നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ്; വിർജിൻ ഗാലക്റ്റിക്കിലെ ഒരു സീറ്റിന് മൂന്ന് കോടി രൂപയോളം

  ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ്; വിർജിൻ ഗാലക്റ്റിക്കിലെ ഒരു സീറ്റിന് മൂന്ന് കോടി രൂപയോളം

  17 വർഷം മുമ്പ് ആരംഭിച്ച ഒരു സംരംഭത്തിന്റെ നാഴികക്കല്ലായി മാറിയ ബഹിരാകാശ വാഹനത്തിന്റെ ആദ്യത്തെ പൂർണ്ണമായ പരീക്ഷണ പറക്കലിനാണ് കഴിഞ്ഞ മാസം ലോകം സാക്ഷ്യം വഹിച്ചത്.

  News18

  News18

  • Share this:
   ബഹിരാകാശ യാത്ര 'പുതിയ സാധാരണ' ആയിത്തീരുമ്പോൾ ബഹിരാകാശ ഏജൻസികൾ ഇതിനകം സീറ്റുകൾക്ക് വില നിശ്ചയിക്കാൻ തുടങ്ങി. വ്യാഴാഴ്ച, സ്പെയ്സ്ഷിപ്പ് കമ്പനിയായ വിർജിൻ ഗാലക്റ്റിക് ഒരു സീറ്റിന് 450,000 ഡോളർ (ഏകദേശം 3,33,51,772 രൂപ) നിരക്കിൽ ബഹിരാകാശ യാത്രകൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ശതകോടീശ്വരനും വിർജിൻ ഗ്യാലക്ടിക് സ്ഥാപകനുമായ റിച്ചാർഡ് ബ്രാൻസന്റെ ബഹിരാകാശ യാത്ര കഴിഞ്ഞ് ആഴ്ചകൾക്കുള്ളിലാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. ബ്രാൻസൺ ജൂലൈ 11നാണ് വിർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിൽ ബഹിരാകാശ യാത്ര നടത്തിയത്.

   17 വർഷം മുമ്പ് ആരംഭിച്ച ഒരു സംരംഭത്തിന്റെ നാഴികക്കല്ലായി മാറിയ ബഹിരാകാശ വാഹനത്തിന്റെ ആദ്യത്തെ പൂർണ്ണമായ പരീക്ഷണ പറക്കലിനാണ് കഴിഞ്ഞ മാസം ലോകം സാക്ഷ്യം വഹിച്ചത്. യാത്ര പൂർത്തിയാക്കി ബ്രാൻസൺ സുരക്ഷിതമായി തിരിച്ചെത്തി. ജൂണിൽ, വിർജിൻ ഗാലക്റ്റിക് ആളുകളെ ബഹിരാകാശത്തേക്ക് പറക്കാൻ യുഎസ് വ്യോമയാന സുരക്ഷാ റെഗുലേറ്ററിൽ നിന്ന് അംഗീകാരം നേടി. ഇതിനെ തുടർന്ന് വ്യാഴാഴ്ച നടന്ന ട്രേഡിംഗിൽ കമ്പനിയുടെ ഓഹരികൾ 5% ഉയർന്നു.

   ഉപഭോക്താക്കൾക്ക് മൂന്ന് ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരു സീറ്റ്, ഒന്നിലധികം സീറ്റുകൾ, ഒരു മുഴുവൻ ഫ്ലൈറ്റ് വാങ്ങൽ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്. വിൽപ്പന തുടക്കത്തിൽ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും ടിക്കറ്റ് നൽകുക.

   Also Read-എകെ 47 തോക്കുമായി കാറിലൂടെ തല പുറത്തിട്ട് യുവതി; പോലീസിന് തലവേദനയായി ചിത്രം വൈറല്‍

   450,000 ഡോളർ അല്ലെങ്കിൽ 3 കോടി രൂപ അൽപ്പം ഉയർന്നതായി തോന്നിയേക്കാം. എന്നാൽ റിച്ചാർഡ് ബ്രാൻസന്റെ കമ്പനിക്ക് ഒരു ലക്കി ഡ്രോ ഓപ്ഷനും ഉണ്ട്. ഇത് ആദ്യത്തെ വാണിജ്യ ബഹിരാകാശ വിമാനങ്ങളിലൊന്നിൽ രണ്ട് സൗജന്യ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022ൽ ഈ യാത്ര നടക്കുമെന്നാണ് കരുതപ്പെടുന്നത്. രജിസ്ട്രേഷൻ സെപ്റ്റംബർ 1 വരെ തുറന്നിരിക്കും. വിജയിയെ സെപ്റ്റംബർ 29 ന് പ്രഖ്യാപിക്കും. രണ്ട് ടിക്കറ്റുകളും ഒരൊറ്റ വിജയിക്ക് നൽകും. വിജയിക്കുന്നവർക്ക് അവരുടെ സുഹൃത്തിനെയോ പങ്കാളിയെയോ കൂടെ കൊണ്ടുവരാം. മാത്രമല്ല, നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്.

   കമ്പനി ചില മിനിമം മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അവയിൽ പരാജയപ്പെടുന്ന ആളുകളെ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. പങ്കെടുക്കാൻ കുറഞ്ഞത് 18 വയസ്സ് നിർബന്ധമാണ്. ഒമെസുമായി ജോലി ബന്ധമുള്ള ആളുകൾക്കും നറുക്കെടുപ്പിൽ പങ്കെടുക്കാനാകില്ല. യുണൈറ്റ്സ് നേഷന്റെ ഉപരോധ രാജ്യങ്ങളുടെ പട്ടികയിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാനാകില്ല. എന്നാൽ നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, നിങ്ങൾക്ക് മത്സരത്തിൽ രജിസ്റ്റർ ചെയ്യാം.

   Also Read-99 വയസുളള മോഡൽ! കൊച്ചുമകളുടെ മേക്കപ്പ് ഉത്പന്നങ്ങള്‍ക്കായ് വേഷമിട്ട് മുത്തശി; കൈയ്യടിച്ച് സോഷ്യൽ മീഡിയ

   തന്റെ ആദ്യ ബഹിരാകാശ യാത്രയിലൂടെ ബഹിരാകാശ യാത്ര ലളിതവും സുരക്ഷിതവുമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ് ബ്രാൻസൺ. ഒരു പുതിയ ബഹിരാകാശ യുഗത്തിനാണ് ബ്രാൻസൺ തിരി തെളിച്ചിരിക്കുന്നത്. ബഹിരാകാശ യാത്രയ്ക്കായി ഇതുവരെ ആയിരത്തോളം ആളുകൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സീറ്റ് റിസ‍ർവേഷനിൽ ഇവ‍ർക്കായിരിക്കും മുൻ​ഗണനയെന്നും കമ്പനി മുമ്പ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
   Published by:Jayesh Krishnan
   First published:
   )}