നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 164 രൂപ നൽകി വാങ്ങിയ ഭക്ഷണത്തിൽ നിന്ന് യുവതിയെ തേടി കോടികളുടെ ഭാഗ്യം!

  164 രൂപ നൽകി വാങ്ങിയ ഭക്ഷണത്തിൽ നിന്ന് യുവതിയെ തേടി കോടികളുടെ ഭാഗ്യം!

  ആദ്യം അതൊരു കല്ലാണെന്നാണ് അവൾ കരുതിയത്. എന്നാൽ തനിക്ക് ലഭിച്ചിരിക്കുന്നത് 1.5 സെന്റി മീറ്റർ വ്യാസമുള്ള ആറ് ഗ്രാം ഭാരം വരുന്ന മെലോ പേൾ എന്ന പ്രത്യേകതരം പവിഴമാണെന്ന് പിന്നീട് അവൾ തിരിച്ചറിഞ്ഞു

  rupee

  rupee

  • Share this:
   താൻ വാങ്ങിയ കടൽ വിഭവത്തിൽ നിന്ന് കോടി കണക്കിന് രൂപ (പതിനായിരക്കണക്കിന് പൗണ്ട്) മൂല്യമുള്ള പവിഴം ലഭിച്ചതിന്റെ അങ്കലാപ്പിലാണ് കൊചാക്കോൺ എന്ന തായ് യുവതി. ജനുവരി 30 ന് കൊചാക്കോൺ തായ്‌ലൻഡിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്ന് 164 രൂപ നൽകി(1.65 പൗണ്ട്) അത്താഴത്തിനായി വാങ്ങിയ ഒച്ചുകൾ മുറിക്കുമ്പോഴാണ് ഒരു ഷെല്ലിനുള്ളിൽ ഒരു ഓറഞ്ച് നിറത്തിലുള്ള വസ്തു കണ്ടെത്തിയത്. ആദ്യം അതൊരു കല്ലാണെന്നാണ് അവൾ കരുതിയത്. എന്നാൽ തനിക്ക് ലഭിച്ചിരിക്കുന്നത് 1.5 സെന്റി മീറ്റർ വ്യാസമുള്ള ആറ് ഗ്രാം ഭാരം വരുന്ന മെലോ പേൾ എന്ന പ്രത്യേകതരം പവിഴമാണെന്ന് പിന്നീട് കൊചാക്കോൺ തിരിച്ചറിഞ്ഞു. പവിഴത്തിന്റെ ഗുണനിലവാരം അനുസരിച്ച് ചെറുതല്ലാത്ത ഒരു ഭാഗ്യം തന്നെ കാത്തിരിക്കുന്നു എന്നു അവൾ മനസിലാക്കി.

   വിൽപ്പനക്കാരൻ പവിഴം തിരികെ ആവശ്യപ്പെടുമോ എന്ന് ഭയന്ന് കൊചാക്കോണും കുടുംബവും ഈ കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ അമ്മയുടെ ചികിത്സക്കായി പവിഴം വിൽക്കാനൊരുങ്ങുകയാണ് ഈ കുടുംബം.

   You May Also Like- യുവാവിന്‍റെ നെഞ്ചിനുള്ളിൽ നാലിഞ്ച് നീളമുളള കത്തി; കണ്ടെത്തിയത് ഒരുവർഷത്തിനു ശേഷം

   അടുത്തിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു കൊചാക്കോണിന്‍റെ അമ്മ. കൂടാതെ ക്യാൻസറിനും ചികിത്സയിലാണ് അവർ. കൊചാക്കോണിന്‍റെ അമ്മയ്ക്ക് 17 ലക്ഷത്തോളം ആശുപത്രിയിൽ ചികിത്സാ ചെലവ് ഇനത്തിൽ കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു. അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ഈ പവിഴം സഹായിച്ചേക്കുമെന്നാണ് കൊചാകോൺ പറയുന്നത്. ഇപ്പോൾ ഇതാണ് തങ്ങളുടെ ഏക പ്രതീക്ഷയെന്നും അവർ പറയുന്നു.

   തനിക്ക് ലഭിച്ച വസ്തു കൊചാക്കോൺ അമ്മയെ കാണിച്ചപ്പോൾ അവരാണ് അതൊരു മെലോ പേൾ ആണെന്നും ഇത്തരത്തിൽ ഒരെണ്ണം വിറ്റ് ഭാഗ്യവാനായ മൽസ്യത്തൊഴിലാളിയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും പറഞ്ഞത്. മാർച്ച് 18 ന്, തനിക്ക് ആവശ്യമായ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊചാക്കോൺ മെലോ പേൾ പൊതുജനങ്ങൾക്ക് മുൻപിൽ വിൽപ്പനക്ക് വെച്ചു. തങ്ങളുടെ മുത്തുകൾ വിറ്റ മറ്റ് ആളുകളുടെ കഥകൾ കണ്ട ശേഷം ബുദ്ധിമുട്ടനുഭവിക്കുന്ന തന്റെ കുടുംബത്തിനും ഈ അമൂല്യ മുത്ത് അനുഗ്രഹമാകുമെന്ന് കരുതുന്നതായി മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞു.

   Also Read- 'ജനിച്ച്‌ വളര്‍ന്നത് ക്രിസ്ത്യന്‍ കുടുംബത്തിൽ, പേര് ജോസ്‌വിന്‍ സോണി എന്നായിരുന്നു'; ബഷീര്‍ ബഷിയുടെ ഭാര്യ

   മെലോ മുത്തുകൾ സാധാരണയായി ഓറഞ്ച് മുതൽ ടാൻ വരെ തവിട്ട് നിറമായിരിക്കും, ഓറഞ്ച് ഏറ്റവും വിലപ്പെട്ടതും സാധാരണയായി ദക്ഷിണ ചൈനാ കടലിലും മ്യാൻമർ തീരത്ത് ആൻഡമാൻ കടലിലും കാണപ്പെടുന്നതുമായ മെലോ മുത്താണ്. വോളുടൈഡ് എന്ന ഒരുതരം കടൽ ഒച്ചുകളാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്. ഫെബ്രുവരിയിൽ മോണ്ടിയൻ ജാസൂക് എന്ന പർവ്വതാരോഹകനും തങ്ങളുടെ ഭക്ഷണത്തിൽ മെലോ പേൾ കണ്ടെത്തിയിരുന്നു. 13.11 ഗ്രാം ഭാരമുണ്ടായിരുന്ന ആ മുത്ത് ഏകദേശം 69 ലക്ഷം രൂപ വില വരുന്നതായിരുന്നു.
   Published by:Anuraj GR
   First published:
   )}