• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viswaroopam Sculpture | എട്ടു ശില്‍പികള്‍, മൂന്നര വര്‍ഷത്തെ പരിശ്രമം; 'വിശ്വരൂപ' ശില്‍പം ഇനി മോഹന്‍ലാലിന് സ്വന്തം

Viswaroopam Sculpture | എട്ടു ശില്‍പികള്‍, മൂന്നര വര്‍ഷത്തെ പരിശ്രമം; 'വിശ്വരൂപ' ശില്‍പം ഇനി മോഹന്‍ലാലിന് സ്വന്തം

മോഹന്‍ലാലിന്റെ നിര്‍ദേശാനുസരണമാണ് 12 അടിയില്‍ വിശ്വരൂപം രൂപകല്‍പന ചെയ്തിരിക്കുന്നത്.

  • Share this:
    തിരുവനന്തപുരം: ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് പണിത വിശ്വരൂപ ശില്‍പം പൂര്‍ത്തിയായി. 12 ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്‍പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാവും കൊത്തിയെടുത്തിരിക്കുന്നത്. ഇത് ഏതാനും ദിവസങ്ങള്‍ക്കകം നടന്‍ മോഹന്‍ലാലിന്റെ വീടിന്റെ അലങ്കാരമാകും.

    ശില്‍പ പീഠത്തില്‍ 400 ഓളം കഥാപാത്രങ്ങളുണ്ട്. ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശില്‍പചാരുതയോടെ കാണാം. കാളിയമര്‍ദനവും ശില്‍പത്തിന്റെ രൂപകല്‍പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

    Also Read-Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി

    മൂന്നു വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മിച്ച വിശ്വരൂപം നടന്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെ നിര്‍ദേശാനുസരണമാണ് 12 അടിയില്‍ വിശ്വരൂപം രൂപകല്‍പന ചെയ്തിരിക്കുന്നത്. അടുത്ത മാസം ആദ്യം ശില്‍പം മോഹന്‍ ലാലിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിക്കുമെന്ന് ശില്‍പി നാഗപ്പന്‍ പറഞ്ഞു. രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, പീഠം വിജയന്‍, സജി, ഭാഗ്യരാജ്, സോമന്‍, ശിവാനന്ദന്‍, കുമാര്‍ എന്നിവരാണ് മറ്റ് ശില്‍പികള്‍.

    Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി

    തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ മലയാള സിനിമയെ പ്രശംസിച്ച് ജൂറി ചെയര്‍മാന്‍ സയ്യിദ് അഖ്തര്‍ മിര്‍സ. ചിത്രങ്ങള്‍ പലതും രണ്ടാമതും കണ്ടെന്നും മികച്ച നടനായി കടുത്ത മത്സരമായിരുന്നുവെന്ന് ജൂറി വ്യക്തമാക്കി. മികച്ച ഉള്ളടക്കമുള്ള മലയാള ചിത്രങ്ങള്‍ അത്ഭുതപ്പെടുത്തിയെന്ന് സയ്യിദ് മിര്‍സ പറഞ്ഞു.

    നൂറ്റിനാല്‍പ്പത്തിരണ്ട് സിനിമകള്‍ മല്‍സരത്തിനുണ്ടായിരുന്നു. ചുരുക്ക പട്ടികയില്‍ എത്തിയ 29 ചിത്രങ്ങളില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സാംസ്‌ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥന്‍, പ്രമുഖ സംവിധായകന്‍ സുന്ദര്‍ദാസ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരുന്നു. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരുന്നു.

    Also Read-Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി

    ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത കൃഷാന്ത് ആര്‍.കെയുടെ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച് നടനുള്ള പുരസ്‌ക്കാരം പങ്കിട്ടു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോന് പുരസ്‌ക്കാരം നേടിക്കൊടുത്തത്. നായാട്ട്, ഫ്രീഡം ഫൈ രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്‌ക്കാരം ലഭിച്ചത്.
    Published by:Jayesh Krishnan
    First published: