• HOME
  • »
  • NEWS
  • »
  • buzz
  • »
  • TINY SPOON OF JUST 90 PAISE AUCTIONED FOR RS 2 LAKHS IN LONDON MM

90 പൈസയുടെ ഒടിഞ്ഞുവളഞ്ഞ സ്പൂൺ ലണ്ടനിലെ ലേലത്തിൽ വിറ്റത് 2 ലക്ഷം രൂപക്ക്

ഒരു പഴകിയ സ്പൂണ്‍, അതും 90 പൈസ മാത്രം വില വരുന്ന സ്പൂണ്‍

ലേലത്തിന് പോയ സ്പൂൺ

ലേലത്തിന് പോയ സ്പൂൺ

  • Share this:
    നിസ്സാരമെന്ന് തോന്നിക്കുന്ന പുരാവസ്തു സാധനങ്ങള്‍ വലിയ വിലയ്ക്ക് വിറ്റു പോകുന്നത് നാം ഒട്ടേറെ തവണ കണ്ടു കഴിഞ്ഞതാണ്. ആരെയും അമ്പരപ്പിക്കുന്ന വിധമാണ് അത്തരത്തിലുള്ള വസ്തുക്കളും അതിന് ലഭിക്കുന്ന വിലയും. അങ്ങനെയുള്ള നിസ്സാരമെന്ന് തോന്നിക്കുന്ന ഒരു പുരാവസ്തുവാണ് കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന ഓണ്‍ലൈന്‍ ലേലത്തില്‍ വിറ്റ് പോയത്. എന്താണന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഒരു പഴകിയ സ്പൂണ്‍, അതും 90 പൈസ മാത്രം വില വരുന്ന സ്പൂണ്‍. എന്നാല്‍ അത് വിറ്റു പോയത്, 2 ലക്ഷം രൂപയ്ക്കാണ്!

    ലണ്ടനിലെ ഒരു കാര്‍ ബൂട്ട് സെയിലില്‍ നിന്നും കേവലം 90 പൈസയ്ക്ക് വാങ്ങിയ സ്പൂണ്‍ ആണ് പേര് വെളിപ്പെടുത്താത്ത ഈ വ്യക്തിയ്ക്ക് പ്രതീക്ഷിക്കാത്ത ഭാഗ്യം കൊണ്ടുവന്നത്. ഇടിച്ച് തകര്‍ന്നത് പോലെ തോന്നിക്കുന്ന ഈ സ്പൂണ്‍ ആദ്യ കാഴ്ചയില്‍ ഇത് വാങ്ങിയ ആള്‍ക്ക് അസാധാരണമായി തോന്നിച്ചു. അതിനാലാണ് ഇയാൾ ഇടിച്ച് വളഞ്ഞത് പോലെ തോന്നിക്കുന്ന ഈ സ്പൂണ്‍ സ്വന്തമാക്കിയത്. കൂടാതെ ഇതൊരു പുരാവസ്തു ആയിരിക്കാം എന്ന് അയാള്‍ക്ക് തോന്നിയിരുന്നതായും ബ്രിട്ടീഷ് ടാബ്ലോയ്ഡ് ആയ 'ദി സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

    നിസ്സാര വിലയക്ക് സ്പൂണ്‍ സ്വന്തമാക്കിയ ഇയാള്‍ സോമര്‍സെറ്റിലെ ക്രൂകേണിന്റെ ലോറന്‍സസ് ഓക്ഷണീര്‍സിനെ സമീപിച്ചു. ശേഷം, സ്പൂണ്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തു. ലോറന്‍സസ് ഓക്ഷനീര്‍സില്‍ നിന്ന് ലേലത്തിനായുള്ള ഉറപ്പ് ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു ഇയാള്‍. ഈ സമയം, ലോറന്‍സസ് ഓക്ഷനീര്‍സ് പ്രസ്തുത വെള്ളി കരണ്ടി, വെള്ളി വസ്തുക്കളുടെ വിദഗ്ദനായ അലക്‌സ് ബച്ചറിനെ സമീപിച്ച് 5 ഇഞ്ച് വലിപ്പമുള്ള ഈ സ്പൂണ്‍ പരിശോധിപ്പിച്ചു. അദ്ദേഹമാണ് സ്പൂണ്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തിയത്. അദ്ദേഹം സ്പൂണിന് 51,712 രൂപയാണ് പ്രാഥമിക മതിപ്പ് വിലയായി നിര്‍ണ്ണയിച്ചത്.



    തുടര്‍ന്നാണ്, സ്പൂണ്‍ ലേലത്തിന് വെച്ചത്. ലേലത്തില്‍ അടിസ്ഥാന വിലയായ 51,712 രൂപയില്‍ നിന്ന് പതിയെ വില കൂടി വന്നു. അത് ലക്ഷം രൂപ കടന്ന് മുന്നേറി. പലരും സ്പൂണ്‍ വാങ്ങാന്‍ മുന്നോട്ടുവന്നു. അതിന്റെ പ്രത്യേക ആകൃതിയും പഴക്കവുമാണ് പലരിലും സ്പൂണ്‍ സ്വന്തമാക്കാന്‍ ആഗ്രഹം ജനിപ്പിച്ചത്. ഒടുവില്‍ 1,97,000 രൂപയ്ക്കാണ് സ്പൂണ്‍ വിറ്റ് പോയത്. ഇത് നികുതിയും മറ്റ് അധിക ചെലവുകളും അടക്കം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് വിറ്റ് പോയത്.

    സ്പൂണിനെ കുറിച്ച് ബച്ചര്‍ പറയുന്നത് 'സ്പൂണ്‍ കണ്ടത്തിയ വ്യക്തിയ്ക്ക് സ്പൂണിന്റെ പഴക്കത്തെ കുറിച്ച് യാതൊരു ധാരണകളും ഉണ്ടായിരുന്നില്ല. അയ്യാൾ കാര്‍ ബൂട്ട് സെയിലുകള്‍ വിനോദമാക്കിയ ഒരാള്‍ മാത്രമാണ്. പക്ഷേ അയ്യാള്‍ക്ക് തീര്‍ച്ചയായും ഇത്തരം വസ്തുക്കള്‍ കണ്ടാല്‍ തന്നെ പ്രത്യേകത തോന്നുന്ന തരം കണ്ണുകളാണുള്ളത്.' തീര്‍ച്ചയായും അത് കൊണ്ട് തന്നെയാണ് അയാള്‍ നിസ്സാരമെന്നും ഉപയോഗ ശൂന്യമെന്നും ഒറ്റ നോട്ടത്തില്‍ പറയുന്ന, ഇപ്പോള്‍ ലക്ഷങ്ങള്‍ നേടികൊടുത്ത സ്പൂണ്‍ സ്വന്തമാക്കിയത്.

    'തന്റെ മകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ലേലം കണ്ടു കൊണ്ടിരിക്കുകയാണന്നും, സ്പൂണിന്റെ കച്ചവടം വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്നും, കുറിച്ച് സ്പൂണ്‍ ലേലത്തിന് വെച്ചയാള്‍ തനിക്ക് മനോഹരമായ ഒരു ഇമെയില്‍ അയച്ചു,' ബച്ചര്‍ കൂട്ടിച്ചേര്‍ക്കുന്നു.
    Published by:user_57
    First published:
    )}