നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മോഷ്ടിച്ച ടർക്കി കോഴിക്ക് 'മദ്യം കൊടുത്ത്' പിറന്നാളാഘോഷം; മൂന്ന് പേർ അറസ്റ്റിൽ

  മോഷ്ടിച്ച ടർക്കി കോഴിക്ക് 'മദ്യം കൊടുത്ത്' പിറന്നാളാഘോഷം; മൂന്ന് പേർ അറസ്റ്റിൽ

  മദ്യപിച്ചു കൊണ്ടുള്ള ആഘോഷത്തിൽ ടർക്കിയുടെ വായിലേക്കും  വോഡ്ക ഒഴിച്ചു കൊടുത്തിരുന്നു. ആഘോഷം പൊലീസിന്‍റെ കണ്ണില്‍പ്പെട്ടതോടെയാണ് മൂന്ന് പേരും കുടുങ്ങിയത്.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   റിഗ: പിറന്നാൾ ദിനത്തിൽ 'വ്യത്യസ്ത' ആഘോഷം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൂട്ടത്തിലൊരാളുടെ പിറന്നാൾ ആഘോഷിക്കാൻ മൂന്നംഗ സുഹൃദ് സംഘം നടത്തിയ വേറിട്ട പാർട്ടിയാണ് മൂന്ന് പേരെയും പൊലീസിന്‍റെ കസ്റ്റഡിയിലെത്തിച്ചത്. ഒരു സ്വകാര്യ മൃഗശാലയിൽ നിന്നും ടർക്കി കോഴിയെ മോഷ്ടിച്ച് കൊണ്ടുപോയി അതിന് മദ്യം നൽകി ആയിരുന്നു ഇവരുടെ ആഘോഷച്ചടങ്ങ്.

   Also Read-'മറുപടി എഴുതാൻ മറക്കരുത്'; നൂറ് വർഷം മുമ്പത്തെ കത്ത് കണ്ട് അന്തംവിട്ട് യുവതി

   യൂറോപ്യൻ രാജ്യമായ ലത്വിയയുടെ തലസ്ഥാന നഗരമായ റിഗയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മൂന്ന് യുവാക്കൾ മൃഗശാലയില്‍ കടക്കുന്ന ദൃശ്യങ്ങൾ സിസിറ്റിവിയിൽ പതിഞ്ഞിരുന്നു. കറുത്ത വേഷം ധരിച്ചെത്തിയ ഇവർ അകത്തു കടന്ന് ഒരു ടർക്കിയെ ബാഗിലാക്കി രക്ഷപ്പെടുകയായിരുന്നു. മുപ്പത്-നാൽപ്പത് വയസിന് ഇടയിൽ  പ്രായമുള്ളവരായിരുന്നു യുവാക്കൾ.

   Also Read-വിവാഹവേദിയിലെത്തി കോവിഡ് സുരക്ഷാ പ്രതിജ്ഞയെടുപ്പിച്ച് പൊലീസ്; സംസ്കൃത പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എസ്പി

   ടർക്കിയുമായി ഇവരെത്തിയത് ജുർമാലയിലെ ഒരു കടൽത്തീര റിസോർട്ടിലേക്കായിരുന്നു. ഇവിടെ ബീച്ചിലായിരുന്നു പിറന്നാൾ ആഘോഷം. മദ്യപിച്ചു കൊണ്ടുള്ള ആഘോഷത്തിൽ ടർക്കിയുടെ വായിലേക്കും  വോഡ്ക ഒഴിച്ചു കൊടുത്തിരുന്നു. ആഘോഷം പൊലീസിന്‍റെ കണ്ണില്‍പ്പെട്ടതോടെയാണ് മൂന്ന് പേരും കുടുങ്ങിയത്.   അതിക്രമിച്ചു കടന്നതിനും മോഷണത്തിനുമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യം ഉള്ളിൽച്ചെന്ന് അവശനിലയിലായ ടർക്കിയെ മൃഗശാലയിൽ തന്നെ തിരികെയെത്തിക്കുകയും ചെയ്തു. 'കൂട്ടത്തിലൊരാളുടെ 34-ാം ജന്മദിനമായിരുന്നു. അത് ഇങ്ങനെ ആഘോഷിക്കാമെന്ന് മറ്റു രണ്ടുപേരും കൂടി തീരുമാനിക്കുകയായിരുന്നു'. വെസ്റ്റ് റിഗയിലെ ക്രിമിനൽ പൊലീസ് ചീഫ് ഇൻങ്ക സോൻബെർഗ അറിയിച്ചു. ഇനി ഇവർ മൂന്നു പേരും മോഷണത്തിനും അതിക്രമിച്ചു കയറിയ കുറ്റത്തിനും ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും' എന്നും അവർ വ്യക്തമാക്കി.
   Published by:Asha Sulfiker
   First published:
   )}