നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Time Traveller | 'ഞാൻ ഭൂമിയിലെ അവസാന മനുഷ്യൻ'; 2027 ൽ നിന്നുള്ള ടൈം ട്രാവലറാണെന്ന് അവകാശപ്പെട്ട് ടിക്ടോക്ക് ഉപയോക്താവ്

  Time Traveller | 'ഞാൻ ഭൂമിയിലെ അവസാന മനുഷ്യൻ'; 2027 ൽ നിന്നുള്ള ടൈം ട്രാവലറാണെന്ന് അവകാശപ്പെട്ട് ടിക്ടോക്ക് ഉപയോക്താവ്

  താന്‍ ഈ ലോകത്തിലെ അവസാന മനുഷ്യനാണെന്നും വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി അവകാശപ്പെടുന്നു.

  • Share this:
   യാത്ര (Travel) ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ഇന്ന് ആരുമുണ്ടാകില്ല. സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും കണ്ടിട്ടുള്ളതു പോലെ ടൈം ട്രാവല്‍ മനുഷ്യന്റെ കൗതുകകരമായ സ്വപ്‌നമാണ്. ടൈം ട്രാവലര്‍ (Time Traveller) ആണെന്ന് അവകാശപ്പെട്ട ഒരു ടിക് ടോക് ഉപയോക്താവിന്റെ വീഡിയോ (Tiktok Video) ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് (Viral). വീഡിയോയ്ക്ക് താഴെയുള്ള കമന്റ് ബോക്‌സില്‍ ആ വ്യക്തിയ്ക്ക് ധാരാളം ചോദ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. യൂണികോസോബ്രിവിവിയെന്റ എന്ന അക്കൗണ്ടില്‍ നിന്നുമാണ് 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉയരത്തിൽ നിന്ന് താഴോട്ടു നോക്കിയാൽ കാണുന്ന കാഴ്ചകളാണ് ഉള്ളത്. താന്‍ ഈ ലോകത്തിലെ അവസാന മനുഷ്യനാണെന്നും വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി അവകാശപ്പെടുന്നു.

   വീഡിയോയില്‍, വലിയ കെട്ടിടങ്ങളും (Buildings) ആളൊഴിഞ്ഞ ക്രോസ്‌റോഡും റോഡില്‍ കുറെ കാറുകളും കാണാമെങ്കിലും മനുഷ്യരില്ല. വീഡിയോയുടെ തുടക്കത്തില്‍ ഒരു പക്ഷി പറക്കുന്നുണ്ട്. ''എന്റെ പേര് ഹാവിയര്‍, ഞാന്‍ ലോകത്ത് തനിച്ചാണ്'', ടിക് ടോക്ക് ഉപയോക്താവ് ബയോയില്‍ കുറിച്ചത് ഇങ്ങനെയാണ്. ടിക് ടോക്കിൽ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന അതേ ഉപയോക്തൃ നാമത്തില്‍ ഇയാൾക്ക്ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഉണ്ട്.

   'ഞാന്‍ 2027 മുതല്‍ ടൈം ട്രാവൽ ചെയ്യുന്നു. ഞാന്‍ ലോകത്ത് തനിച്ചാണ്", വീഡിയോ പങ്കുവെച്ചുകൊണ്ട് ടിക്ടോക് ഉപയോക്താവ് എഴുതി. എന്നാൽ, ടിക് ടോക്കില്‍ 2.2 ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞ ഈ വീഡിയോയിലുള്ളത് ലോക്ക്ഡൗൺ കാലത്തെ ദൃശ്യങ്ങളാണെന്ന് മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തു. ആരും പുറത്തിറങ്ങാതിരുന്ന ലോക്ക്ഡൗൺ കാലത്തെ വീഡിയോ ആണ് ഇതെന്ന് വ്യക്തമാണെന്നും കമന്റില്‍ പറയുന്നു.

   Also Read-Viral Video | ന്യൂയോർക്ക് സിറ്റി മാരത്തണിൽ പങ്കെടുത്ത് ജനശ്രദ്ധ നേടി 'റിങ്കിൾ' എന്ന താറാവ്; വൈറൽ വീഡിയോ കാണാം

   ''നിങ്ങള്‍ ഭൂമിയിലെ അവസാനത്തെ മനുഷ്യനാണെങ്കില്‍ പിന്നെ എങ്ങനെയാണ് ട്രാഫിക് ലൈറ്റുകള്‍ ഇപ്പോഴും കത്തുന്നത്? എങ്ങനെയാണ് വൈദ്യുതി ഉണ്ടാകുന്നത്?'' മറ്റൊരു ഉപയോക്താവ് ചോദിക്കുന്നു.വേറൊരാളാകട്ടെ, സാധാരണ തിരക്കുണ്ടാകാറുള്ള ഏതെങ്കിലും സ്ഥലത്ത് നിന്ന് തത്സമയ വീഡിയോ സ്ട്രീം ചെയ്യാന്‍ വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിയെ വെല്ലുവിളിച്ചു. ''നിങ്ങള്‍ ഉണരുമ്പോള്‍, എല്ലാ സ്ഥലവും മാറുന്നു. 2021 നും 2027 നും ഇടയില്‍ ഞാന്‍ കുടുങ്ങി കിടക്കുകയാണ്. ഞാന്‍ നിങ്ങളുടേതിന് സമാന്തരമായ ഒരു ലോകത്താണ് ജീവിക്കുന്നത്",ചോദ്യങ്ങള്‍ക്ക് മറുപടിയായി അയാള്‍ എഴുതി.
   സോഷ്യല്‍ മീഡിയയില്‍, ടൈം ട്രാവലറാണെന്ന് അവകാശപ്പെട്ട് ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്ന ആളുകള്‍ അത്ര വിരളമല്ല. മറ്റൊരു ടിക് ടോക് ഉപയോക്താവായ ലാഡ്‌ബൈബിളും താന്‍ ഒരു ടൈം ട്രാവലര്‍ ആണെന്ന് അവകാശപ്പെടുകയുണ്ടായി. ഈസ്‌തെറ്റിക്ടൈംവാര്‍പര്‍ എന്നാണ് അക്കൗണ്ടിന്റെ പേര്. നിരവധി സംഭവങ്ങൾ അഭിമുഖീകരിക്കാൻ തയ്യാറാകാന്‍ ആളുകളോട് ആവശ്യപ്പെട്ട് അയാള്‍ നിരവധി ധീരമായ പ്രവചനങ്ങള്‍ നടത്തി.
   Published by:Jayesh Krishnan
   First published:
   )}