നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ആ വാക്കുകൾ ബെർണാഡ് ഷായുടേതല്ല'; പിഴവ് ചൂണ്ടിക്കാട്ടി സെബാസ്റ്റ്യൻ പോൾ

  'ആ വാക്കുകൾ ബെർണാഡ് ഷായുടേതല്ല'; പിഴവ് ചൂണ്ടിക്കാട്ടി സെബാസ്റ്റ്യൻ പോൾ

  ബാർ കോഴ കേസുമായി ബന്ധപ്പെട്ട സീസറുടെ ഭാര്യ സംശയത്തിന് അതീതമായിരിക്കണമെന്നുള്ള കെമാൽ പാഷയുടെ പഴയ പരാമർശത്തിലെ പിഴവും സെബാസ്റ്റ്യൻ പോൾ‌ ചൂണ്ടിക്കാട്ടുന്നു

  sebastian paul

  sebastian paul

  • Share this:
   കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ പരാമർശമാണ് നടത്തിയത്. നാളികേര വികസന കോർപറേഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയത്. സർക്കാരിൽ കോടതിക്ക് വിശ്വാസമില്ലെന്നായിരുന്നു വിമർശനം. 'ഓരോ ജനതയ്ക്കും അവർ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് കിട്ടുന്നത്' എന്ന് ബർണാഡ് ഷായുടെ ഉദ്ധരണി പരാമർശിച്ചായിരുന്നു വിമർശനം. എന്നാൽ ഈ വാക്കുകൾ ബെർണാഡ് ഷായുടേതല്ലെന്നും 19ാം നൂറ്റാണ്ടിലെ പ്രമുഖ ഫ്രഞ്ച് തത്വചിന്തകനായ ജോസഫ് ഡി മൈസ്ട്രേയുടെ വാക്കുകളാണിതെന്നും മുതിർന്ന അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടുന്നു.

   Also Read- ഈ ക്രിസ്മസിന് വീട്ടിൽ വൈൻ ഉണ്ടാക്കരുത്! വിനയാകും

   ബാർ കോഴ കേസുമായി ബന്ധപ്പെട്ട സീസറുടെ ഭാര്യ സംശയത്തിന് അതീതമായിരിക്കണമെന്നുള്ള കെമാൽ പാഷയുടെ പഴയ പരാമർശത്തിലെ പിഴവും സെബാസ്റ്റ്യൻ പോൾ‌ ചൂണ്ടിക്കാട്ടുന്നു. ഷേക്സ്പിയറിന്റെ ഉദ്ധരണി എന്ന നിലയ്ക്കാണ് കെമാൽ പാഷ പരാമർശം നടത്തിയത്. എന്നാൽ യഥാർത്ഥത്തിൽ‌ ജൂലിയസ് സീസറുടെ ഈ വാക്കുകൾ രേഖപ്പെടുത്തിയത് പ്ലൂട്ടാർക്കാണെന്നും സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടുന്നു.

   സെബാസ്റ്റ്യൻ പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്

   'ഓരോ ജനതയ്ക്കും അവർ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് കിട്ടുന്നത്' എന്നത് 19ാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് തത്വചിന്തകൻ ജോസഫ് ഡി മൈസ്ട്രേയുടേ വാക്കുകളാണ്. ഈ ഉദ്ധരണി അലക്സിസ് ഡെ ടോക്വിലിന്റെയും എബ്രഹാം ലിങ്കണിന്റെയും പേരിൽ തെറ്റായി പരാമർശിക്കാറുണ്ട്. ഇപ്പോൾ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് ഈ ഉദ്ധരണികൾ ബെർണാഡ് ഷായുടേതായി പരാമർശിച്ചു. കുറേമുൻപ് ഇതേ കോടതിയിലെ ജഡ്ജായിരുന്ന കെമാൽ പാഷ - സീസറുടെ ഭാര്യ സംശയത്തിന് അതീതമായിരിക്കണം എന്ന വാക്കുകൾ ഷേക്സ്പിയറുടെ ഉദ്ധരണി എന്ന നിലക്ക് പരാമർശിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ജൂലിയസ് സീസർ പറഞ്ഞ ഈ വാക്കുകൾ രേഖപ്പെടുത്തിയത് പ്ലൂട്ടാർക്കായിരുന്നു. ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് മനഃപൂർവമല്ലാതെ പേര് തെറ്റായി ഉപയോഗിച്ചതിന്റെ രണ്ട് ഉദാഹരണങ്ങളാണ് ഇവ.


   First published:
   )}