• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആരാധകരെ ആരാധിക്കുന്ന സംഗീതജ്ഞൻ ; വിമാനയാത്രക്കിടെ കിട്ടിയ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ടി എം കൃഷ്ണ

ആരാധകരെ ആരാധിക്കുന്ന സംഗീതജ്ഞൻ ; വിമാനയാത്രക്കിടെ കിട്ടിയ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ടി എം കൃഷ്ണ

കഴിഞ്ഞ 30 വർഷമായി തന്റെ ആരാധകരുടെ എല്ലാ കുറിപ്പുകളും കത്തുകളും സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ വെളിപ്പെടുത്തി.

  • Last Updated :
  • Share this:
    സംഗീതജ്ഞൻ ടി എം കൃഷ്ണ പങ്കുവെച്ച ഹൃദയസ്പർശിയായ ഒരു ട്വീറ്റ് ഇന്റർനെറ്റിൽ എല്ലാവരുടേയും മനം കവരുകയാണ്. കർണാട്ടിക് ഗായകനും എഴുത്തുകാരനുമാണ് കൃഷ്ണ. കഴിഞ്ഞ 30 വർഷമായി തന്റെ ആരാധകരുടെ എല്ലാ കുറിപ്പുകളും കത്തുകളും സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ വെളിപ്പെടുത്തി. അടുത്തിടെ ഒരു വിമാനത്തിൽ തനിക്ക് ലഭിച്ച കുറിപ്പുകളിലൊന്ന് അദ്ദേഹം പങ്കുവെച്ചത്. റെസ്റ്റോറന്റ് സബ്‌വേയിലെ ഒരു നാപ്കിനിലാണ് ആ വ്യക്തി തന്റെ വികാരങ്ങൾ എഴുതിയ കൃഷ്ണയ്ക്ക് നൽകിയത്.

    “എനിക്ക് സംഗീതത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണയുണ്ട്, അതെന്നെ നിങ്ങളുടെ ആലാപനങ്ങൾ കേൾക്കാൻ ആഴത്തിൽ പ്രേരിപ്പിക്കുന്നു. നിങ്ങൾ പാടുമ്പോൾ കർണാട്ടിക് സംഗീതത്തിലേക്ക് നിങ്ങളുടേതായ ഉൾക്കാഴ്ചകളും പശ്ചാത്തലങ്ങളും ചേർത്തുവെയ്ക്കുന്നത് ഞാൻ പ്രത്യേകം ആസ്വദിക്കാറുണ്ട്." കുറിപ്പ് അവസാനിപ്പിക്കുമ്പോൾ, തന്നെ വ്യക്തിപരമായി ശല്യപ്പെടുത്താൻ ഉദ്ദേശമില്ലെന്ന് ആരാധകൻ പറഞ്ഞുവെയ്ക്കുന്നുണ്ട്. “ഈ കടലാസിൽ ഇത് കുറിച്ചതിന് ക്ഷമിക്കൂ, എന്റെ കയ്യിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല, നിങ്ങളെ വ്യക്തിപരമായി ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. 37F-ൽ നിന്നുള്ള അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. അയാൾ അവസാനത്തിൽ കുറിച്ചു; ഇത് നിങ്ങളാണെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, പക്ഷേ നിങ്ങളുടെ മനോഹരമായ ഷർട്ട് വെച്ചാണ് നിങ്ങളെ തിരിച്ചറിഞ്ഞത്."



    തനിക്ക് കിട്ടിയ മനോഹരമായ കുറിപ്പിനൊപ്പം, സംഗീതജ്ഞൻ എഴുതി, “മൂന്ന് പതിറ്റാണ്ടുകളായി ആളുകൾ എനിക്ക് നൽകിയ/മെയിൽ അയച്ച എല്ലാ കുറിപ്പും, കത്തും, പോസ്റ്റ്കാർഡും, കടലാസു കഷ്ണങ്ങളിലെ എഴുത്തുകളും, ടിക്കറ്റുകളും മറ്റും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അവയിൽ അഭിപ്രായങ്ങൾ, വിമർശനങ്ങൾ, പ്രശംസ, പാട്ട് അഭ്യർത്ഥനകൾ, വ്യക്തിഗത കഥകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഒരു സഹയാത്രികനിൽ നിന്നാണ് എനിക്ക് ഇത് ലഭിച്ചത്." 'ടിഎൻ കൃഷ്ണ സബ്‌വേയെ ടാഗ് ചെയ്ത് എഴുതി: "നിങ്ങളുടെ നാപ്കിൻ."







    തന്റെ ട്വീറ്റിലെ ഒരു കമന്റിന് മറുപടി പറയുമ്പോൾ, കൃഷ്ണ ആ വ്യക്തിയെ പിന്നീട് കണ്ടുമുട്ടിയ കാര്യം പങ്കുവെച്ചു. ഇന്ത്യയുടെ പ്രിയപ്പെട്ട സംഗീതജ്ഞന്റെ പോസ്റ്റിനു കീഴേ നിരവധിയായ കമന്റുകളാണ് വന്നു നിറയുന്നത്.
    Published by:Amal Surendran
    First published: