HOME » NEWS » Buzz » THRISSUR MEDICAL COLLEGE UNION IN SOLIDARITY TO RA RA RASPUTIN DANCERS

Solidarity to viral dance | എതിർക്കുന്നെങ്കിൽ, ഇതാ പിടിച്ചോ; റാ റാ റാസ്പുട്ടിൻ കളിച്ച് തൃശൂർ മെഡിക്കൽ കോളേജ് യൂണിയന്റെ വീഡിയോ

ലവ് ജിഹാദ് ആരോപണത്തിന് ശേഷം ജാനകിക്കും നവീനിനും പിന്തുണയുമായി അതേ ഗാനത്തിന് ജോഡികളായി തിരിഞ്ഞ് നൃത്തം ചെയ്ത് മെഡിക്കൽ വിദ്യാർഥികൾ

News18 Malayalam | news18-malayalam
Updated: April 9, 2021, 5:49 PM IST
Solidarity to viral dance | എതിർക്കുന്നെങ്കിൽ, ഇതാ പിടിച്ചോ; റാ റാ റാസ്പുട്ടിൻ കളിച്ച് തൃശൂർ മെഡിക്കൽ കോളേജ് യൂണിയന്റെ വീഡിയോ
(വീഡിയോ ദൃശ്യം)
  • Share this:
മെഡിക്കൽ പഠനത്തിന്റെ തിരക്കുകൾക്കിടയിൽ നൃത്തത്തിന് സമയം കണ്ടെത്തി വൈറലായി മാറിയ തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും നേരിട്ട സദാചാര ആക്രമണത്തിനെതിരെ, ഇരുവർക്കും പിന്തുണയുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഐക്യ കോളേജ് യൂണിയൻ.

പല ജോഡികളായി തിരിഞ്ഞ് ഇതേ ഗാനത്തിന് ചുവടുകൾ തീർക്കുകയാണ് ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിലെ വിദ്യാർഥികൾ. "വെറുക്കാനാണ് ഉദ്ദേശമെങ്കിൽ ചെറുക്കാനാണ് തീരുമാനം," എന്നാണ് ക്യാപ്‌ഷൻ.

തൃശൂർ മെ‍ഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കോളേജിന്റെ കോറിഡോറിൽ വെച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്. എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലവ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. കൃഷ്ണരാജ് എന്നയാളാണ് നവീന്റെയും ജാനകിയുടെയും നൃത്തത്തിൽ 'എന്തോ ഒരു പന്തികേട് മണക്കുന്നു' - എന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. (ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ ചുവടെ കാണാം)



"ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം," ഇതാണ് കൃഷ്ണരാജ് എന്നയാളുടെ പോസ്റ്റ്.

ഇരുവർക്കുമെതിരെ സമാനമായ പരാമർശങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം ഇരുവരെയും അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. 'നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ കേരള ജനത അതും ഏറ്റുവാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും' എന്നായിരുന്നു പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.

എന്നാൽ ഇവർക്ക് പിന്തുണയുമായി കുസാറ്റ് എസ്.എഫ്.ഐ. ഒരു മത്സരം തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. 'എന്തോ ഒരു പന്തികേട്' എന്നാണ് മത്സരത്തിന് പേര് നൽകിയിരിക്കുന്നത്. ഒറ്റയ്ക്കും രണ്ടുപേരായിട്ടും മത്സരത്തിൽ പങ്കെടുക്കാം. ഏപ്രിൽ 14ന് മുമ്പ് അപേക്ഷകൾ ലഭിക്കേണ്ടതാണ്. 1500 രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Summary: Students of Thrissur Medical College have come up with an interesting dancing video on Ra Ra Rasputin... which was made famous by medical students Janaki and Naveen
Published by: user_57
First published: April 9, 2021, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories