HOME /NEWS /Buzz / Tina Turner | ലോകപ്രശസ്ത റോക്ക് ആൻഡ് റോൾ താരം ടീന ടേണർ അന്തരിച്ചു

Tina Turner | ലോകപ്രശസ്ത റോക്ക് ആൻഡ് റോൾ താരം ടീന ടേണർ അന്തരിച്ചു

ടീന ടേണർ

ടീന ടേണർ

'ക്വീൻ ഓഫ് റോക്ക് ആൻഡ് റോൾ' എന്ന് വിളിപ്പേരുള്ള ഗായികയാണ് ടീന ടർണർ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    റോക്ക് ആൻഡ് റോളിന്റെ (Rock n Roll) പകരം വെക്കാനില്ലാത്ത പേരായ ഗായിക ടീന ടേണർ (Tine Turner dies aged 83) അന്തരിച്ചു. 83 വയസായിരുന്നു. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിനടുത്തുള്ള കുസ്‌നാച്ചിലെ വീട്ടിൽ ദീർഘനാളത്തെ അസുഖത്തെത്തുടർന്നായിരുന്നു അമേരിക്കൻ വംശജയായ ടീനയുടെ അന്ത്യം. 1950-കളിൽ, റോക്ക് ആൻഡ് റോളിന്റെ ആദ്യ വർഷങ്ങളിൽ ടീന തന്റെ കരിയർ ആരംഭിക്കുകയും എം.ടി.വി. പ്രതിഭാസമായി മാറുകയും ചെയ്തു.

    അവരുടെ പ്രശസ്തമായ ‘വാട്ട്‌സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ്’ വീഡിയോയിൽ അവർ പ്രണയത്തെ ‘സെക്കൻഡ് ഹാൻഡ് ഇമോഷൻ’ എന്ന് വിളിച്ചു. 1980-കളിലെ ശൈലിയിൽ ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിലൂടെ സ്പൈക്കി ബ്ലണ്ട് മുടിയും, ക്രോപ്പ് ചെയ്ത ജീൻ ജാക്കറ്റ്, മിനി സ്കർട്ട്, സ്റ്റെലെറ്റോ ഹീൽസ് എന്നിവ ധരിച്ച് ടീന ശ്രദ്ധയാകർഷിച്ചിരുന്നു.

    1980-കളിലെ പോപ്പ് ലോകത്ത് ടീന മികച്ചുനിന്നു.

    ‘ക്വീൻ ഓഫ് റോക്ക് ആൻഡ് റോൾ’ എന്ന് വിളിപ്പേരുള്ള ടർണർ 1980-കളിൽ അവർ കരസ്ഥമാക്കിയ എട്ട് ഗ്രാമി അവാർഡുകളിൽ ആറെണ്ണവും നേടി.

    Summary: Tina Turner, nicknamed ‘Queen of Rock ‘n’ Roll’ dies aged 83. She was facing age-related prolonged illness at her home in Switzerland, reports say. Tina reigned the rock n’ roll world in the 1980s and won six of her eight Grammy Awards in this period. She is remembered for her unconventional style to music productions

    First published:

    Tags: Obit, Obituary, Tina Turner