നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | 'ഭീമൻ' പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുക്കുന്ന ടിക് ടോക്ക് വീഡിയോ വൈറൽ

    Viral Video | 'ഭീമൻ' പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുക്കുന്ന ടിക് ടോക്ക് വീഡിയോ വൈറൽ

    ദൃശ്യങ്ങളില്‍ കാണുന്ന ഈ രാക്ഷസ പാമ്പ് നമ്മള്‍ കരുതുന്നതിലും വലുതാണ്, അതിനെ ഒരു ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി പിടിച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്

    • Share this:
      ഭൂമിയില്‍ മനുഷ്യര്‍ അറിയാനും കണ്ടെത്താനും ഇനിയും ഒരുപാട് സ്ഥലങ്ങളും ജീവികളുമുണ്ടെന്ന കാര്യം പല കാരണങ്ങളാലും നമ്മള്‍ ഇടയ്ക്കിടെ മനസ്സിലാക്കാറുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ പാമ്പുക്കളില്‍ ഒന്നാണ് അനക്കോണ്ട എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അനക്കോണ്ടയേക്കാള്‍ വലിപ്പമുള്ള ഒരു പാമ്പിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് പ്രചരിക്കുന്നത്. കരീബിയന്‍ ദ്വീപില്‍ ഉള്‍പ്പെടുന്ന ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയ ഭീമന്‍ പാമ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയോ നടുങ്ങിയിരിക്കുകയാണ്. പാമ്പിന്റെ ദൃശ്യത്തിന്റെ നിജസ്ഥിതി ഇതുവരെ പുറത്തുവന്നിട്ടില്ല.

      ദൃശ്യങ്ങളില്‍ കാണുന്ന ഈ രാക്ഷസ പാമ്പ് നമ്മള്‍ കരുതുന്നതിലും വലുതാണ്, അതിനെ ഒരു ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി പിടിച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഒരു കൊടുങ്കാടിനുള്ളില്‍ നില്‍ക്കുന്ന ക്രെയിനിന്റെ ഹാന്‍ഡില്‍, പാമ്പിന്റെ നടുഭാഗത്ത് പിടിച്ച് വളരെ ഉയരത്തില്‍ ഉയര്‍ത്തി നിര്‍ത്തുമ്പോഴും അതിന്റെ വാല്‍ നിലത്ത് സ്പര്‍ശിക്കുന്നുണ്ട്. വീഡിയോ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പാമ്പ് തല പതിയെ തിരിക്കുന്നതും കാണാം. ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.

      വീഡിയോയില്‍ പാമ്പിന്റെ ഇനം പരാമര്‍ശിച്ചിട്ടില്ലെങ്കിലും, കരീബിയന്‍ ദ്വീപുകളില്‍ കാണപ്പെടുന്ന ബോവ കണ്‍സ്ട്രക്റ്റര്‍ വിഭാഗത്തില്‍പെട്ട പാമ്പാണിതെന്നാണ് അനുമാനം. ഭീമന്‍ പാമ്പിനെ ക്രെയിനില്‍ ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ടിക് ടോക്കിലും യുട്യൂബിലും വൈറലാണ്. ടിക് ടോക്ക് പ്ലാറ്റ്‌ഫോമില്‍ @Fakrulazwa എന്ന ഒരു ഉപയോക്താവ് പങ്കിട്ട ഈ വീഡിയോ ഇതുവരെ 79 മില്യണ്‍ വ്യൂസ് നേടി. ഈ ഭീമന്‍ പാമ്പിനെ ഒരു വാഹനത്തിലേക്ക് കയറ്റാന്‍ ആളുകള്‍ പാടുപെടുന്ന മറ്റൊരു വീഡിയോയും ഈ ഉപയോക്താവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കൂറ്റന്‍ പാമ്പിനെ ഉയര്‍ത്താന്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും വേണം.

      നേച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് എന്ന യുട്യൂബ് ചാനലില്‍ ഒക്ടോബര്‍ 21 ന് പങ്കുവച്ച ദൃശ്യം, ഇരുപതിനായിരത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. ദൃശ്യത്തിനൊപ്പമുള്ള നേച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെ കുറിപ്പില്‍ പറയുന്നത്, 'ഡൊമിനിക്കന്‍ മഴക്കാടുകളിലെ ഒരു ഭാഗം വെട്ടിതെളിക്കുമ്പോഴാണ് തൊഴിലാളികള്‍ ഈ ഭീമന്‍ പാമ്പിനെ കണ്ടെത്തിയത് എന്നാണ്. ഈ പാമ്പിനെ കണ്ട് അവരില്‍ പലരും ഞെട്ടി. 13 അടിയെങ്കിലും നീളമുള്ള പാമ്പിനെ ഉയര്‍ത്തിയത് ജീവനോടെ തന്നെയാണ്'.

      വീഡിയോയുടെ കമന്റുകളില്‍ പലരും തങ്ങളുടെ ഞെട്ടലും ആശ്ചര്യവും പ്രകടിപ്പിക്കുന്നുണ്ട്. പാമ്പിന്റെ വലുപ്പം കണ്ടാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. ഒരു ഉപയോക്താവ് പറയുന്നത്, 'ഈ ജീവി ഒരു പാമ്പല്ല, ഒരു ദിനോസര്‍ ആണ്' എന്നാണ്. 'ഇത് ചിലപ്പോള്‍ ഒരു ലോക റെക്കോര്‍ഡ് ആയിരിക്കുമെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

      'അതിനെ തിരിച്ച് വിട്ട് ആ പ്രദേശത്തെ വെറുതെ വിടൂ'

      'ഇത് അനക്കോണ്ട സിനിമയെ ഓര്‍മ്മിപ്പിക്കുന്നു.'

      'അപ്പോള്‍ അനക്കോണ്ട ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല അല്ലേ.'

      'ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ പാമ്പായിരിക്കും ഇത്.'

      'എന്തിനാണ് അതിനെ എടുത്ത് ഉയര്‍ത്തുന്നത്? അവിടെ അതിനെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അനുവദിക്കൂ.' എന്നിങ്ങനെ നീളുന്നു വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കമന്റുകള്‍.
      Published by:Jayashankar AV
      First published:
      )}