വൈറലായവരെ ട്രോളി വൈറലായി മാറിയ ഖാബി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു ഇന്ത്യന്‍ പരസ്യചിത്രത്തിലാണ്. ഓണ്‍ലൈന്‍ ഫാന്റസി ഗെയിമിങ്ങ് ആപ്പ് ആയ ഡ്രീം ഇലവനു വേണ്ടി നിര്‍മ്മിച്ച പരസ്യചിത്രത്തിലൂടെയാണ് ഖാബി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രശസ്തനായി മാറിയ താരമാണ് ഖബാനെ ലെയിം എന്ന ഖാബി ലെയിം. സെനഗലില്‍ ജനിച്ച് ഇറ്റലിയില്‍ സ്ഥിര താമസമാക്കിയ ഖാബിയുടെ വീഡിയോ വെറുതെയെങ്കിലും നമ്മള് കണ്ടിട്ടുണ്ടാവുമെന്നത് തീര്‍ച്ചയാണ്. ട്രോളുകളിലും, മീമുകളിലുമെല്ലാം സ്ഥിരം മുഖമാണ് ഖാബി.
ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാന്‍ അത്ര എളുപ്പമല്ല. ഫോളോവെഴ്സിനെ പിടിച്ചിരുത്തുന്ന കണ്ടന്റല്ല പോസ്റ്റ് ചെയ്യുന്നതെങ്കില്‍ ലൈക്കും കമന്റും കുറയും.അതുകൊണ്ട് തന്നെ കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി തലക്കെട്ടും, തമ്പ്നെയിലുമൊക്കെയായി പലതും ചെയ്താണ് സോഷ്യല്‍ മീഡിയ ഇന്വ്ളുവന്സേവസ് അടക്കം വ്യൂവേഴ്സിന്റെ എണ്ണം കൂട്ടുന്നത്.
എന്നാല്‍ ഒരു വീഡിയോയിലും ഇതുവരെ ഒരക്ഷരം പോലും പറയാതെ ടിക് ടോക്കില്‍ താരമായ കക്ഷിയാണ് ഖാബി ലൈയിം. സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടി ചില ആളുകള്‍ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍ ട്രോളുന്നതാണ് ഖാബിയുടെ ഹോബി.
21 വയസ്സുകാരനായ ഖാബിയ്ക്ക് കൊറോണ മൂലം ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് ബോറടി മാറ്റാന്‍ ഖാബി ടിക് ടോക്കില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആദ്യമായി ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഓരോ ആളുകളും എപ്രകാരമാണ് കൈകള്‍ സാനിറ്റൈസ് ചെയ്യുന്നത് എന്നതായിരുന്നു വീഡിയോ കണ്ടന്റ്. നല്ല പ്രതികരണം ലഭിച്ചതോടെ സ്ഥിരമായി ഇത്തരത്തിലുള്ള വീഡിയോ ഖാബി ചെയ്യാന്‍ തുടങ്ങുകയും വളരെ പെട്ടന്ന് തന്നെ 1 മില്ല്യണ്‍ അടിക്കുകയും ചെയ്തു.
Life is simple. You just need to use your 🧠 in the right place!
Ain’t it true, @KhabyLame? 😜 #Dream11PeDimaagLagaNa #Dream11 #D11 #LearnFromKhaby @viraj_ghelani pic.twitter.com/O63aGORVhj
— Dream11 (@Dream11) September 27, 2021
പിന്നീടാണ് ഖാബി തന്നെ ലോകപ്രശസ്തനാക്കിയ റിയാക്ഷന് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. ഗ്ലാസിന്റെ പിടിയില്‍ പെട്ടുപോയ ഒരു ഫോണ്‍ ചാര്‍ജര്‍ ഒരാള്‍ അഴിച്ചെടുക്കാന്‍ ഗ്ലാസിന്റെ പിടി പൊളിക്കുന്ന വിഡിയോയ്ക്കാണ് ഖാബി റിയാക്ഷന് വീഡിയോ ചെയ്തത്. എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യത്തെ സങ്കീര്‍ണമായ ചിത്രീകരിക്കുന്ന വീഡിയോയ്ക്ക് അതെങ്ങനെ സിമ്പിള്‍ ആയി ചെയ്യാം എന്ന് കാണിച്ചു കൊടുത്താണ് ഖാബി വീഡിയോ ചെയുന്നത്.
ലോകമെമ്പാടും പ്രചാരം നേടിയ ആ വീഡിയോ ലൈക്കുകളും, കമന്റുകളും വാരിക്കൂട്ടി. പിന്നീട് ഇത്തരത്തിലുള്ള വീഡിയോകളില്‍ ഖാബി ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യ വീഡിയോ പോസ്റ്റ് ചെയ്തു ഒന്നരവര്‍ഷം തികയുമ്പോള്‍ ഖാബിയുടെ ഫോളോവേഴ്സ് 100 മില്ല്യണില്‍ കൂടുതലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Advertisement, Khaby lame, Tik Tok, Viral video