നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഗര്‍ഭിണിയാണെന്ന് തെറ്റിധരിപ്പിച്ച് യുവതി; വിമാന യാത്രയില്‍ കൂടുതല്‍ ബാഗേജ് എടുക്കാനുളള തന്ത്രം

    ഗര്‍ഭിണിയാണെന്ന് തെറ്റിധരിപ്പിച്ച് യുവതി; വിമാന യാത്രയില്‍ കൂടുതല്‍ ബാഗേജ് എടുക്കാനുളള തന്ത്രം

    44 ഡോളറിന്റെ ( 3275 രൂപ ) വിമാന ടിക്കറ്റാണ് യുവതി എടുത്തിരുന്നത്. ഇതനുസരിച്ച് ഒരു ബാഗ് മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അനുമതിയാണ് ഉള്ളത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      വിമാനമാര്‍ഗം ഉള്ള യാത്രയെ ഏറെ സൗകര്യപ്രഥമായ ഒന്നായാണ് കണക്കാക്കുന്നത്. ലക്ഷ്യ സ്ഥാനത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ എത്താമെന്നതിനാല്‍ ധാരാളം പേര്‍ വിമാന യാത്രയെ ആശ്രയിക്കുന്നു. യാത്ര സുഖകരമാണെങ്കിലും കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജുകളുടെ പരിധി പല ആളുകള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. അനുവദിച്ചതിലും കൂടുതല്‍ ഭാരം ലഗേജുകള്‍ക്ക് വരുമ്പോള്‍ ലഗേജിലെ ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ എയര്‍പോര്‍ട്ടില്‍ നിന്നും തന്നെ യാത്രക്കാര്‍ ഭക്ഷിക്കുന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

      വിമാന യാത്രക്ക് കൂടുതല്‍ ലഗേജ് കൊണ്ടുപോകാനായി വ്യത്യസ്ഥമായ വഴി തേടിയ യുവതിയുടെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഗര്‍ഭിണിയാണെന്ന് തെറ്റിധരിപ്പിച്ചാണ് അധിക ബാഗേജുമായി യുവതി വിമാന യാത്ര നടത്തിയത്. ആഷ്‌ലിന്‍ എന്ന യുവതി @miniadventures എന്ന ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാന യാത്രക്കിടെ താന്‍ എങ്ങനെ അധിക ബാഗേജ് കൊണ്ടു പോയി എന്നാണ് വീഡിയോയിലൂടെ കാണിക്കുന്നത്.

      വിമാനത്താവളത്തിലെ ശുചിമുറിയില്‍ കയറിയ ശേഷം ഒരു ബാഗ് തന്റെ വയറിന് മുകളിലാക്കി വെച്ച് അതിന് പുറത്ത് വസ്ത്രം ധരിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. ഒറ്റ നോട്ടത്തില്‍ യുവതിയെ കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നിക്കും. നോബഡി ഗോണ നോ (ആരും അറിയാന്‍ പോകുന്നില്ല) എന്ന ശബ്ദമാണ് വീഡിയോക്ക് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്. 44 ഡോളറിന്റെ ( 3275 രൂപ ) വിമാന ടിക്കറ്റാണ് യുവതി എടുത്തിരുന്നത്. ഇതനുസരിച്ച് ഒരു ബാഗ് മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അനുമതിയാണ് ഉള്ളത്. ഗര്‍ഭിണിയായി മാറാന്‍ ഒരു ബാഗ് ഉപയോഗിച്ചതോടെ രണ്ട് ബാഗുമായി യാത്ര ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

      ഗര്‍ഭിണിയാണെന്ന് ധരിച്ച് യുവതിക്ക് പ്രീ ബോര്‍ഡിംഗ് സൗകര്യവും വിമാന കമ്പനി നല്‍കി. വിമാനത്തിനകത്തേക്ക് അദ്യം ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.

      Also read: എയർപോർട്ടിലേക്ക് ഓട്ടം പോയ ഊബർ ഡ്രൈവറെ ഹെലികോപ്റ്റർ യാത്രയിൽ ഒപ്പം കൂട്ടി യാത്രക്കാരൻ

      ടിക്ക് ടോക്കില്‍ വലിയ പ്രചാരമാണ് വീഡിയോക്ക് ലഭിച്ചത്. 13 മില്യണ്‍ കാഴ്ച്ചക്കാരെ ലഭിച്ച വീഡിയോക്ക് ഇതിനോടകം 3 മില്യണ്‍ ലൈക്കും ലഭിച്ചു കഴിഞ്ഞു. വ്യത്യസ്ഥമായ ധാരാളം കമന്റുകളും വീഡിയോക്ക് ലഭിച്ചു. യുവതിയുടെ കൗശലം പല ആളുകളെയും അത്ഭുതപ്പെടുത്തി. ഇത്തരത്തിലുള്ള വയറുമായി യുവതി എങ്ങനെ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയെ മറികടന്നു എന്ന ചോദ്യം ഉന്നയിച്ചവരും ഏറെയാണ്. എന്നാല്‍ വിമാനത്താവളത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് താന്‍ ഗര്‍ഭിണിയായി വേഷം കെട്ടിയത് എന്നും അതുകൊണ്ട് മാത്രമാണ് ഈ തന്ത്രം ഫലിച്ചത് എന്നും യുവതി പറയുന്നു.

      വീഡിയോക്ക് രസകരമായ കമന്റുകള്‍ എഴുതിയവരും ധാരാളമുണ്ട്. അടുത്ത തവണ ഈ തന്ത്രം താനും പരീക്ഷിച്ച് നോക്കുമെന്ന് ഒരു യുവതി കുറിച്ചു. പുതിയ കാലത്തെ പ്രശ്‌നങ്ങളെ നേരിടാന്‍ പുതിയ രീതികളും ആവശ്യമാണ് എന്നായിരുന്നു മറ്റൊരു കമന്റ്. യുവതിയുടെ പ്രവൃത്തിയെ വിമര്‍ശിച്ചും കമന്റുകളുണ്ട്.
      Published by:Sarath Mohanan
      First published:
      )}