• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓൺലൈനിൽ ഓർഡർ ചെയ്തത് 3859 രൂപയുടെ റൈറ്റിങ് പാഡ്; കിട്ടിയത് ആറു രൂപയുടെ കുപ്പി വെള്ളം

ഓൺലൈനിൽ ഓർഡർ ചെയ്തത് 3859 രൂപയുടെ റൈറ്റിങ് പാഡ്; കിട്ടിയത് ആറു രൂപയുടെ കുപ്പി വെള്ളം

തിങ്കളാഴ്ച ഇവർക്ക് ഓർഡർ ലഭിക്കുകയും ചെയ്തു.

water bottle

water bottle

  • Last Updated :
  • Share this:
    തൃശൂർ: ഓൺലൈനിൽ ഓർഡർ ചെയ്ത സാധനത്തിന് പകരം അതുമായി പുലബന്ധം പോലുമില്ലാത്ത പല സാധനങ്ങളും ലഭിക്കുന്നത് നിരന്തരമായി കേൾക്കുന്ന വാർത്തകളിൽ ഒന്നാണ്. എന്നാൽ ഇത്തരത്തിൽ വീണ്ടും ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ആനിമേഷൻ വിദ്യാർത്ഥികൾക്കാണ് ഇത്തവണ അമളി പറ്റിയത്. റൈറ്റിങ് പാഡ് ഓൺലൈനിൽ ഓർഡർ ചെയ്തു കാത്തിരുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചത് ആറു രൂപ വില വരുന്ന കുപ്പിവെള്ളം.

    ചങ്ങനാശ്ശേരി സെന്‌റ് ജോസഫ്സ് കമ്യൂണിക്കേഷൻ കോളേജിൽ ആനിമേഷൻ വിദ്യാർത്ഥികളായ ജോജൻ, റിച്ചു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. 3859 രൂപ വില വരുന്ന റൈറ്റിങ് പാഡ് ആണ് ഇവർ ഓൺലൈനിൽ ഓർഡർ ചെയ്തത്. എന്നാൽ, റൈറ്റിങ് പാഡ് കാത്തിരുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചതാകട്ടെ ആറു രൂപ മാത്രം വിലയുള്ള കുപ്പിവെള്ളം ആയിരുന്നു.
    Facebook രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി സ്ഥാനാർത്ഥി പരസ്യങ്ങൾ
    ആദ്യം ഓൺലൈനിൽ റൈറ്റിങ് പാഡിന് 7000 രൂപയോളം വിലയാണെന്ന് ആയിരുന്നു കണ്ടത്. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ അത് അയ്യായിരം രൂപയായി കുറഞ്ഞു. വീണ്ടും ഒരു ദിവസം കൂടി കാത്തിരുന്നപ്പോൾ റൈറ്റിങ് പാഡിന്റെ വില 3859 ആയി കുറഞ്ഞു. ഇതിനെ തുടർന്നാണ് ജോജനും റിച്ചുവും റൈറ്റിങ് പാഡിന് ഓർഡർ നൽകിയത്.

    മൂന്നു വയസുകാരൻ ഷെഫിന്റെ വിഭവങ്ങൾ - ഫ്രൈ ചിക്കൻ, ബീഫ് വെല്ലിംഗ്ടൺ: വീഡിയോകൾ ടിക് ടോക്കിൽ വൈറൽ

    തുടർന്ന് തിങ്കളാഴ്ച ഇവർക്ക് ഓർഡർ ലഭിക്കുകയും ചെയ്തു. എന്നാൽ, ഓർഡർ പൊട്ടിച്ച് നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം ജോജൻ അറിഞ്ഞത്. പ്രതീക്ഷിച്ചിരുന്ന റൈറ്റിങ് പാഡിന് പകരം കൈയിൽ ലഭിച്ചത് കുപ്പിവെള്ളം. അപ്പോൾ തന്നെ ജോജൻ കൂട്ടുകാരനായ റിച്ചുവിനെ വിളിച്ച് കാര്യം അറിയിച്ചു.

    പികെ ശശിയെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കി സി പി എം സംസ്ഥാന നേതൃത്വം

    തുടർന്ന് വിതരണക്കാരന്റെ സാന്നിധ്യത്തിൽ തന്നെ റിച്ചു പെട്ടി പൊട്ടിക്കുകയും പെട്ടി അപ്പോൾ തന്നെ തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ, ജോജന് ഇതുവരെ കിട്ടിയ സാധനം തിരിച്ചയയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജോജന്റ് പിതാവായ തൃശൂർ കാട്ടാകാമ്പൽ കാഞ്ഞിരത്തിങ്കൽ സ്വദേശി കൊള്ളന്നൂർ സ്വദേശി ജോൺസൺ പറഞ്ഞു. ബോക്സ് തിരികെ എടുക്കണമെന്ന് സന്ദേശം അയച്ചിട്ടും ഇതുവരെ ആളെത്തിയിട്ടില്ലെന്ന് ജോൺസൺ പറഞ്ഞു. അതേസമയം, പതിനൊന്നിനകം ഓർഡർ ചെയ്ത റൈറ്റിങ് പാഡ് എത്തിച്ചു നൽകാമെന്ന് അധികൃതർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    Published by:Joys Joy
    First published: