HOME » NEWS » Buzz » TIKTOK WILL LET USERS FIND JOBS WITH ITS NEW RESUMES PROGRAMME JK

ടിക് ടോക്കിൽ ഇനി ജോലിയും തിരയാം; തൊഴിൽ അന്വേഷകർക്കായി 'ടിക് ടോക് റെസ്യൂമേസ്' ഫീച്ചർ

ട്രെൻഡിങ് ആയ വിനോദ, ഡാൻസ് വീഡിയോകൾക്ക് പേരുകേട്ട ടിക് ടോക്കിൽ #CareerTok പോലുള്ള ഹാഷ്‌ടാഗുകൾക്ക് കീഴിൽ കരിയർ, ജോലി സംബന്ധമായ നിരവധി കണ്ടന്റുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: July 8, 2021, 3:58 PM IST
ടിക് ടോക്കിൽ ഇനി ജോലിയും തിരയാം; തൊഴിൽ അന്വേഷകർക്കായി 'ടിക് ടോക് റെസ്യൂമേസ്' ഫീച്ചർ
TikTok Resumes
  • Share this:
ഷോർട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ ഇനി ജോലിയും അന്വേഷിക്കാം. തൊഴിൽ അന്വേഷകർക്ക് വീഡിയോ റെസ്യൂമെ അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന “ടിക് ടോക് റെസ്യൂമേസ്“ എന്ന ഫീച്ചറിന്റെ പൈലറ്റ് പ്രോഗ്രാമാണ് ആരംഭിച്ചത്. ഇപ്പോൾ യുഎസ് അധിഷ്ഠിത ജോലികൾക്ക് മാത്രമാണ് ഫീച്ചർ ലഭ്യമാവുന്നത്.

ഡബ്ല്യുഡബ്ല്യുഇ സൂപ്പർസ്റ്റാർ മുതൽ ഷോപ്പിഫൈയിലെ സീനിയർ ഡാറ്റാ എഞ്ചിനീയർ, ടിക്ക് ടോക്കിലെ ക്രിയേറ്റീവ് പ്രൊഡ്യൂസർ തുടങ്ങിയ നിരവധി ജോലികൾക്ക് അപേക്ഷിക്കാൻ ഉപയോക്താക്കളെ ഈ ഫീച്ചർ ഉപയോ​ഗിക്കാം. ചിപ്പോട്ടിൽ മെക്സിക്കൻ ഗ്രിൽ, ടാർഗെറ്റ് കോർപ്പ് എന്നിവയുൾപ്പെടെയുള്ള നിരവധി കമ്പനികൾ ജൂലൈ 7 മുതൽ ജൂലൈ 31 വരെ തങ്ങളുടെ വിവിധ ഒഴിവുകളിൽ “ടിക് ടോക്ക് റെസ്യൂമേസ്” പ്രോഗ്രാമിലൂടെ തൊഴിൽ അപേക്ഷകൾ സ്വീകരിക്കും.

പുതുതലമുറയും, മില്ലേനിയലുകളും വ്യാപകമായി ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ #TikTokResumes എന്ന ഹാഷ്‌ടാഗ് ഉപയോ​ഗിച്ചാണ് വീഡിയോ അപ്ലോഡ് ചെയ്യേണ്ടത്. എൻട്രി ലെവൽ ജോലികൾ മുതൽ പരിചയസമ്പന്നത ആവശ്യമുള്ള സ്ഥാനങ്ങളിലേക്ക് വരെ ഇതിലൂടെ വീഡിയോ അപേക്ഷ നൽകാൻ ഉപയോക്താക്കൾക്ക് സാധിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. കോവിഡ് വ്യാപനത്തിനു ശേഷം അമേരിക്ക സന്നദ്ധ തൊഴിലാളികളുടെ കുറവ് നേരിടുന്നു. കോവിഡ് നിയന്ത്രണ വിധേയമായ ശേഷം തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചതിനാൻ നിരവധിയാളുകൾ തൊഴിൽ മേഖലയിലേക്ക് മടങ്ങിയെത്തുന്നു. വാക്സിനേഷന് വേ​ഗത്തിലായതും ഇതിന് കാരണമായെന്ന് ബ്ലോ​ഗിൽ പറയുന്നു.

Also Read-ടോയ്ലറ്റിൽ പോയ മധ്യവയസ്കന്റെ ജനനേന്ദ്രിയത്തിൽ പാമ്പ് കടിച്ചു; ആക്രമിച്ചത് അയൽവാസിയുടെ വളർത്തുപാമ്പ്

ട്രെൻഡിങ് ആയ വിനോദ, ഡാൻസ് വീഡിയോകൾക്ക് പേരുകേട്ട ടിക് ടോക്കിൽ #CareerTok പോലുള്ള ഹാഷ്‌ടാഗുകൾക്ക് കീഴിൽ കരിയർ, ജോലി സംബന്ധമായ നിരവധി കണ്ടന്റുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഡേറ്റിംഗ് ആപ്ലിക്കേഷനായ ബംബിൾ, സോഷ്യൽ മീഡിയ ആയ ഫേസ്ബുക്ക് എന്നിവയും കമ്പനികൾക്കും തൊഴിൽ അന്വേഷകർക്ക് പ്രൊഫഷണൽ നെറ്റ്‌വർക്ക് വർദ്ധിപ്പിക്കാനും ജോലികൾ തിരയാനും അനുവദിക്കുന്നുണ്ട്. എന്നാൽ മൈക്രോസോഫ്റ്റ് കോർപ്പറേഷനു കീഴിലുള്ള ലിങ്ക്ഡ്ഇൻ തന്നെയാണ് ഇപ്പോഴും പ്രൊഫഷണലുകൾക്ക് പ്രിയങ്കരമായ സോഷ്യൽ മീഡിയ സൈറ്റായി തുടരുന്നത്.അതേസമയം ഇന്ത്യയിൽ നിരോധനം നേരിടുന്ന ടിക് ടോക്, നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ
സമീപിച്ചിരുന്നു. സോഷ്യൽ മീഡിയ കമ്പനികൾക്കായി ഐടി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മാർ​ഗനിർദ്ദേശങ്ങൾ തങ്ങൾ നേരത്തെ നടപ്പാക്കിയിരുന്നു എന്ന് കാണിച്ചാണ് കമ്പനി കേന്ദ്ര സർക്കാരിനെ സമീപിച്ചത്. കഴിഞ്ഞമാസമാണ് കമ്പനി ഐടി മന്ത്രാലയത്തിന് കത്ത് നൽകിയത്. എന്നാൽ, ടിക് ടോക്കിന് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനം മറ്റൊരു സാഹചര്യത്തിലാണെന്നും ഇപ്പോൾ അത് പിൻവലിക്കാനുള്ള സാഹചര്യമില്ലെന്നാണ് ഐടി വകുപ്പ് ഉദ്യോ​ഗസ്ഥർ നൽകുന്ന സൂചന. എന്നാൽ ടിക് ടോകിന് ശേഷം നിരോധിക്കപ്പെട്ട ചൈനീസ് കമ്പനിയായ ടെൻസെന്റിനു കീഴിലുള്ള പബ്ജി ഇന്ത്യയിൽ റീലോഞ്ച് ചെയ്തിരുന്നു. ബാറ്റിൽ​ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന പേരിലാണ് ​ഗെയിം റീ ലോഞ്ച് ചെയ്തത്.
Published by: Jayesh Krishnan
First published: July 8, 2021, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories