സാധാരണയായി, ഭര്‍ത്താവ് തന്റെ ഭാര്യയുടെ ചിത്രം ചുമരില്‍ വയ്ക്കുന്നത് അവരോടുള്ള സ്നേഹത്തിന്റെ ഭാഗമായിട്ടായിരിക്കും. എന്നാല്‍ ഭര്ത്താക്കന്മാര് അവരുടെ ഭാര്യമാരുടെ ഛായാചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിടുന്ന ആചാരം നിലനിർത്തി പോരുന്ന ഒരു രാജ്യമുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? രസകരമായി തോന്നുന്നുവല്ലേ? ഏഷ്യന്‍ രാജ്യമായ ബ്രൂണെയിലുള്ള ഭര്ത്താക്കന്മാര് തങ്ങളുടെ ഭാര്യമാരുടെ ചിത്രം വീടിന്റെ ചുമരില്‍ തൂക്കിയിടുന്ന പതിവുണ്ട്. ഇത് ഒരു നിയമമൊന്നുമല്ല. പക്ഷെ ഇവിടുത്തെ മിക്ക ഭര്ത്താക്കന്മാരും അത് ചെയ്യുന്നു.
ഇപ്പോഴും രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് ബ്രൂണെ. ഇന്ത്യയെപ്പോലെ ബ്രൂണെയും ഒരു കാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്നു. എന്നാല്‍ 1984 ജനുവരി 1 ന് രാജ്യം സ്വാതന്ത്ര്യം നേടി. അതിനുശേഷം രാജ ഭരണമാണ് ഇവിടെ തുടരുന്നത്. നിരവധി സവിശേഷമായ ആചാരങ്ങള്‍ കാരണം, ഈ രാജ്യം എപ്പോഴും ലോകശ്രദ്ധയില്പ്പെടാറുണ്ട്. അതിലൊന്ന് ഭര്ത്താക്കന്മാര് തങ്ങളുടെ ഭാര്യയുടെ ചിത്രം ചുമരില്‍ തൂക്കിയിടുന്ന പാരമ്പര്യം ഒട്ടുമിക്ക എല്ലാവരും പിന്തുടരുന്നു എന്നതാണ്.
ബ്രൂണെ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായതിനാല്‍ പുരുഷന്മാര്ക്ക് ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാന്‍ സാധിക്കും. ബ്രൂണെയുടെ ഇപ്പോഴത്തെ സുല്‍ത്താന്‍ ഹസ്സനല്‍ ബോള്ക്കിയ്ക്ക് തന്നെ ആറ് വിവാഹം കഴിച്ചിട്ടുണ്ട്. രാജ്യത്ത് ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍, അവരുടെ വീടിന്റെ ചുമരിൽ എല്ലാ ഭാര്യമാരുടെയും ചിത്രം തൂക്കിയിട്ടിട്ടുണ്ടാവും. ദീര്‍ഘകാലമായി തുടരുന്ന ഈ പാരമ്പര്യം നിലനിർത്തി ഓരോ പുരുഷന്മാരും ഇപ്പോഴും തങ്ങളുടെ ഭാര്യയുടെ ചിത്രം ചുമരില്‍ തൂക്കിയിടുന്നു.
ഭാര്യയെ കൂടാതെ രാജ്യത്തിന്റെ സുല്‍ത്താന്റെ ഫോട്ടോയും ചുമരില്‍ തൂക്കിയിടാറുണ്ട്. ഇതും നിയമപരമായ ഒരു കാര്യമല്ല. എന്നാൽ പാരമ്പര്യമായി ചെയ്തു പോരുന്ന രീതിയാണ്. ലോകത്തിലെ ഏറ്റവും ധനികരായ ഭരണാധികാരികളില്‍ ഒരാളാണ് ബ്രൂണെ സുല്‍ത്താന്‍. ഏകദേശം 7,000 കാറുകള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. വീടുകളേക്കാള്‍ കൂടുതല്‍ കാറുകളുള്ള സ്ഥലമാണ് ബ്രൂണെ. ഇവിടെ ആളുകള്‍ക്ക് സ്വന്തമായി വീടില്ലായിരിക്കാം, പക്ഷേ അവര്‍ക്ക് ഒരു കാറുണ്ടാവും. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറവായതിനാലാണ് ആളുകള്‍ ഇവിടെ യഥേഷ്ടം കാറുകള്‍ വാങ്ങുന്നത്.
തെക്കുകിഴക്കന്‍ ഏഷ്യയിലെ ബോര്‍ണിയോ ദ്വീപിന്റെ വടക്കന്‍ തീരത്ത് ഒരു രാജ്യമാണ് സ്റ്റേറ്റ് ഓഫ് ബ്രൂണെ. അബോഡ് ഓഫ് പീസ് (സമാധാനത്തിന്റെ വാസസ്ഥലം) എന്നാണ് ബ്രൂണെ അറിയപ്പെടുന്നത്. തെക്കന്‍ ചൈന കടലുമായിട്ടുള്ള തീരദേശം ഒഴിച്ചാല്‍ കിഴക്കന്‍ മലേഷ്യയിലെ സരാവാക്ക് സംസ്ഥാനത്താല്‍ പൂര്‍ണ്ണമായും ചുറ്റപ്പെട്ട് കിടക്കുന്ന ഒരു രാജ്യമാണിത്. ബോര്‍ണിയോയിലെ ഏക പരമാധികാര രാഷ്ട്രമാണ് ബ്രൂണെ.
Also read:
Viral Video |തോളില്‍ ബാഗുമിട്ട് അര്‍ധരാത്രിയില്‍ നിര്‍ത്താതെ ഓടുന്ന 19കാരന്; എന്തിനെന്ന ചോദ്യത്തിന് കിടിലന്‍ മറുപടി
തലസ്ഥാന നഗരിയായ ബന്തര്‍ സെരി ബെഗ്വാന് തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ നഗരവും. മലയ, ഇംഗ്ലീഷ് എന്നിവയാണ് രാജ്യത്തെ ഔദ്യോഗിക ഭാഷകള്‍. ഇംഗ്ലീഷ് പൊതുനിയമവും മുസ്ലീം ശരിയ നിയമവും അതുപോലെ പൊതുവായ ഇസ്ലാമിക ആചാരങ്ങളും സംയോജിപ്പിച്ചാണ് രാജ്യത്തെ നിയമപരിപാലനം നടപ്പിലാക്കുന്നത്. ബ്രൂണെയുടെ ഭൂരിഭാഗവും ബോര്‍ണിയോ ലോ ലാന്‍ഡ് മഴക്കാടുകളുടെ പരിസ്ഥിതിയിലാണ്. പര്‍വത മഴക്കാടുകളായിട്ടുള്ള പ്രദേശങ്ങള്‍ ഉള്നാടുകളിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.