• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | വാഴപ്പഴത്തിൽ നിന്ന് കിട്ടിയ തേളിനെ വളർത്താൻ തീരുമാനിച്ച് ടിക്ടോക്ക് ഉപയോക്താവ്; വീഡിയോ വൈറൽ

Viral Video | വാഴപ്പഴത്തിൽ നിന്ന് കിട്ടിയ തേളിനെ വളർത്താൻ തീരുമാനിച്ച് ടിക്ടോക്ക് ഉപയോക്താവ്; വീഡിയോ വൈറൽ

അപകടകാരികളല്ലാത്ത വളർത്തുമൃഗങ്ങൾ ഇവിടെ ഉള്ളപ്പോൾ തേളിനെ വളർത്താൻ തീരുമാനിച്ച അദ്ദേഹത്തിന്റെ വീഡിയോ അമ്പരപ്പോടെയാണ് എല്ലാവരും കണ്ടു തീർത്തത്.

  • Share this:
    ആളുകൾക്ക് വളരെ വ്യത്യസ്തമായ ഇഷ്ടങ്ങളായിരിക്കും ഉണ്ടാവുക. പലരുടെയും താത്പര്യങ്ങളും ഇഷ്ടങ്ങളും നമുക്ക് കൗതുകകരമായി തോന്നാറുമുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു ഹോബിയുമായി ടിക്ടോക്കിൽ (TikTok) വീഡിയോ (Video) പോസ്റ്റ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു വ്യക്തി. ഈ ടിക് ടോക്ക് ഉപയോക്താവ് തേളിനെ (Scorpion) വളർത്താൻ തീരുമാനിച്ചിരിക്കുകയാണ്. അക്കാര്യം ടിക് ടോക്കിലൂടെ എല്ലാവരെയും അറിയിച്ച് അദ്ദേഹം താരമാവുകയും ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിയുടെ യഥാർത്ഥ നാമവും സ്ഥലവും വ്യക്തമല്ല.

    ഷോപ്പിങ്ങിന് സൂപ്പർമാർക്കറ്റിൽ ചെന്നപ്പോൾ അവിടെ വാഴപ്പഴങ്ങളുടെ (Bananas) കൂട്ടത്തിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ തേൾ. അവിടെ നിന്നാണ് അദ്ദേഹം ആ തേളിനെ കണ്ടെത്തിയത്. പിന്നീട് അദ്ദേഹം തന്നെ ആ പ്രാണിയെ വളർത്തുമൃഗമായി കൂടെ കൂട്ടാൻ തീരുമാനിച്ചു. ശേഷം തന്റെ ടിക് ടോക് അക്കൗണ്ടിലൂടെ തേളിനെക്കുറിച്ചുള്ള വീഡിയോയും അപ്ലോഡ് ചെയ്തു. നിരവധി പേരാണ് ഈ ടിക് ടോക് വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. അപകടകാരികളല്ലാത്ത വളർത്തുമൃഗങ്ങൾ ഇവിടെ ഉള്ളപ്പോൾ തേളിനെ വളർത്താൻ തീരുമാനിച്ച അദ്ദേഹത്തിന്റെ വീഡിയോ അമ്പരപ്പോടെയാണ് എല്ലാവരും കണ്ടു തീർത്തത്.

    ടിക് ടോകിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ 1.5 ദശലക്ഷത്തിലധികം പേർ കണ്ടു എന്ന് ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. തന്റെ ശേഖരത്തിൽ ചേർക്കാൻ ഒരു തേളിനെ കൂടി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടിക് ടോക്ക് ഉപയോക്താവ് പറഞ്ഞു. നിരവധി പേർ അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ച് കമന്റുകളുമായി എത്തുകയും ചെയ്തു. എന്നാൽ വീഡിയോ കണ്ട മറ്റു ചിലർ ജീവിതകാലം മുഴുവൻ വാഴപ്പഴം കഴിക്കുന്നത് ഉപേക്ഷിക്കുകയാണെന്നു വരെ കമന്റ് ചെയ്തിട്ടുണ്ട്.

    വീഡിയോ കാണുന്ന ചിലർക്കെങ്കിലും പേടിയോ അറപ്പോ തോന്നാതിരിക്കില്ല. കാരണം നന്നായി പൊതിയാത്ത കവറിൽ നിന്നുമെടുത്ത വാഴപ്പഴത്തിന്റെ ഉള്ളിൽ നിന്നും ആദ്യം രണ്ട് കറുത്ത കാലുകൾ പൊങ്ങി വരുന്നതാണ് വീഡിയോയിൽ കാണുക. ഈ സമയത്ത് ക്യാമറ സൂം ചെയ്യുമ്പോൾ തേളിനെ മുഴുവനായി കാണാം. തുടർന്ന് അയാൾ ആ തേളിനെ പുറത്തെടുക്കുന്നു. അത് ഇരുണ്ട തവിട്ടുനിറമുള്ളതാണെന്നും ആറ് കാലുകളും ഒരു ജോഡി പിൻസറുകൾ ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. തുടർന്ന് തേളിനെ വാഴപ്പഴത്തിൽ തന്നെ തിരികെ വയ്ക്കുകയും പഴത്തോടൊപ്പം തൂക്കിനോക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പെറ്റ് ആയ തേളിനെ വാഴപ്പഴത്തിൽ നിന്നും യാദൃശ്ചികമായി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. വീഡിയോ കണ്ട പല സോഷ്യൽ മീഡിയ ഉപയോക്താക്കളും രസകരമായ കമന്റുകൾ നൽകിയിട്ടുണ്ട്. ഒരു ടിക് ടോക്ക് ഉപയോക്താവ് തേളിന് എത്ര വില നൽകേണ്ടിവന്നു എന്നാണ് അന്വേഷിച്ചത്.
    Published by:Jayesh Krishnan
    First published: