• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | കാട്ടാനയെ ഉപദ്രവിക്കുന്ന വീഡിയോയുമായി വൈറലാകാൻ ടിക്ടോക് ഉപയോക്താവ്; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

Viral Video | കാട്ടാനയെ ഉപദ്രവിക്കുന്ന വീഡിയോയുമായി വൈറലാകാൻ ടിക്ടോക് ഉപയോക്താവ്; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ടിക്ടോക് ഉപയോക്താവ് തന്റെ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ ഫുൾ ബീമിൽ കാട്ടാനയെ ഓടിക്കുന്നത് വീഡിയോയിൽ കാണാം.

  • Share this:
    സമൂഹ മാധ്യമങ്ങളിൽ (Social Media) പ്രചരിപ്പിച്ചത് വീഡിയോകൾ പെട്ടെന്ന് വൈറലാകാൻ (Viral Video) സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പലയാളുകൾക്കും ഈ സാധ്യതയെ ദുരുപയോഗം ചെയ്യാറുമുണ്ട്. ഫോണിൽ ചിത്രീകരിക്കുന്ന ഏത് വീഡിയോയും സോഷ്യൽ മീഡിയയിൽ സെൻസറിങ് ഇല്ലാതെ പങ്കുവെയ്ക്കാൻ കഴിയുന്നത് കൊണ്ട് നിരവധി ദോഷഫലങ്ങളുണ്ട്. ഇപ്പോഴിതാ ശ്രീലങ്കയിലെ (Sri Lanka) ഒരു ടിക് ടോക് (Tiktok) ഉപയോക്താവ് നിയമങ്ങൾ ലംഘിച്ച് വന്യമൃഗങ്ങളുള്ള സ്ഥലത്ത് അതിക്രമിച്ച് കയറുകയും ഒരു കാട്ടാനയെ ഉപദ്രവിക്കുകയും ചെയ്തുകൊണ്ട് ചിത്രീകരിച്ച വീഡിയോ വൈറലായിരിക്കുകയാണ്.

    കാട്ടാനയുള്ള സ്ഥലത്ത് അതിക്രമിച്ച് കയറി അവയോട് ക്രൂരമായി പെരുമാറിയത് എങ്ങനെയെന്ന് പൂർണ്ണ സെനെവിരാത്നെ എന്ന വ്യക്തി പങ്കുവെച്ച ഈ വീഡിയോയിൽ വ്യക്തമായി കാണാം. കാട്ടാന സ്ഥിരമായി കടന്നു പോകുന്ന വഴിയിൽ രാത്രിയിൽ എത്തിയ ടിക്ടോക് ഉപയോക്താവ് തന്റെ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ ഫുൾ ബീമിൽ കാട്ടാനയെ ഓടിക്കുന്നത് വീഡിയോയിൽ കാണാം.

    ടിക്ടോക് ഉപയോക്താവ് വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ റോഡ് മുറിച്ചുകടക്കുകയായിരുന്നു കാട്ടാന. ഉടനെ വാഹനം നിർത്തുകയും ഡ്രൈവർ മനഃപൂർവ്വം ഹെഡ് ലൈറ്റ് ഉപയോഗിച്ച് ആനയെ കാടിനകത്തേക്ക് ഓടിക്കുകയും ചെയ്തു. ഡ്രൈവർ ലൈറ്റുകൾ ഓണാക്കുമ്പോൾ ആന അസ്വസ്ഥത പ്രകടിപ്പിക്കുന്നതും പേടിച്ച് വളരുന്നതും വീഡിയോയിൽ കാണാം. ഹെഡ്‌ലൈറ്റ് ഉപയോഗിച്ച് പേടിപ്പിക്കുമ്പോൾ ആന നിസ്സഹായതയോടെ പിന്നിലേക്ക് ഓടുന്നു. ആന റോഡിനോട് ചേർന്നുള്ള കാട്ടിലേക്ക് മടങ്ങുന്നതുവരെ ഡ്രൈവർ ഈ ക്രൂരത തുടരുന്നുണ്ട്.



    "സോഷ്യൽ മീഡിയിൽ കാഴ്ചക്കാരുടെ എണ്ണം കൂട്ടാനായി വീഡിയോകൾ ചിത്രീകരിക്കുന്നത് നിർത്തേണ്ടതുണ്ട്. വന്യമൃഗങ്ങൾ സമാധാനത്തോടെ ജീവിതം നയിക്കട്ടെ.", എന്ന കുറിപ്പോടുകൂടിയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

    Also Read-Viral Poster | 'കല്യാണ മുടക്കികളുടെ ശ്രദ്ധയ്ക്ക്, വീട്ടില്‍ കയറി അടിക്കും'; മുന്നറിയിപ്പുമായി യുവാക്കള്‍; വൈറലായി ബോര്‍ഡ്

    വീഡിയോ പങ്കുവെച്ചുകൊണ്ട് പൂർണ സെനെവിരാത്നെ കുറിച്ചത് ഇങ്ങനെയായിരുന്നു: "ഈ വീഡിയോ തികച്ചും വെറുപ്പുളവാക്കുന്നതും തെറ്റുമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി നമുക്കുണ്ടാകണം. സോഷ്യൽ മീഡിയയിൽ ആളെ കൂട്ടാൻ വന്യജീവികളെ അപകടത്തിലാക്കുകയും ശല്യപ്പെടുത്തുകയും ചെയ്യരുത്. ഇത് ചെയ്തയാളെ കണ്ടെത്തി കൈകാര്യം ചെയ്യേണ്ടതുണ്ട്."



    ശ്രീലങ്കൻ ക്രിക്കറ്റ് താരം മഹേല ജയവർധനയും സംഭവത്തെക്കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. "ശ്രീലങ്കയിൽ ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്, ഈ പെരുമാറ്റം നിർത്തേണ്ട സമയം അതിക്രമിച്ചു. മൃഗങ്ങൾ സമാധാനത്തോടെ ജീവിക്കട്ടെ", അദ്ദേഹം ട്വീറ്റ് ചെയ്തു.



    ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാനും ഈ വൈറൽ വീഡിയോയോടുള്ള തന്റെ പ്രതികരണം പങ്കുവെച്ചു. "എന്തൊരു ദയനീയമായ പെരുമാറ്റം. നിങ്ങൾ നിങ്ങളുടെ വീട്ടിൽ പോയി ഇത് ചെയ്യുക. ഒരു ടിക്ക്ടോക്ക് വീഡിയോയ്ക്ക് വേണ്ടിയാണ് ശ്രീലങ്കയിൽ ഈ സംഭവം ഉണ്ടായത്. അത്തരക്കാർ ഉറപ്പായും ശിക്ഷിക്കപ്പെടണം".
    Published by:Jayesh Krishnan
    First published: