HOME /NEWS /Buzz / ബാത്ത്റൂം ഇനി വളരെ എളുപ്പത്തിൽ വൃത്തിയാക്കാം; സൂത്രപ്പണിയുമായി ടിക് ടോക്കർ

ബാത്ത്റൂം ഇനി വളരെ എളുപ്പത്തിൽ വൃത്തിയാക്കാം; സൂത്രപ്പണിയുമായി ടിക് ടോക്കർ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

വീട്ടിൽ വിനാഗിരിയും സോപ്പുമുണ്ടോ? എങ്കിൽ തയാറായിക്കോളൂ

  • Share this:

    ദൈനംദിന ഗാർഹിക ജോലികൾ എളുപ്പമാക്കുന്നതിനുള്ള വിദ്യകളും ആശയങ്ങളും ഇന്റർനെറ്റിൽ തിരയുന്ന ആളാണോ നിങ്ങൾ? എങ്കിൽ, ഈ ബാത്ത്റൂം ക്ലീനിംഗ് വിദ്യ നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്. ടിക് ടോക്കിലെ ‘ക്ലീനിംഗ് ക്വീൻ’ എന്നറിയപ്പെടുന്ന വനേസ അംരാരോ ആണ് ഇത്തരത്തിൽ ഒരു എളുപ്പ വിദ്യ പങ്കിട്ടത്. ദിവസേനയുള്ള ജോലികളിൽ വലിയ ബുദ്ധിമുട്ടില്ലാതെ ബാത്ത്റൂം വൃത്തിയാക്കാൻ സഹായിക്കുന്ന എളുപ്പവും ഫലപ്രദവുമായ മാർഗ്ഗമാണ് വനേസ പങ്കുവെച്ചിരിക്കുന്നത്.

    ടിക് ടോക്ക് വീഡിയോയിൽ ഈ എളുപ്പ വിദ്യയെ, തന്റെ പ്രിയപ്പെട്ട സൂത്രപ്പണി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. താൻ പങ്കുവെച്ചിരിക്കുന്ന എളുപ്പ വിദ്യകളിൽ ഏതെങ്കിലും ഒന്ന് മാത്രം തെരഞ്ഞെടുക്കുന്നവർക്ക് ഈ ബാത്ത്റൂം ക്ലീനിംഗ് വിദ്യ തെരഞ്ഞെടുക്കാമെന്നും വനേസ പറയുന്നു.

    ബാത്ത്റൂം ക്ലീൻ ചെയ്യാനുള്ള സൂത്രപ്പണിക്കായി നിങ്ങൾക്ക് വേണ്ടത് ദ്രാവക രൂപത്തിലുള്ള സോപ്പ്, വെളുത്ത വിനാഗിരി, ശരിയായ തരം ബ്രഷ് എന്നിവയാണ്. വനേസ നിർദ്ദേശിച്ച ബ്രഷ് ഒരു സോപ്പ് ഡിസ്പെൻസർ ചേർന്നുള്ളതാണ്.

    വിനാഗിരി കലർത്തിയ സോപ്പ് ഉപയോഗിച്ച് ബ്രഷിൽ സോപ്പ് ഡിസ്പെൻസർ ഘടിപ്പിച്ച് കുളിക്കുന്ന സ്ഥലത്തിനടുത്തായി സൂക്ഷിക്കുക. ഇനി, ആഴ്ചയിൽ ഒരിക്കൽ, നിങ്ങൾ ഹെയർ മാസ്ക് അല്ലെങ്കിൽ കണ്ടീഷനറോ, ഷാംപുവോ തലയിൽ പുരട്ടി കുളിക്കാൻ തയ്യാറെടുക്കുന്ന സമയത്ത് നേരത്തെ സൂക്ഷിച്ചിരിക്കുന്ന ബ്രഷ് എടുത്ത് നിങ്ങളുടെ കുളിക്കുന്ന ആ സ്ഥലം മുഴുവൻ ഉരക്കുക. വെള്ളം ഒഴിക്കുന്നതിന് മുൻപാണ് ഇങ്ങനെ ചെയ്യേണ്ടത്. ഇതിലൂടെ നിങ്ങൾ കുളിക്കാൻ ഉപയോഗിക്കുന്ന അത്രയും സ്ഥലം വൃത്തിയാക്കാൻ എടുക്കുന്ന അധിക സമയം ലാഭിക്കാം. ഈ സൂത്ര പണി ഓൺലൈനിൽ പങ്ക് വെച്ചത് മുതൽ, ഈ ലളിതമായ ട്രിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് വനേസക്ക് ലഭിക്കുന്നത്.

    ടിക് ടോക്കിൽ വനേസ പലപ്പോഴും തന്റെ ഫോളോവേഴ്സിനായി വളരെ ലളിതമായ എന്നാൽ ഫലപ്രദമായ ക്ലീനിംഗ് ആശയങ്ങൾ പങ്കിടാറുണ്ട്. വനേസ തൻ്റെ ഒരു വീഡിയോയിൽ, പഴക്കവും കടുപ്പത്തിലുമുള്ള കറകളുള്ള ടാപും മറ്റ് പൈപ്പുകളും വൃത്തിയാക്കാനുള്ള ഒരു എളുപ്പ മാർഗവും പങ്കുവെച്ചിരുന്നു. സിപ് ലോക്കുള്ള ചെറിയ പ്ലാസ്റ്റിക് കവറിൽ വിനാഗിരി നിറച്ചുകൊണ്ടാണ് വനേസ ഈ വീഡിയോ ആരംഭിക്കുന്നത്. ശേഷം വൃത്തിയാക്കേണ്ട ടാപ്പിലേക്ക് ഈ വിനാഗിരിയുള്ള പ്ലാസ്റ്റിക് കവർ സഹിതം റബ്ബർ ബാൻഡ് ഉപയോഗിച്ച് ബന്ധിപ്പിച്ചതിന് ശേഷം കുറച്ച് സമയം അങ്ങനെ തന്നെ വക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വിനാഗിരി ടാപ്പിലെ കറയും മാലിന്യവും കളയുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് ഈ സൂത്രപ്പണിയിലൂടെ വെട്ടിത്തിളങ്ങുന്ന ടാപ്പും കാണിക്കുന്നുണ്ട്.

    സമാനമായ മറ്റൊരു സൂത്രപ്പണിയും വനേസയുടെ ഫോളോവേഴ്സ് ഏറ്റെടുത്തിരുന്നു. ഇത് അടുക്കളയിലെ ചുവരുകൾ വൃത്തിയാക്കാൻ ഉള്ളതായിരുന്നു. എണ്ണയും മറ്റ് അഴുക്കുകളും എപ്പോളും പറ്റുന്ന അടുക്കളയുടെ ചുവരിൽ പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്ന വിദ്യായിരുന്നു അത്. ഇത്തരത്തിലുള്ള പല നുറുങ്ങു വിദ്യകളും, സൂത്രപ്പണികളും വനേസ ടിക് ടോകിലൂടെ പങ്കുവെക്കാറുണ്ട്.

    First published:

    Tags: Tik Tok, Tik Tok Video