ടിക് ടോക്കിൽ ജനഹൃദയങ്ങൾ കീഴടക്കി കുട്ടി പാചകക്കാരൻ. ന്യൂയോർക്കിലെ ഗ്രേറ്റ് നെക്ക് സ്വദേശിയായ ഇല്ലീറിയൻ കാംറജ് എന്ന ഈ കൊച്ചു മിടുക്കന് വെറും മൂന്ന് വയസാണ് പ്രായം. ഒരു വയസ് ഉള്ളപ്പോൾ മുതൽ അമ്മ ഡോറെന്റിനയ്ക്കൊപ്പം പാചകം ചെയ്യാൻ കൂടുമായിരുന്നു ഈ ലിറ്റിൽ ഷെഫ്.
ഉരുളക്കിഴങ്ങ് വറുത്തത്, ഫിലെറ്റ് മിഗ്നോൺ, വറുത്ത ചിക്കൻ, ബീഫ് വെല്ലിംഗ്ടൺ തുടങ്ങിയ നിരവധി വിഭവങ്ങൾ തയ്യാറാക്കുന്ന ഇല്ലീറിയന്റെ പാചക വീഡിയോകൾ ഇതിനകം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ‘ഷെഫ് ഇല്ലീറിയൻ’ എന്ന പേരെഴുതിയ തൊപ്പി ധരിച്ച്, ഏപ്രൺ കെട്ടിയാണ് കൊച്ചു ഷെഫിന്റെ പാചകം. ചോപ്പിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ആവശ്യമായ സാധനങ്ങൾ അരിഞ്ഞെടുക്കുന്നത്.
കപ്പ് കേക്കുകൾ പോലുള്ള എളുപ്പമുള്ള വിഭവങ്ങളിൽ നിന്നായിരുന്നു തുടക്കമങ്കിലും ഇപ്പോൾ ഇല്ലീറിയൻ ചിക്കൻ വറുത്തത് വരെ ഉണ്ടാക്കുമെന്ന് അമ്മ പറയുന്നു. തന്റെ പ്രിയപ്പെട്ട യൂട്യൂബ് ചാനലായ ബ്ലിപ്പിയിൽ ഒരു വീഡിയോ കണ്ടതിന് ശേഷമാണ് മകന് ബേക്കിംഗിനോട് താത്പര്യം തോന്നിയതെന്നും അമ്മ പറയുന്നു.
പികെ ശശിയെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കി സി പി എം സംസ്ഥാന നേതൃത്വം
മാരിനേറ്റ് ചെയ്യാനും സ്റ്റഫ് ചെയ്യാനും ഇഷ്ടപ്പെടുന്നതിനാൽ കുഞ്ഞു ഷെഫ് നിലവിൽ നാല് തവണ ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. ലോക്ക്ഡൌൺ സമയത്താണ് ഇല്ലീറിയൻ അമ്മയ്ക്കൊപ്പം പാചകം ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് അമ്മയും മകനും ചേർന്ന് കപ്പ്കേക്കുകൾ ബെയ്ക്ക് ചെയ്യുന്ന വീഡിയോകൾ ആദ്യമായി ഓൺലൈനിൽ ഷെയർ ചെയ്തത്.
പ്രായം വെറും നമ്പർ മാത്രം; ജീവനക്കാരിയുടെ നൂറാം പിറന്നാൾ ആഘോഷമാക്കി മക്ഡൊണാൾഡ്സ്
ഇതുകണ്ട സുഹൃത്തുക്കളാണ് മാതാപിതാക്കളോട് കുട്ടി മാത്രം പാചകം ചെയ്യുന്ന വീഡിയോകൾ ഷെയർ ചെയ്യാൻ നിർദ്ദേശിച്ചത്. ഇതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിൽ Illirian_cooks എന്ന പേജ് ആരംഭിച്ചു. നിലവിൽ 50,000 ത്തിലധികം ഫോളോവേഴ്സുണ്ട് ഈ പേജിന്. ടിക്ക് ടോക്കിലും മറ്റൊരു അക്കൗണ്ടുണ്ട്. ഈ കൊച്ച് പാചകക്കാരന്റെ പാചക വീഡിയോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം: https: //www.instagram.com/ilirian_cooks/
കുട്ടിയുടെ പേര് മഹിനാരംഗി; എന്നാൽ ചുരുക്കി വിളിച്ചപ്പോൾ അർത്ഥം മാറി; ഡേ കെയർ അധ്യാപികക്കെതിരെ പൊട്ടിത്തെറിച്ച് അമ്മ
വീഡിയോകളിൽ ഡൊറന്റീന തന്റെ മകനെ കത്തികൾ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പാചക വീഡിയോകൾ എടുക്കുന്നത്. ചോപ്പിംഗ് മെഷീനും മറ്റ് ഉപകരണങ്ങളുമാണ് പച്ചക്കറികളും മറ്റും അരിയാൻ ഉപയോഗിക്കുന്നത്. കുട്ടികൾക്ക് വളരെയധികം കഴിവുണ്ടെന്നും എന്നാൽ പാചകത്തിലും മറ്റും പരീക്ഷണങ്ങൾ നടത്താൻ മാതാപിതാക്കൾ അവരെ അനുവദിക്കാറില്ലെന്നും ഇല്ലീറിയന്റെ അമ്മ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.