തൃശ്ശൂർ: അർജന്റീനയുടെ ലോകകപ്പ് നേടിയാൽ എല്ലാവർക്കും സൗജന്യമായി ബിരിയാണി നൽകുമെന്ന വാക്കു പാലിച്ച് തൃശ്ശൂരിലെ ഹോട്ടൽ ഉടമ. അർജന്റീനയുടെ കടുത്ത ആരാധകരായ തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് വാക്ക് പാലിച്ചത്.
Also Read- കണ്ണൂരിൽ ലോകകപ്പ് ആവേശം അതിരുവിട്ടു;തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു
അർജന്റീന കപ്പുയർത്തിയാൽ സൗജന്യമായി ബിരിയാണി വിതരണം ചെയ്യുമെന്ന് പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടൽ ഉടമ ഷിബു പൊറുത്തൂർ പറഞ്ഞിരുന്നു. ടീം വിജയിച്ചതോടെ ആയിരം പേർക്കുള്ള ബിരിയാണിയും റെഡിയാക്കി. പള്ളിമൂലയിലെ ഹോട്ടലിൽ എത്തിയവർ ആരും നിരാശരായില്ല.
രാവിലെ 11.30ന് ബിരിയാണി ദം പൊട്ടിച്ചതോടെ നിരവധി ആരാധകർ ഹോട്ടലിലേക്ക് ഒഴുകി. പ്രദേശത്ത് വലിയ ക്യൂവും രൂപപ്പെട്ടു. മെസ്സി കപ്പുയർത്തിയത്തിലെ ആഘോഷത്തിൽ പങ്കുചേരാനാണ് എത്തിയത് എന്നാണ് ആരാധകർ പറയുന്നത്. പാർസൽ നൽകാതെ എത്തിയവർക്കെല്ലാം ഹോട്ടലിൽ ബിരിയാണി വിളമ്പി നൽകിയാണ് ഷിബു സന്തോഷം പങ്കുവയ്ക്കുന്നത്.
കളി തുടങ്ങിയത് മുതൽ എല്ലാം അർജന്റീന മയമാണ് റോക്ക് ലാന്റ് ഹോട്ടലിൽ. ഹോട്ടലിന് മുന്നിൽ അർജന്റീന ടീമിന്റേയും കളിക്കാരുടേയും ഫ്ലക്സുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. ബിരിയാണി കഴിച്ചു സന്തോഷവും പങ്കിട്ടാണ് വന്നവരെല്ലാം മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.