തണുത്തുറഞ്ഞ തടാകത്തിൽ നീന്താനുള്ള സാഹസിക ശ്രമം; ടിക് ടോക് താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തണുത്തുറഞ്ഞ തടാകത്തിൽ നീന്താനുള്ള സാഹസിക ശ്രമം; ടിക് ടോക് താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇത്തരമൊരു ഭീകരമായ അനുഭവം ഉണ്ടായിട്ടും തണുത്തുറഞ്ഞ മഞ്ഞുപാളിയിൽ നീന്തുന്നതിൽ നിന്ന് ജേസൺ പിന്മാറിയിട്ടില്ല. കൂടുതൽ മുൻകരുതലുകളോടെ രണ്ടാമതും ജേസൺ തണുത്തുറഞ്ഞ തടാകത്തിൽ നീന്തി.
വാഷിങ്ടണ്‍: തണുത്തുറഞ്ഞ തടാകത്തിൽ നീന്താനുള്ള സാഹസിക ശ്രമത്തിനിടെ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിക് ടോക് താരം ജേസണ്‍ ക്ലാര്‍ക്ക്. ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിയ ജേസൺ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
നിരവധി സാഹസികമായ വീഡിയോകള്‍ ചിത്രീകരിച്ച് ആരാധകരെ നേടിയ താരമാണ് ജേസണ്‍. അദ്ദേഹത്തിന്റെ വീഡിയോകള്‍ കണ്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ പിന്തുടരുന്നത്.
ആരാധകരെ ഞെട്ടിക്കുന്നതിനായിട്ടാണ് തണുത്തുറഞ്ഞ തടാകത്തിൽ നീന്താൻ ജേസൻ തീരുമാനിച്ചത്. നീന്തുന്നതിനിടെ കണ്ണുകൾ മരവിച്ച് ജേസൺ മഞ്ഞുപാളിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. മഞ്ഞുപാളിയിൽ ദ്വാരമുണ്ടാക്കി അതിലൂടെ നീന്താൻ ജേസൺ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ഞെട്ടിക്കുന്ന വീഡിയോ ജേസൺ തന്നെ പങ്കുവെച്ചിട്ടുണ്ട്.
കണ്ണുമരവിച്ചതിനെ തുടർന്ന് തനിക്ക് ചുറ്റുമുള്ളത് ഒന്നും കാണാനായില്ലെന്നും മഞ്ഞുപാളിയെ തകർക്കാൻ ശ്രമിച്ചുവെന്നും ജേസണ്‍ പറയുന്നു. നിശ്ചിതസമയത്തിലധികം തണുത്തുറച്ച വെള്ളത്തിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും മരണത്തിനോട് അടുത്ത നിമിഷങ്ങളായിരുന്നു ഇതെന്നും ജേസണ്‍ പറയുന്നു.
തന്നെ അവസാനമായി ഒരു തവണ തിരിക്കാൻ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ല. എനിക്ക് ശ്വാസം കുറവായിരുന്നു, എനിക്ക് ഇനി കാണാൻ കഴിയുമെന്ന് വിചാരിച്ചില്ല. ഐസിന്റെ ഭാരം കുറഞ്ഞ സ്ഥലമായിരുന്നിട്ടും ഞാൻ കൈ നീട്ടി. എഴുന്നേറ്റുനിൽക്കാൻ എനിക്ക് ഒരു ടൺ ഊർജ്ജം ലഭിച്ചു- ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് ജേസൺ വിവരിച്ചു.
ഇതുപോലൊരിക്കലും മരണത്തിനടുത്തെത്തിയില്ല. ഇത് കാണാൻ പോലും പ്രയാസമാണ്- എന്നു കുറിച്ചു കൊണ്ടാണ് ജേസൺ വീഡിയോ പങ്കുവെച്ചത്. 30 ലക്ഷം പേരാണ് വൈറല്‍ വീഡിയോ കണ്ടിരിക്കുന്നത്.
ഇത്തരമൊരു ഭീകരമായ അനുഭവം ഉണ്ടായിട്ടും തണുത്തുറഞ്ഞ മഞ്ഞുപാളിയിൽ നീന്തുന്നതിൽ നിന്ന് ജേസൺ പിന്മാറിയിട്ടില്ല. കൂടുതൽ മുൻകരുതലുകളോടെ രണ്ടാമതും ജേസൺ തണുത്തുറഞ്ഞ തടാകത്തിൽ നീന്തി. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.