നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡ് കുത്തിവയ്പിനുശേഷം നൂറാം ജന്മദിനം ഒരുമിച്ചാഘോഷിച്ച് ന്യൂയോർക്കിലെ മൂന്ന് ആത്മ സുഹൃത്തുക്കള്‍ 

  കോവിഡ് കുത്തിവയ്പിനുശേഷം നൂറാം ജന്മദിനം ഒരുമിച്ചാഘോഷിച്ച് ന്യൂയോർക്കിലെ മൂന്ന് ആത്മ സുഹൃത്തുക്കള്‍ 

  ജൂൺ എട്ടാം തീയതി നടന്ന ഒരു പാർട്ടിയിൽ ന്യൂയോർക്ക് നഗരത്തിലെ ഈ വയോധികരായ മൂന്ന് സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും ഒരിക്കല്‍ കൂടി ഒത്തുചേരുകയായിരുന്നു

  100th-birthday-celebration(1)

  100th-birthday-celebration(1)

  • Share this:
   ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നൂറുവയസ്സ് പൂര്‍ത്തിയാക്കിയ മൂന്ന് ആത്മ സുഹൃത്തുക്കളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കോവിഡ് വാക്സിനെടുത്ത ശേഷം ഇത്തവണ മൂവരും നൂറാം ജന്മദിനം ഒരുമിച്ചാഘോഷിച്ചതാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

   ദീർഘനാളുകളായി ആത്മ സുഹൃത്തുക്കളായ റൂത്ത് ഷ്വാർട്സ്, എഡിത്ത് മിറ്റ്സി മോസ്കോ, ലോറൈൻ പിറെല്ലോ എന്നിവർക്ക് ഈ മഹാമാരിയുടെ കാലത്ത് ഒത്തുചേരാന്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. പുതുതായി കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച ഈ മൂന്ന് 'സുവര്‍ണ്ണ വനിതകളും' മാൻഹട്ടനിലെ അപ്പർ വെസ്റ്റ് സൈഡിൽ ഒത്തുചേര്‍ന്നത്, അവരുടെ ജീവിതത്തിലെ വളരെ പ്രധാനമപ്പെട്ട ഒരു നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ്.

   ജൂൺ എട്ടാം തീയതി നടന്ന ഒരു പാർട്ടിയിൽ ന്യൂയോർക്ക് നഗരത്തിലെ ഈ വയോധികരായ മൂന്ന് സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും ഒരിക്കല്‍ കൂടി ഒത്തുചേരുകയായിരുന്നു. 1921ലെ ജൂണ്‍ മാസത്തിൽ ജനിച്ച ഈ മൂന്ന് സുഹൃത്തുക്കൾക്കും അവർ തങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടുവെന്നത് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. തങ്ങളുടെ ഒരു നൂറ്റാണ്ട് നീളുന്ന സ്മരണകളില്‍ കോവിഡ് മഹാമാരിയും ഉൾപ്പെടുന്നുവെന്ന് മൂവരും ഒരുപോലെ അഭിപ്രായപ്പെട്ടു.

   കോവിഡ് മഹാമാരിയെന്ന ഈ പ്രതിസന്ധിയെ അവർ ഒരുമിച്ച് അതിജീവിച്ചതിനാൽ, നൂറാം പിറന്നാൾ ഒരുമിച്ച് ആഘോഷിക്കാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. “കഴിഞ്ഞു പോയ മാസങ്ങളിലെല്ലാം വീടുകളില്‍ ഒതുങ്ങിക്കൂടിയപ്പോൾ അത് ഭയങ്കരമായ ഒരനുഭവമായിരുന്നു. പക്ഷേ വാസ്തവത്തില്‍ അത് ആവശ്യമായിരുന്നു“ ലോറൈൻ പറഞ്ഞു. "60കളുടെ മധ്യത്തിൽ ടെന്നീസ് കളിയിലെ മികച്ച താരമായിരുന്നു ലോറൈൻ.

   Also Read- ഇരുപത് വർഷം ലിവിങ്ടുഗതറായി താമസിച്ചു; ഒടുവിൽ വിവാഹം കഴിച്ച് വൃദ്ധ ദമ്പതികൾ, സാക്ഷിയായി മകൻ

   “ഞാൻ ജനിച്ചത് ഒരു ഭാഗ്യനക്ഷത്രത്തിലാണെന്നാണ്‌ കരുതുന്നത്." ജൂൺ 15 ന് നൂറ്‌ വയസ്സ് തികഞ്ഞ റൂത്ത് പറഞ്ഞു. ഞങ്ങൾ ഒരുമിച്ചാണ്‌ പിറന്നാൾ ആഘോഷിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന്,” റൂത്ത് പറഞ്ഞതായിപീപ്പിള്‍ റിപ്പോർട്ട് ചെയ്യുന്നു. റൂത്ത് വിരമിച്ച ഒരു അധ്യാപികയാണ്, അതേസമയം ലോറൈനാകട്ടെ, മെട്രോപൊളിറ്റൻ ഒപ്പേറയിടെ ഒപ്പേറ ഗായികയും എഡിത്ത് മോസ്കോ ഒരു വ്യവസായ സംരംഭകയുമായിരുന്നു. ആട്രിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റിയിൽ അവർ മൂവരും ഒത്തുകൂടി ഷാംപെയ്ൻ ഗ്ലാസുകൾ ഉയർത്തി തങ്ങളുടെ സന്തോഷം പങ്കിട്ടു.

   ഈ മൂന്ന് അത്മസുഹൃത്തുക്കള്‍ തമ്മിലുള്ള അതിശയകരമായ ചങ്ങാത്തം 'അടിച്ചുപൊളിക്കുന്നതിനായി' ആട്രിയ സീനിയർ ലിവിംഗിലെ അന്തേവാസികള്‍ ഒരാഴ്ചത്തെ ആഘോഷ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

   ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള മൂന്ന് വ്യത്യസ്ത ഗാനങ്ങൾ ആലപിക്കുന്നതിനു മുമ്പുതന്നെ റിവർ‌സൈഡ് ഡ്രൈവിന് സമീപമുള്ള അപ്പർ വെസ്റ്റ് സൈഡ് ഫെസിലിറ്റിയിലെ ജീവനക്കാരെല്ലാം ചേര്‍ന്ന് ജന്മദിനാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവര്‍ വര്‍ണ്ണാഭമായ ബാനറുകളും ബലൂണുകളും കൊണ്ട് പരിസരമാകെ അലങ്കരിച്ച് അവിടെ ഒരു ഉല്‍സവച്ഛായ തന്നെ പകര്‍ന്നിട്ടുണ്ട്. മെഴുകുതിരികള്‍ കൊണ്ടലങ്കരിച്ച ഒരു ഭീമൻ കേക്കായിരുന്നു പാര്‍ട്ടിയിലെ പ്രധാന ആകര്‍ഷണം. തുടര്‍ന്നു നടന്ന പാര്‍ട്ടി ഏതാണ്ട്, ഷാംപെയ്നില്‍ 'മുങ്ങുക' തന്നെയായിരുന്നു! ഏകദേശം രണ്ട് വർഷത്തിന് ശേഷം തന്റെ അനന്തിരവളുമായുള്ള പുന:സമാഗമം കൂടി നടന്നതിനാല്‍ ഇത് ലോറൈനെ സംബന്ധിച്ച് വളരെ ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു.
   Published by:Anuraj GR
   First published:
   )}