• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മിഠായി മോഷ്ടിച്ച അമ്മയെ ജയിലിലിടണം'; പരാതിയുമായി മൂന്ന് വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ; വീഡിയോ വൈറൽ

'മിഠായി മോഷ്ടിച്ച അമ്മയെ ജയിലിലിടണം'; പരാതിയുമായി മൂന്ന് വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ; വീഡിയോ വൈറൽ

പരാതി എഴുതിയെടുത്ത് ഒപ്പും വാങ്ങിച്ചാണ് പൊലീസ് ഉദ്യോഗസ്ഥ പരാതിക്കാരനെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്

  • Share this:
മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ഒരു പരാതിക്കാരനെത്തി. ഗുരുതരമായ പരാതിയുമായാണ് മൂന്ന് വയസ്സുകാരൻ പൊലീസ് സ്റ്റേഷനിലെത്തിയത്. താൻ സ്കൂളിൽ പോയ സമയത്ത് അമ്മ തന്റെ മിഠായി മോഷ്ടിച്ചു, അമ്മയെ ജയിലിലിടണം. ഇതാണ് പരാതിക്കാരന്റെ ആവശ്യം.

ഗൗരവമായ പരാതിയുമായി എത്തിയ പരാതിക്കാരനെ എന്തായാലും പൊലീസ് ഉദ്യോഗസ്ഥ നിരാശപ്പെടുത്തിയില്ല. പരാതി പറഞ്ഞു കൊടുക്കുകയും അത് ചിരിച്ചു കൊണ്ട് എഴുതിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടേയും വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Also Read- ബാത്റൂമിലിടുന്ന ചെരുപ്പിന് വില 9000 രൂപ; പരമാവധി 150 എന്ന് സോഷ്യൽ മീഡിയ

മൂന്ന് വയസ്സുകാരന്റെ നിഷ്കളങ്കതയും പരാതിക്കാരന്റെ ബഹുമാനം നൽകിയ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവർത്തിയുമാണ് നെറ്റിസൺസിനെ ആകർഷിച്ചത്.


ഞായാറാഴ്ച്ച ഉച്ചകഴിഞ്ഞാണ് പരാതിക്കാരൻ മധ്യപ്രദേശിലെ ഖക്നാർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഡെത്തലായി പോലീസ് പോസ്റ്റിൽ എത്തുന്നത്. മൂന്ന് വയസ്സുകാരൻ സ്റ്റേഷനിലേക്ക് കയറി വരുന്നത് കണ്ട് ആദ്യം പൊലീസുകാർക്കും കാര്യം മനസ്സിലായില്ല. പിന്നെയാണ് ഒരു പരാതി ബോധിപ്പിക്കാനാണ് എത്തിയതെന്ന് പിടികിട്ടുന്നത്.

എന്തായാലും കുട്ടിയെ നിരാശപ്പെടുത്താതെ പരാതി എഴുതിയെടുത്ത് ഒപ്പും വാങ്ങിച്ചാണ് പൊലീസ് ഉദ്യോഗസ്ഥ പരാതിക്കാരനെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്.
Published by:Naseeba TC
First published: