ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജംഗ്ഷനിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ കാൽതെറ്റി വീണ യാത്രക്കാരനെ വലിച്ചുമാറ്റി ജീവൻ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ജവാൻ. പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ട യാത്രക്കാരനെ ജവാൻ കൃത്യസമയത്ത് വലിച്ചു കയറ്റുകയായിരുന്നു. കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ കഴിഞ്ഞ യാത്രക്കാരന് അദ്ദേഹം പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.
ആർപിഎഫ് ജവാൻ ദിനേശ് കുമാർ റായിയാണ് യാത്രക്കാരനെ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ കൃത്യനിർവഹണത്തിൽ ജാഗ്രത പുലർത്തിയ ജവാനെ അഭിനന്ദിക്കുകയും ചെയ്തു. നിരവധി പേർ അദ്ദേഹത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 7:52 ന് ബ്രഹ്മപുത്ര സ്പെഷ്യൽ ട്രെയിന്‍ പ്രയാഗ്രാജ് ജംഗ്ഷന്റെ നാലാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് അപകടം നടന്നത്. ഡെൽഹി - ദിബ്രുഗഡ് റൂട്ടിൽ ഓടുന്ന ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങാൻ തുടങ്ങിയ സമയത്ത് പെട്ടെന്ന് ഒരാൾ എസ് 4 കോച്ചിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചു.
प्रयागराज स्टेशन पर चलती ट्रेन से उतरने का प्रयास कर रहे यात्री की जान RPF कर्मचारी की सतर्कता ने बचायी।
चलती ट्रेन से उतरने का प्रयास जानलेवा साबित हो सकता है। आपका ऐसा व्यवहार आपके परिवार के लिये दुख का बड़ा कारण बन सकता है। नियमों का पालन करें, और सुरक्षित रहें। pic.twitter.com/kkHuRVPs07
നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ വ്യക്തിക്ക് പുറത്തേക്കിറങ്ങാന്‍ കഴിയുന്നതിനു മുമ്പ് തന്നെ ട്രെയിന്‍ അയാളെ വലിച്ചിഴയ്ക്കുകയും തുടര്‍ന്ന് ബാലന്‍സ് തെറ്റിയ ആ യാത്രക്കാരന്റെ കാലുകൾ അപകടകരമായ രീതിയില്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലേക്ക് വീഴുകയും ചെയ്തു.
യാത്രക്കാരനിൽ നിന്ന് ഏതാനും മീറ്റർ അകലെ മാത്രം നിൽക്കുകയായിരുന്ന ആർപിഎഫ് ജവാൻ ഉടൻ തന്നെ ട്രെയിനിന്റെ ഇടയില്‍ നിന്നും അയാളെ വലിച്ചുമാറ്റി. സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ ഉടനടി നിർത്താനായി എസ് 4 കോച്ചിലെ യാത്രക്കാരാരോ ചെയിൻ വലിക്കുകയും ചെയ്തു.
എന്നാൽ, താൻ ട്രെയിനിൽ കയറാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ടോയ്ലെറ്റ് ഉപയോഗിക്കാനായി അകത്ത് കയറുകയായിരുന്നുവെന്നും പുരാൻ ലാൽ രാജ്പുത് എന്ന യാത്രക്കാരൻ വെളിപ്പെടുത്തി. കാൺപൂർ ഗ്രാമത്തിലെ വികാസ് നഗറിലെ താമസക്കാരനായ രജ്പുത് മകളോടൊപ്പം രേവ സ്പെഷലിൽ പ്രയാഗ്രാജ് ജംഗ്ഷനിൽ എത്തിയിരുന്നു.
പക്ഷേ പ്രകൃതിയുടെ വിളി കലശലായപ്പോള്‍ എതിർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. താനിപ്പോള്‍ത്തന്നെ വരാമെന്നു മകളോട് പറയുകയും പ്ലാറ്റ്ഫോമിൽത്തന്നെ കാത്തിരിക്കാൻ മകളോട് ആവശ്യപ്പെടുകയും ചെയ്തു. ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനായി രജപുത് ബ്രഹ്മപുത്ര സ്പെഷലിൽ കയറിയപ്പോൾ ട്രെയിൻ സ്റ്റേഷൻവിട്ട് നീങ്ങാൻ ആരംഭിച്ചിരുന്നു. തുടർന്ന് രജപുത് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുകയും ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയുമായിരുന്നു.
ആര് പി എഫ് ജവാന്റെ അവസരോചിതമായ പ്രവൃത്തി ഒരു ജീവന് രക്ഷിക്കുകയും കാഴ്ച കണ്ട ആള്‍ക്കാര്‍ക്ക് അത് ആശ്വാസമാവുകയും ചെയ്തു.
Summary: Passenger, who made an attempt to get off a moving train at Prayagraj junction in Uttar Pradesh, found a saviour in a Railway Protection Force (RPF) jawan
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.