TikTok Ban | ടിക് ടോക് സൃഷ്ടിച്ച താരം; ടിക് ടോക്കിനോട് ബൈ പറഞ്ഞ് ഫുക്രു

കേരളത്തിൽ ഏറ്റവും പ്രശസ്തി നേടിയ ടിക് ടോക് താരങ്ങളിലൊരാളാണ് ഫുക്രു. ആ പ്രശസ്തി തന്നെയാണ് മോഹൻലാൽ അവതാരകനായ ബിഗ് ബോസ് ഷോയിലേക്കും ഫുക്രുവിനെ എത്തിച്ചത്.

News18 Malayalam | news18-malayalam
Updated: June 30, 2020, 12:46 PM IST
TikTok Ban | ടിക് ടോക് സൃഷ്ടിച്ച താരം; ടിക് ടോക്കിനോട് ബൈ പറഞ്ഞ് ഫുക്രു
Fukru (Photo-Instagram)
  • Share this:
ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ നിരോധിക്കപ്പെട്ട ടിക് ടോക് ആപ്പ് കേരളത്തിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ന് സമൂഹമാധ്യമങ്ങളിൽ താരങ്ങളായി മാറിയ പലരും ടിക് ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമ-സീരിയൽ അവസരങ്ങൾ വരെ ടിക് ടോക് താരങ്ങളെ തേടിയെത്തിയിരുന്നു. ഇത്തരത്തിൽ ടിക് ടോക്കിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന വ്യക്തിയാണ് ഫുക്രു.

കൊല്ലം കൊട്ടാരക്കര സ്വദേശി കൃഷ്ണജീവ് എന്ന് പറഞ്ഞാൽ ചിലപ്പോൾ പെട്ടെന്ന് മനസിലായെന്ന് വരില്ല.. എന്നാൽ ഫുക്രു എന്ന പേര് കേട്ടാൽ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും ആളെ പിടികിട്ടും. ബൈക്ക് സ്റ്റണ്ടിംഗ് നടത്തി ഫ്രീക്കനായി നടന്ന കൃഷ്ണജീവിനെ കേരളം അറിയുന്ന ഒരു സ്റ്റാർ ആക്കിയത് ടിക്ക് ടോക്കാണ്.
 
View this post on Instagram
 

Not just a ride material but truly a stunt material ; my bae PaFu🤙🏻


A post shared by Fukru (@fukru_motopsychoz) on


ബൈക്ക് സ്റ്റണ്ടിംഗ് നടത്തി സ്വന്തം നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നയാളായിരുന്നു കൃഷ്ണജീവ്. പിന്നീടാണ് ടിക് ടോകിലേക്ക് ചുവടു വച്ചത്. ഡാൻസും പാട്ടും സിനിമാ രംഗങ്ങളുമൊക്കെ അവതരിപ്പിച്ച് തിളങ്ങാൻ തുടങ്ങി. എന്ത് ചെയ്താലും അതില്‍ വ്യത്യസ്തമായ 'ഫുക്രു ടച്ച്' കൂടി ചേർന്നതോടെ ഫോളോവേഴ്സ് ഇരട്ടിയായി. ലക്ഷകണക്കിന് പേരാണ് നിലവിൽ ഫുക്രുവിനെ ഫോളോ ചെയ്യുന്നത്. തുടർന്ന് മോഡലിംഗിലും തിളങ്ങിയ ഇയാൾ സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമാണ്.

കേരളത്തിൽ ഏറ്റവും പ്രശസ്തി നേടിയ ടിക് ടോക് താരങ്ങളിലൊരാളാണ് ഫുക്രു. ആ പ്രശസ്തി തന്നെയാണ് മോഹൻലാൽ അവതാരകനായ ബിഗ് ബോസ് ഷോയിലേക്കും ഫുക്രുവിനെ എത്തിച്ചത്. 
View this post on Instagram
 

Hellooooo kakkathambrattii😍😘😅🤣


A post shared by Fukru (@fukru_motopsychoz) on


തന്‍റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്ത ഈ യുവാവ് ഷോ അവസാനിപ്പിക്കുന്നത് വരെ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു. ടിക് ടോക് ബാൻ ചെയ്തതോടെ മലയാളികൾ കാതോർത്തത് ഫുക്രുവിന്‍റെ പ്രതികരണത്തിന് വേണ്ടിയായിരുന്നു. 
View this post on Instagram
 

In loving memory of....❤️


A post shared by Fukru (@fukru_motopsychoz) on

ഇൻസ്റ്റയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു ഫുക്രുവിന്‍റെ പ്രതികരണം. ചൈനീസ് സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ വച്ച് രസകരമായ ഒരു വീഡിയോ ആണ് ഫുക്രു പോസ്റ്റ് ചെയ്തത്. അവസാനം ബൈ എന്ന് പറഞ്ഞ് പോവുകയും ചെയ്യുന്നുണ്ട്.

ടിക് ടോക്, ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പെയ്സ്, എംഐ വിഡിയോ കോൾ ഷാവോമി, വിസിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്‌ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട്–ഹൈഡ്, കേഷെ ക്ലീനർ, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനർ,ഡിയു ബ്രൗസർ, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വി മീറ്റ്, സ്വീറ്റ് സെൽഫി, ബയ്‌ഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈൽ ലെജണ്ട്സ്, ഡിയു പ്രൈവസി എന്നീ ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.
First published: June 30, 2020, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading