തുറന്ന വാഹനത്തെ പിന്തുടർന്ന് അക്രമകാരിയായ കടുവ: വൈറലായി സഫാരി പാർക്കിലെ ദൃശ്യങ്ങൾ

വാഹനത്തിലുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

News18 Malayalam | news18
Updated: December 4, 2019, 9:43 AM IST
തുറന്ന വാഹനത്തെ പിന്തുടർന്ന് അക്രമകാരിയായ കടുവ: വൈറലായി സഫാരി പാർക്കിലെ ദൃശ്യങ്ങൾ
Tiger
  • News18
  • Last Updated: December 4, 2019, 9:43 AM IST
  • Share this:
സഫാരി പാർക്കിലെ യാത്രയ്ക്കിടെ വന്യമ‍ൃഗങ്ങളെ അടുത്ത് കാണാൻ സാധിക്കുന്നത് കൗതുകം നൽകുന്ന കാഴ്ച തന്നെയാണ്.. എന്നാൽ ആ മൃഗം അക്രമ സ്വഭാവം കാട്ടിയാലോ അതും സഫാരി പാർക്കിൽ തുറന്ന വാഹനത്തിലെ സഞ്ചാരത്തിനിടെ. അത്തരത്തിലൊരു അനുഭവമാണ് രാജസ്ഥാനിലെ രന്താംബോർ നാഷണൽ പാർക്ക് സന്ദർശിക്കാനെത്തിയ ഒരു കൂട്ടം സഞ്ചാരികൾക്കുണ്ടയത്.

Also Read-'സെലിബ്രിറ്റി പൂച്ച' ഇനിയില്ല: ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ദുഃഖത്തിലാഴ്ത്തി ലിൽ ബബ് വിടവാങ്ങി

കാട്ടിലൂടെ തുറന്ന വാഹനത്തിൽ കാഴ്ചകൾ കണ്ട് പോകുന്നതിനിടെയാണ് ഒരു വലിയ കടുവ ഇവരുടെ കണ്ണിൽപ്പെട്ടത്. വന്യമൃഗത്തെ കണ്ട ആവേശത്തിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് കടുവയുടെ സ്വഭാവം മാറി. അക്രമാസക്തനായ കടുവ വാഹനത്തിനുള്ളിൽ ചാടിക്കയറാന്‍ ശ്രമിച്ചു. പക്ഷെ അവസരോചിതമായി ഇടപെട്ട ഡ്രൈവർ വളരെ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തു. എന്നാല്‍ കടുവ പിന്മാറാൻ തയ്യാറായില്ല.. വാഹനത്തിനൊപ്പം ഓടാൻ തുടങ്ങി. വാഹനത്തിലുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

വാഹനത്തിനൊപ്പം കടുവ ഓടാൻ ആരംഭിക്കുമ്പോൾ പെട്ടെന്ന് വാഹനം നിർത്തി ഡ്രൈവർ എതിർദിശയിലേക്ക് കുതിച്ചു പായുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.

 

First published: December 4, 2019, 9:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading