നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • റോഹിംഗ്യൻ അഭയാർഥികൾക്ക് ഭക്ഷണം നൽകി; ഡൽഹിയിലെ മൂന്ന് ഹോട്ടലുകൾക്ക് ഭീഷണി

    റോഹിംഗ്യൻ അഭയാർഥികൾക്ക് ഭക്ഷണം നൽകി; ഡൽഹിയിലെ മൂന്ന് ഹോട്ടലുകൾക്ക് ഭീഷണി

    ഹോട്ടലുകളുടേത് സെലക്ടീവ് ചാരിറ്റിയാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ഭീഷണിയിം ട്രോളുകളും നിറഞ്ഞത്. നിരവധി പേരാണ് റെസ്റ്റോറന്റുകൾക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.

    delhi

    delhi

    • Share this:
      ന്യൂഡൽഹി: നവരാത്രിയോടനുബന്ധിച്ച് ഡൽഹിയിലെ റോഹിംഗ്യൻ അഭയാർഥികൾക്ക് ഭക്ഷണം വിതരണം ചെയ്ത മൂന്ന് ഹോട്ടലുകൾക്ക് ഭീഷണിയും പരിഹാസവും ഉയർന്നിരിക്കുന്നത്. ഓൺലൈനിൽ ഈ ഹോട്ടലുകളെ താഴ്ന്ന നിലവാരത്തിൽ റേറ്റ് ചെയ്യുകയും ചെയ്തു.

      ജസോലയിലെ ചേരികളിൽ താമസിക്കുന്ന റോഹിംഗ്യൻ അഭയാർഥികൾക്ക് ഭക്ഷണം നൽകിയ ഹോട്ടലുകള്‍ക്കെതിരെയാണ് ഭീഷണിയും പരിഹാസവും. ദി മാർക്കറ്റ് പ്ലേസ്, ജോഷ് ദ ഹൈ എനർജി ബാർ, സ്വാഗത് റെസ്റ്റ്റോ ആൻഡ് ബാര്‍ എന്നീ ഹോട്ടലുകളാണ് റോഹിംഗ്യൻ അഭയാർഥികൾക്ക് സൗജന്യ ഭക്ഷണം എത്തിച്ചു നൽകിയത്.

      ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഹോട്ടലുകൾക്ക് ഭീഷണിയും സമൂഹമാധ്യമങ്ങളിൽ പരിഹാസവും ഉയർന്നത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഹോട്ടലുകള്‍ ഭക്ഷണം വിതരണം ചെയ്യുന്ന വാർത്ത റിപ്പോർട്ട് ചെയ്തത്.

      ഇതിനു പിന്നാലെയാണ് ഹോട്ടലുകളുടേത് സെലക്ടീവ് ചാരിറ്റിയാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ഭീഷണിയിം ട്രോളുകളും നിറഞ്ഞത്. നിരവധി പേരാണ് റെസ്റ്റോറന്റുകൾക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. റോഹിംഗ്യൻ മുസ്‌ലിംകൾക്ക് മാത്രം ഭക്ഷണം നൽകുന്നതിനാൽ ഈ റെസ്റ്റോറന്റുകൾ ബഹിഷ്‌കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.









      റോഹിംഗ്യൻ അഭയാർഥികൾ മാത്രമല്ല ഡൽഹിയിലുള്ളതെന്നും പാകിസ്ഥാനിൽ നിന്നെത്തിയ ഹിന്ദുക്കളായ അഭയാർഥികളും ഉണ്ടെന്നും അവരെയും കൂടി ഹോട്ടലുകളുടെ പുണ്യപ്രവർത്തിയിൽ ഉൾക്കൊള്ളിക്കണമെന്നും പലരും വ്യക്തമാക്കി.

      സമൂഹമാധ്യമങ്ങളിലെ പരിഹാസത്തിനും വിമർശനത്തിനും പുറമെ ഹോട്ടലുകള്‍ക്ക് ഏറ്റവും താഴ്ന്ന റേറ്റിംഗ് നൽകാനും മോശം റിവ്യൂ നൽകാനും ചിലർ ആവശ്യപ്പെട്ടു. ഇതോടെ ഹോട്ടലുകളെ കുറിച്ച് നെഗറ്റീവ് റിവ്യൂം നിറഞ്ഞു.

      ഈ കോവിഡ് പ്രതിസന്ധികാലത്ത് പുണ്യ പ്രവർത്തിയായിട്ടാണ് ഇത് ചെയ്തതെന്ന് രണ്ട് ഹോട്ടലുകളുടെ ഉടമയായ ശിവം സെഹ്ഗാൽ പറഞ്ഞു. വിവിധ എൻജിഒകളുമായി സഹകരിച്ച് നിരവധി സാമൂഹ്യ സേവനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇപ്പോഴും അത്തരത്തിൽ സദുദ്ദേശത്തോടെയാണ് ഭക്ഷണം എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.


      ഭക്ഷണത്തിന് ഒരു മതവുമില്ലെന്നും ഇത് എല്ലാവർക്കുമുള്ളതാണെന്നും അതുകൊണ്ടാണ് ഞങ്ങൾ അത് ആവശ്യമുള്ളവർക്ക് നൽകുന്നതെന്നും സെഹ്ഗാൾ വ്യക്തമാക്കി
      Published by:Gowthamy GG
      First published: