നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വീഡിയോ നിർമ്മിക്കുന്നതിനിടെ കസേരയിൽ കുടുങ്ങി ടിക്ടോക്കർ, രക്ഷക്കെത്തി ഫയർഫോഴ്‌സ്

  വീഡിയോ നിർമ്മിക്കുന്നതിനിടെ കസേരയിൽ കുടുങ്ങി ടിക്ടോക്കർ, രക്ഷക്കെത്തി ഫയർഫോഴ്‌സ്

  കസേര ഇടുപ്പിൽ കുടുങ്ങിയത് കൊണ്ടാണ് പുറത്തിറങ്ങാൻ കഴിയാത്ത വിധം താരം അകപ്പെട്ടത്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   സമൂഹ മാധ്യമങ്ങളിലെ വിചിത്രവും, രസകരവുമായ വീഡിയോകൾക്ക് അന്ത്യമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈയടുത്ത് വൈറലായ ഒരു വീഡിയോ. തീർത്തും അമ്പരപ്പിക്കുന്ന പല വീഡിയോകളും നമ്മൾ ടിക്‌ ടോക്കിൽ കണ്ടിട്ടുണ്ട്. എന്നാൽ അതേസമയം അവ നിർമിക്കുന്ന ആൾ അകപ്പെട്ടേക്കാവുന്ന അപകടങ്ങളെ കുറിച്ച നാം ചിന്തിക്കാറുണ്ടോ? ഇത്തരം ഭീതിപ്പെടുത്തുന്ന ഒരു സംഭവം നടന്നിരിക്കുകയാണ് അമേരിക്കയിലെ മിഷിഗണിൽ. സിഡ്‌നി ജോ എന്ന് പേരുള്ള ഒരു ടിക് ടോക്ക് ഉപയോക്‌താവാണ്‌ മടക്കാൻ പറ്റുന്ന കസേരയുടെ ഉള്ളിൽ കുടുങ്ങിയത്. മുമ്പ് ഇത്തരം വീഡിയോകൾ സിഡ്‌നി ഷൂട്ട് ചെയ്തിരുന്നെങ്കിലും ഇത്തവണ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല.

   കസേര ഇടുപ്പിൽ കുടുങ്ങിയത് കൊണ്ടാണ് പുറത്തിറങ്ങാൻ കഴിയാത്ത വിധം താരം അകപ്പെട്ടത്. കസേരയിൽ നിന്ന് ഊരിപ്പോരാൻ സിഡ്‌നി ശ്രമിച്ചെങ്കിലും കഴിയാതെ വരികയായിരുന്നു. 30 മിനിറ്റോളം നേരം ശ്രമിച്ചെങ്കിലും രക്ഷപെടാൻ യാതൊരു വഴിയുമില്ലെന്ന് ടിക്ടോക്കർ തിരിച്ചറിഞ്ഞതിനെ തുടർന്ന് വീഡിയോ ഷൂട്ടിംഗ് നിർത്തി വെച്ച് താരം ലൈവിൽ വന്നു. ആളുകളോട് താൻ അകപ്പെട്ട അവസ്ഥ വിവരിക്കുകയും രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അരക്കെട്ടിൽ കസേര കുടുങ്ങിയത് കാരണം അവർക്ക് നിന്ന സ്ഥലത്തു നിന്ന് നീങ്ങാനും പ്രയാസമായിരുന്നു. ലൈവ് വീഡിയോയിൽ ഇനി എന്ത് ചെയ്യും എന്നറിയാതെ സിഡ്‌നി ആശങ്കപ്പെടുന്നതും കാണാം.

   കഴിഞ്ഞ ഒൻപത് വർഷമായി ഇത്തരം വീഡിയോകൾ നിർമ്മിച്ചു പരിചയമുള്ള വ്യക്തിയാണ് 27 വയസുകാരിയായ സിഡ്‌നി. പ്രത്യേകിച്ച് ഇത്തരം കുടുങ്ങി കിടക്കുന്ന വീഡിയോ ചെയ്യുമ്പോൾ താരത്തിന്റെ സമൂഹ മാധ്യമങ്ങളിലെ ഫോളോവഴ്സ് കൂടുമെന്നു അവർ പറയുന്നു. ഇത്തരം വീഡിയോകൾ ചെയ്താൽ ഒരു മിനിട്ടിന് $1.99 (145.49 രൂപ) എന്ന നിരക്കിൽ പ്രതിഫലം ലഭിക്കുമെന്ന് സിഡ്‌നി വെളിപ്പെടുത്തുന്നു.


   ബസ്ഫീഡ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് സിഡ്‌നിയുടെ ഫോള്ളോവേസ് അവളോട് ഫയർഫോഴ്സിന്റെ സഹായം തേടാൻ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനയാണ് അവർ സേനയുടെ സഹായം തേടിയത്. ഫയർഫോഴ്സ് അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തുകയും അവരുടെ ഉപകരണങ്ങളുടെ സഹായത്തോടെ അവളെ രക്ഷിക്കുകയുമായിരുന്നു. ഭാഗ്യകരമെന്നോണം സിഡ്‌നിക്ക് പരിക്കുകളൊന്നും പറ്റിയില്ല.

   ഈ ടിക്ടോക്കർ അപകടത്തിൽപ്പെടുന്നതിന്റെയും രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മില്യൺ കണക്കിന് ആളുകളാണ് ഈ വിഡിയോകൾ കണ്ടിരിക്കുന്നത്.

   ഈയുടത്ത് അമേരിക്കയിൽ ടിക്ക് ടോക്ക് വീഡിയോ അനുകരിക്കാൻ ശ്രമിച്ച 13 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. സമൂഹമാധ്യമങ്ങളിലെ അപകടകരമായ വീഡിയോകൾ അനുകരിക്കുന്നതിന് എതിരെ ബോധവൽക്കരണം നടത്തുന്നതിനായി അമേരിക്കയിലെ ഏബിസി വാർത്താ ചാനലിനോടാണ് പെൺകുട്ടിയുടെ കുടുംബം ഇക്കാര്യം വെളിപ്പെടുത്തിയത്.

   കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ രക്ഷിതാക്കൾക്ക് ശ്രദ്ധ വേണമെന്നും കുടുംബം പറയുന്നു. ഒറഗോണിലെ പോർട്ട്ലാന്റിൽ നിന്നുള്ള ഡെസ്റ്റിനി ക്രെയിൽ എന്ന പെൺകുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നത്. കഴുത്തിലും വലത് കയ്യിലും പൊള്ളലേറ്റ കുട്ടിക്ക് തൊലിഭാഗം ഒട്ടിച്ച് ചേർക്കുന്ന ശസ്ത്രക്രിയ ഉൾപ്പടെ ചെയ്തു വരികയാണ്. ഇതിനോടകം ഇത്തരം മൂന്ന് ശസ്ത്രക്രിയകളാണ് ചെയ്തിട്ടുള്ളത്.
   Published by:user_57
   First published:
   )}