നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വീഡിയോ എടുക്കുന്നതിനിടെ ടിക് ടോക്ക് താരം 160 അടി താഴ്ച്ചയിലേയ്ക്ക് വീണു മരിച്ചു; വീഴ്ച ക്രെയിനിൽ നിന്ന്

  വീഡിയോ എടുക്കുന്നതിനിടെ ടിക് ടോക്ക് താരം 160 അടി താഴ്ച്ചയിലേയ്ക്ക് വീണു മരിച്ചു; വീഴ്ച ക്രെയിനിൽ നിന്ന്

  ക്യാമറയിൽ നോക്കി സംസാരിക്കുന്നതിനിടെയാണ് ക്യുമിൻ ക്രെയിനിൽ നിന്ന് താഴേയ്ക്ക് വീഴുന്നത്. വീഡിയോയിൽ ഈ ദൃശ്യങ്ങൾ റെക്കോ‍ർഡായിട്ടുണ്ട്.

  Credits: Shutterstock/Representational

  Credits: Shutterstock/Representational

  • Share this:
   ചൈനയിൽ 160 അടി ഉയ‍രത്തിലുള്ള ക്രെയിനിൽ നിന്ന് വീണ് ടിക് ടോക്ക‍ർ മരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മറ്റുള്ളവരിൽ നിന്ന് സ്വന്തം കണ്ടന്റ് വേറിട്ടു നിൽക്കാൻ ആ​ഗ്രഹിക്കുന്നവരാണ് മിക്ക സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും. ഇതിനായി എന്ത് റിസ്ക് വേണമെങ്കിലും എടുക്കാൻ പലരും തയ്യാറാണ്. എന്നാൽ ഇത് പലപ്പോഴും വലിയ അപകടങ്ങൾക്കും ജീവൻ തന്നെ നഷ്ടപ്പെടുന്നതിനും പലപ്പോഴും കാരണമായിട്ടുണ്ട്. ചൈനയിലെ 23 കാരിയായ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ‍ർ സിയാവോ ക്യുമിയ്ക്കും സംഭവിച്ചത് ഇതാണ്. ദി സണ്ണിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ അപകടം സംഭവിക്കുമ്പോൾ സിയാവോ ക്യുമി വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. ക്യാമറയിൽ നോക്കി സംസാരിക്കുന്നതിനിടെയാണ് ക്യുമിൻ ക്രെയിനിൽ നിന്ന് താഴേയ്ക്ക് വീഴുന്നത്. വീഡിയോയിൽ ഈ ദൃശ്യങ്ങൾ റെക്കോ‍ർഡായിട്ടുണ്ട്.

   ക്രെയിനിന് മുകളിൽ നിന്ന് ക്യുമി നൃത്തം ചെയ്യുകയായിരുന്നു. ചൈനയിലെ അറിയപ്പെടുന്ന ടിക് ടോക്ക് താരമായിരുന്നു ക്യുമി. നിരവധി ഫോളോവേഴ്സുള്ള ക്യുമി ദിവസവും വ്യത്യസ്തങ്ങളായ വീഡിയോകൾ പോസ്റ്റ് ചെയ്യുമായിരുന്നു. അപകട സമയത്ത് ക്യുമി വീഡിയോ റെക്കോർഡ് ചെയ്തിരുന്നില്ലെന്ന് വീട്ടുകാ‍ർ അവകാശപ്പെട്ടു. ക്യൂമി ഒരു ക്രെയിൻ ഓപ്പറേറ്ററായാണ് ജോലി ചെയ്തിരുന്നത്. ജോലിസമയത്ത് ഫോൺ ബാഗിനുള്ളിൽ സൂക്ഷിക്കാറാണ് പതിവെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ക്യുമി.

   Also Read-ഒളിമ്പിക്സ് മെഡൽ ജേതാവ് മീരഭായ് ചാനുവിനെ അനുകരിച്ച് കുഞ്ഞു ആരാധിക; വീഡിയോ വൈറൽ

   എന്നാൽ സംഭവം നടക്കുമ്പോൾ ക്യുമിയുടെ കൈയ്യിൽ ഫോൺ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ജൂലൈ 20 നാണ് അപകടം നടന്നത്. അപകട സമയത്ത് ക്യുമിയ്ക്കൊപ്പം സഹപ്രവർത്തകരാരും ഉണ്ടായിരുന്നില്ല.

   ഹോങ്കോംഗ് സ്വദേശിയായ ഇൻസ്റ്റാഗ്രാം താരം സോഫിയ ച്യൂംഗ് (32) അടുത്തിടെ വെള്ളച്ചാട്ടത്തിൽ വീണ് മുങ്ങി മരിച്ചിരുന്നു. മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. സോഫിയയും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് ഹാ പാക് ലൈ പാർക്കിലെ വെള്ളച്ചാട്ടം കാണാൻ പോയത്. പാർക്കിലെ പൈനാപ്പിൾ മൗണ്ടെയ്ൻ എന്ന സ്ഥലത്ത് വച്ച് സെൽഫി എടുക്കുന്നതിനിടെയാണ് സോഫിയ കാൽ വഴുതി 16 അടി താഴ്ചയിലുള്ള കുളത്തിലേക്ക് വീണതെന്ന് ദി സൺ റിപ്പോർട്ട് ചെയ്തിരുന്നു.

   Also Read-ഏഴ് ഛിന്നഗ്രഹങ്ങൾ കണ്ടെത്താൻ നാസയെ സഹായിച്ചത് ഈ എട്ടു വയസ്സുകാരി

   സോഫിയയുടെ സുഹൃത്തുക്കൾ ഉടൻ തന്നെ 911 എന്ന എമ‍ർജൻസി നമ്പറിൽ വിളിച്ചു. അവർ വളരെ വേഗം സംഭവസ്ഥലത്ത് എത്തുകയും സോഫിയയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോഴേക്കും സോഫിയ മരിച്ചിരുന്നു. യാത്രകൾ, ട്രെക്കിംഗ്, സാഹസിക വിനോദങ്ങൾ എന്നിങ്ങനെ നിരവധി ഫോട്ടോകളാണ് സോഫിയ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നത്. ധാരാളം ഫോളോവേഴ്സും സോഫിയയ്ക്കുണ്ട്. ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം കൂടാതെ, കയാക്കിംഗും സോഫിയ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അവസാനമായി ജൂലൈ 9നാണ് സോഫിയ ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.
   Published by:Jayesh Krishnan
   First published: