നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പ്രസവം ഇത്ര എളുപ്പമോ? ഉറക്കത്തിനിടെ കുഞ്ഞിന് ജന്മം നൽകിയ യുവതിയുടെ വെളിപ്പെടുത്തൽ

  പ്രസവം ഇത്ര എളുപ്പമോ? ഉറക്കത്തിനിടെ കുഞ്ഞിന് ജന്മം നൽകിയ യുവതിയുടെ വെളിപ്പെടുത്തൽ

  ഒരു ടിക്ക് ടോക്ക് ഉപഭോക്താവ് മറ്റുള്ളവരോട് സ്വന്തം പ്രസവ കഥകൾ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫോളോവറായ ആമി ഡൻ‌ബാർ എന്ന യുവതി തന്റെ സ്വന്തം പ്രസവ കഥ പങ്കുവച്ചത്.

  Amy Dunbar (TikTok screengrab)

  Amy Dunbar (TikTok screengrab)

  • Share this:
   പ്രസവവും പ്രസവ വേദനയും മിക്ക സ്ത്രീകൾക്കും ഒരു പേടി സ്വപ്നം തന്നെയാണ്. എന്നാൽ ഉറങ്ങിക്കിടന്നപ്പോൾ തന്റെ മകളെ പ്രസവിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. ഒരു ടിക്ക് ടോക്ക് ഉപഭോക്താവ് മറ്റുള്ളവരോട് സ്വന്തം പ്രസവ കഥകൾ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫോളോവറായ ആമി ഡൻ‌ബാർ എന്ന യുവതി തന്റെ സ്വന്തം പ്രസവ കഥ പങ്കുവച്ചത്.

   12 മണിക്കൂർ പ്രസവ വേദനയ്ക്ക് ശേഷം തനിക്ക് ഒരു എപ്പിഡ്യൂറൽ നൽകിയെന്നും അതിനെ തുടർന്ന് ആവശ്യമായ ഉറക്കവും വേദനയിൽ നിന്ന് ആശ്വാസവും ലഭിച്ചുവെന്ന് ആമി വീഡിയോയിൽ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ യുവതിയെ പരിശോധിച്ചു കൊണ്ടിരുന്ന നഴ്സ് ഉറക്കത്തിൽ യുവതിയ്ക്ക് വലിയ കോൺട്രാക്ഷൻ ഉണ്ടായതായി മനസ്സിലാക്കി. അതിന് ശേഷം ഒരു മിനിറ്റ് ആയപ്പോഴേയ്ക്കും മോണിറ്ററിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് നഴ്സ് യുവതിയെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചു.

   തുടർന്ന് നഴ്സ് പറഞ്ഞതനുസരിച്ച് യുവതി പുതപ്പ് നീക്കി പ്രസവത്തിനായി തയ്യാറായി. എന്നാൽ അപ്പോഴേയ്ക്കും കുഞ്ഞ് പുറത്ത് വന്നു കഴിഞ്ഞിരുന്നു. ഉറങ്ങിക്കിടന്നപ്പോഴുണ്ടായ വലിയ കോൺട്രാക്ഷനിൽ യുവതി പോലും അറിയാതെ അവൾ പ്രസവിക്കുകയായിരുന്നു.

   Also Read- മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ; നിരോധിച്ച നോട്ടുകളും

   തുടർന്ന് നിരവധി ഡോക്ടർമാരും നഴ്സുമാരും പ്രസവ മുറിയിൽ എത്തി. ജനിച്ചപ്പോൾ കുഞ്ഞ് കരഞ്ഞിരുന്നില്ല. എന്നാൽ നഴ്‌സുമാർ കുഞ്ഞിനെ പരിശോധിച്ച ശേഷം അമ്മയ്ക്ക് കൈമാറി. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഉറപ്പ് നൽകി. ശരിയ്ക്കും ഭയപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ആമി പറയുന്നു.

   ആമിയുടെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേർ വീഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തി. "തന്റെ പ്രസവവും ഇതുപോലെ ആയിരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി" ഒരു യൂസർ കമന്റ് ചെയ്തു. പ്രസവ സമയത്ത് പുഷ്, പുഷ് എന്ന് ഉറക്കെ വിളിച്ചു പറയേണ്ട ആവശ്യമില്ല. കുഞ്ഞ് ആരോഗ്യവതിയാണെങ്കിൽ ഇതുപോലെ എളുപ്പത്തിൽ പുറത്തുവരുമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

   ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് ഒരു കുഞ്ഞിന്റെ ജനനം. എല്ലുകൾ പൊടിയുന്നതിന് തുല്യമാണത്രേ പ്രസവ വേദന. പല സ്ത്രീകളും അൽപം പേടിയും ആശങ്കയോടെയുമാണ് ലേബർ റൂമിലേക്ക് കടക്കുന്നത്. എന്നാൽ, കേവലം 27 സെക്കന്റുകൾ കൊണ്ട് പ്രസവിച്ച് ഈ വേദന മറികടന്ന യുകെയിലെ ഒരു സ്ത്രീയുടെ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ലോകത്തെ ഏറ്റവും വേഗതയേറിയ പ്രസവമാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

   ഹാംപ്ഷെയറിലെ ബാസിംഗ്സ്റ്റോക് സ്വദേശിയായ സോഫി ബഗ് എന്ന യുവതിയാണ് സെക്കന്റുകൾക്കുള്ളിൽ പ്രസവിച്ചത്. 38 ആഴ്ച ഗർഭിണിയായിരുന്ന ബഗ് വീട്ടിൽ വെച്ചാണ് പ്രസവിച്ചത്. അർധരാത്രി ടോയ്ലറ്റിൽ പോയതായിരുന്നു ബഗ്. എന്നാൽ സെക്കന്റുകൾക്കുള്ളിൽ പ്രസവം പൂർത്തിയായി. ഭർത്താവ് ക്രിസ് പ്രസവ സമയത്ത് വീട്ടിലുണ്ടായിരുന്നുവെന്നും കുഞ്ഞ് നേരെ അദ്ദേഹത്തിന്റെ മടിയിലേക്കാണ് ജനിച്ച് വീണതെന്നുമാണ് റിപ്പോർട്ടുകൾ.
   Published by:Rajesh V
   First published:
   )}