AFP Photo)

  • Share this:
   പരസ്പരം തക്കാളി എറിഞ്ഞും തക്കാളി ജ്യൂസിൽ കുളിച്ചുമുള്ള സ്‌പെയിനിലെ 'ലാ ടൊമാറ്റിന' (La Tomatina) എന്ന തക്കാളിയേറ് ആഘോഷം പലരും കേട്ടിട്ടുണ്ടാവും. ഇതുപോലെ ഒരു ആഘോഷം ഇന്ത്യയിലും നടക്കുന്നുണ്ടെന്ന് നിങ്ങളിൽ എത്രപേർക്ക് അറിയാം. പക്ഷെ ഇവിടെ ചെറിയൊരു വ്യത്യാസമുണ്ട്. തക്കാളിയേറിന് പകരം ചാണകമാണ് (Cow Dung) ഇവിടെ പരസ്പരം എറിയുന്നത്. സംഭവം സത്യമാണ്, എല്ലാ വർഷവും ഇന്ത്യയിലെ ഈ ഗ്രാമത്തിൽ ചാണകം വാരിയെറിഞ്ഞുള്ള ആഘോഷങ്ങൾ നടക്കാറുണ്ട്. ഈ ചാണകയേറ് ആഘോഷത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ചരിത്രം കൂടിയുണ്ട്.

   കർണാടകയിലെ (Karnataka) തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗുമാതാപുര (Gumatapura) എന്ന ഗ്രാമത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ദീപാവലി (Diwali) ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് ചാണകയേറ് ചടങ്ങ് നടക്കുക. എല്ലാ വർഷവും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ വലിയ ആഘോഷത്തിനെ ഗോരെഹബ്ബ (Gorehabba) എന്നാണ് വിളിക്കുന്നത്.

   ദീപാവലി സമാപന ദിവസം ഉച്ചകഴിഞ്ഞ് ഗ്രാമത്തിലെ പശുക്കളുള്ള വീടുകളിൽ നിന്ന്, ചടങ്ങിൽ പങ്കെടുക്കുന്നവർ 'ചാണകം' ശേഖരിക്കുന്നതോടെയാണ് ഗോരെഹബ്ബ ഉത്സവം ആരംഭിക്കുന്നത്. തുടർന്ന് ശേഖരിച്ച ചാണകങ്ങൾ ട്രാക്ടറുകളിലോ വണ്ടികളിലോ ഗ്രാമത്തിലെ ബീരേശ്വര ക്ഷേത്രത്തിൽ എത്തിക്കും.

   ക്ഷേത്ര പുരോഹിതർ ചാണകം പൂജിച്ചതിന് ശേഷം, പരിസരത്തുള്ള തുറസായ സ്ഥലത്തെ ഒരു വലിയ കുഴിയിൽ നിക്ഷേപിക്കും. പിന്നീട് ചടങ്ങിന്റെ പ്രത്യേക ഘട്ടത്തിൽ ഇതിൽ പങ്കെടുക്കുന്നവർ കുഴിയിൽ ഇറങ്ങി ചാണകമെടുത്ത് പരസ്പരം എറിയാൻ തുടങ്ങും. ആൺകുട്ടികളും പുരുഷന്മാരുമാണ് ചടങ്ങിൽ പ്രധാനമായും പങ്കെടുക്കുന്നത്. ഇവിടെ ഈ ചടങ്ങ് നടത്താൻ ആരംഭിച്ചിട്ട് നൂറ് വർഷത്തിലേറെ ആയി എന്നാണ് വിവരം. എല്ലാ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ ചാണകയേറ് ഉത്സവം കാണാൻ ഇവിടെയെത്താറുണ്ട്. ചാണകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

   Also read- Jeans Pant Ban | ജീൻസിന് അനുമതിയില്ല; മൈസൂരിൽ കോളേജുകളിലും ഓഫീസുകളിലും നിരോധനം

   അസുഖ ബാധിതരായിട്ടുള്ളവർ ഈ ചടങ്ങിൽ പങ്കെടുത്താൽ രോഗം മാറി സുഖപ്പെടുമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. 'എന്തെങ്കിലും അസുഖമുള്ളവർ ഈ ചടങ്ങിൽ പങ്കെടുത്താൽ രോഗം ഭേദമാകും,' ശനിയാഴ്ച നടന്ന ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കർഷകനായ മഹേഷ്, ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

   കഴിഞ്ഞ വർഷം 2020ൽ, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്തും ഗോരെഹബ്ബ ഉത്സവം സംഘടിപ്പിച്ചിരുന്നു. പ്രാദേശിക ഭരണകൂടം ഇതിന് അനുമതി നൽകിയിരുന്നു. എന്നാൽ, വളരെ കുറച്ച് ആളുകൾ മാത്രമാണ് അന്ന് ഈ പരമ്പരാഗത ഉത്സവത്തിൽ പങ്കെടുത്തത്.

   ഇന്ത്യയിൽ ചാണകം എറിഞ്ഞ് ആഘോഷിക്കുന്ന ഒരേയൊരു ഉത്സവം ഇതല്ല. ആന്ധ്രയിൽ ഏപ്രിൽ മാസത്തിലെ ഉഗാദിക്ക് (തെലുങ്ക് പുതുവത്സരം) കർണൂലിലെ കൈരുപ്പാല ഗ്രാമത്തിലും ചാണകം പരസ്പരം എറിഞ്ഞുള്ള ആഘോഷം നടക്കാറുണ്ട്.
   Published by:Naveen
   First published:
   )}