• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ടിവിയിലെ ഡ്രം വായന അനുകരിക്കുന്ന മൂന്ന് വയസ്സുകാരൻ; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

Viral | ടിവിയിലെ ഡ്രം വായന അനുകരിക്കുന്ന മൂന്ന് വയസ്സുകാരൻ; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

ഒരു ഗ്ലാസ് ടേബിളും അതിന് മുകളിൽ നിരത്തി വെച്ച കുറച്ച് പാത്രങ്ങളും വെച്ചാണ് ഈ കൊച്ചുബാലൻ ഡ്രമ്മിങ് ചെയ്യുന്നത്.

(Screengrab: @jennylynnmcintosh/Instagram)

(Screengrab: @jennylynnmcintosh/Instagram)

  • Share this:
    കൊച്ചുകുട്ടികളുടെ രസകരമായ നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്. മനോഹരമായി ഡ്രം വായിക്കുന്ന മൂന്നു വയസ്സുകാരനാണ് (3 year old boy) ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ടിവിയില്‍ പ്ലേ ചെയ്യുന്ന ഡ്രം (drum) വായന അനുകരിക്കുകയാണ് ഈ കൊച്ചുബാലന്‍. ജോസിയ എന്നാണ് കുട്ടിയുടെ പേര്.

    ഒരു ഗ്ലാസ് ടേബിളിനരികെ രണ്ട് ഡ്രം സ്റ്റിക്കുകള്‍ പിടിച്ചാണ് ജോസിയ നില്‍ക്കുന്നത്. ഗ്ലാസ് ടേബിളാണ് അവന്റെ ഡ്രം. ടേബിളില്‍ കുറച്ച് പാത്രങ്ങളും ഇരിക്കുന്നുണ്ട്. ഡാനിയല്‍ ബെര്‍ണാഡ് (daniel bernard) എന്ന ഡ്രമ്മറുടെ പരിപാടിയാണ് ടിവിയില്‍ കാണുന്നത്. ഡാനിയലിനെ അനുകരിക്കുക മാത്രമല്ല ജോസിയ ചെയ്യുന്നത്, അവന്റെ മുഖത്തെ മാറിക്കൊണ്ടിരിക്കുന്ന ഓരോ ഭാവങ്ങളും കാണികളെ രസിപ്പിക്കുന്നതാണ്. ജോസിയയുടെ ഭാവഭേദങ്ങളും താളത്തിനൊത്തുള്ള തലയാട്ടലുകളും കണ്ടാല്‍ അവന്‍ അത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാകും.

    ഇത്രയും രസകരമായ പ്രകടനം ജോസിയയെ കുറച്ച് ക്ഷീണിപ്പിച്ചിട്ടുണ്ട്. കാരണം, ഡ്രം വായന കുറച്ച് നേരത്തേക്ക് നിര്‍ത്തി കുപ്പിയില്‍ നിന്ന് ജ്യൂസ് കുടിക്കുന്നതും വീഡിയോയില്‍ കാണാം. അതിനുശേഷം വീണ്ടും ഡ്രം വായന തുടരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ജോസിയയുടെ വീഡിയോ 11,000ത്തിലധികം പേരാണ് കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ കൊച്ചുമിടുക്കനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്.



    ''സംഗീതം അവന്റെ രക്തത്തിലുണ്ട്, അവന്റെ പ്രകടനവും മുഖഭാവങ്ങളും അത് കാണിച്ചു തരുന്നുണ്ട്'', ഒരാള്‍ കുറിച്ചു. '' അവന് ആരെങ്കിലും ഒരു ഡ്രം നല്‍കൂ'' എന്നായിരുന്നു മറ്റൊരു കമന്റ്. ജോസിയയുടെ പ്രകടനം കണ്ട് കരഞ്ഞ് പോയെന്ന് മറ്റൊരു ഉപയോക്താവും അഭിപ്രായപ്പെട്ടു.

    അടുത്തിടെ, റോഡിലൂടെ ട്രക്കുകള്‍ കടന്നുപോകുമ്പോള്‍ സിഗ്നല്‍ നല്‍കുന്ന ഒരു ആണ്‍കുട്ടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഇതിനു മറുപടിയായി ട്രക്ക് ഡ്രൈവര്‍മാര്‍ ഒരു ഹോണ്‍ അടിക്കുമ്പോഴുള്ള അവന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വീഡിയോയില്‍, ആണ്‍കുട്ടി തന്റെ കൈവീശി കൊണ്ട് ട്രക്കുകള്‍ക്ക് സിഗ്നല്‍ നല്‍കുന്നത് കാണാം. ട്രക്ക് ഡ്രൈവര്‍മാര്‍ അവന് മറുപടിയായി ഒരു ഹോണും അടിക്കുന്നുണ്ട്. ഇതില്‍ സന്തോഷവാനായ അവന്‍ ചാടിക്കളിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. 4 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 46,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

    വൈറല്‍ഹോഗ് എന്ന യൂട്യൂബ് പേജില്‍ അടുത്തിടെ പങ്കുവെച്ച ഒരു കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. കൈയില്‍ ഒരു കളിത്തോക്കുമായി തെരുവിലൂടെ ലോലിപോപ്പ് കഴിച്ചുകൊണ്ട് നടക്കുന്ന ഒരു പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഒരു ചെറിയ നായ്ക്കുട്ടി അവളെ പിന്തുടരുന്നുണ്ട്. അത് അവളുടെ ശ്രദ്ധ നേടാന്‍ വേണ്ടി അവളുടെ അടുത്തേക്ക് ചാടുന്നുണ്ട്. അവസാനം പെണ്‍കുട്ടി നായക്കുട്ടിയുടെ അടുത്തേക്ക് കുനിഞ്ഞു. ഈ സമയത്ത് അവളുടെ ലോലിപോപ്പ് താഴെ വീണു. ഉടന്‍ തന്നെ നായക്കുട്ടി അത് എടുക്കുകയും ചെയ്തു.
    Published by:Naveen
    First published: