• HOME
 • »
 • NEWS
 • »
 • buzz
 • »
 • പള്ളിയുടെ വിദ്വേഷ പ്രചരണത്തോടുള്ള പ്രതിഷേധം; വീടിന് മഴവിൽ നിറങ്ങൾ നൽകി LGBTQ ആക്ടിവിസ്റ്റ്

പള്ളിയുടെ വിദ്വേഷ പ്രചരണത്തോടുള്ള പ്രതിഷേധം; വീടിന് മഴവിൽ നിറങ്ങൾ നൽകി LGBTQ ആക്ടിവിസ്റ്റ്

സ്വവർഗലൈംഗികതയെ പാപമായി കണക്കാക്കുന്ന പള്ളിയുടെ അവകാശവാദം വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരു വിശ്വാസമാണെന്നും അതിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനാണ് ഈ വീട് വാങ്ങിയതെന്നും ആരോൺ പറയുന്നു.

Representative Image

Representative Image

 • Share this:
  യു എസിലെ കാൻസാസിലെ വെസ്റ്റ്ബോറോ ബാപ്റ്റിസ്റ്റ് ചർച്ചിനെ തീവ്രവാദസ്വഭാവമുള്ള, സ്വവർഗാനുരാഗികൾക്ക് എതിരെ നിലകൊള്ളുന്ന ഒരു സ്ഥാപനമായാണ് സതേൺ പോവെർട്ടി ലോ സെന്റർ കണക്കാക്കുന്നത്. മുൻകാലങ്ങളിൽ ഈ സ്ഥാപനം എൽജിബിടിക്യൂ (LesbianGayBisexualTransgender) വിഭാഗങ്ങൾക്കെതിരെ നടത്തിയിട്ടുള്ള സമരങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്ക് ആരോൺ ജാക്സൺ എന്ന വ്യക്തി പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് എതിരെയുള്ള തെരുവിൽ ഒരു വീട് വാങ്ങുകയും അതിന് പ്രൈഡ് പതാകയുടെ മഴവിൽ നിറങ്ങൾ പെയിന്റടിയ്ക്കുകയും ചെയ്തിരിക്കുകയാണ്.

  'പ്ലാന്റിങ് ട്രീസ്' എന്ന പേരിലുള്ള ഒരു സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് ആരോൺ ജാക്സൺ. എൽജിബിടി സമൂഹത്തിന് വേണ്ടിയും പ്രകൃതി സംരക്ഷണത്തിന് വേണ്ടിയുമൊക്കെ നിരവധി ക്യാമ്പയിനുകൾ നടത്തിയിട്ടുള്ള ആളാണ് ആരോൺ. 'ടോപ്പിക ഹൗസ്' എന്ന ഈ വീട് വാങ്ങിയതും അത്തരമൊരു പ്രവർത്തനമാണ്. സ്വവർഗലൈംഗികതയെ പാപമായി കണക്കാക്കുന്ന പള്ളിയുടെ അവകാശവാദം വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരു വിശ്വാസമാണെന്നും അതിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനാണ് ഈ വീട് വാങ്ങിയതെന്നും ആരോൺ പറയുന്നു. 2012-ൽ 81,400 ഡോളർ മുടക്കി വാങ്ങിയ വീട്ടിൽ ആരോൺ ഒരു സഹപ്രവർത്തകനോടൊപ്പമാണ് കഴിയുന്നത്. പിന്നീട് 2013-ലാണ് അദ്ദേഹം വീടിന് മഴവിൽ നിറങ്ങൾ നൽകിയതും അതിനെ സമത്വത്തിന്റെ ഭവനം എന്ന് വിശേഷിപ്പിച്ചതും.

  Also Read-'പ്രണയം വിജയിക്കുന്നു': വത്തിക്കാനെ പരസ്യമായി വെല്ലുവിളിച്ച് സ്വവർഗ പങ്കാളികളെ ആശിർവദിച്ച് പുരോഹിതർ

  എന്നാൽ ആ വീടിനെ പാപത്തെ വാഴ്ത്തുന്ന 'പ്രകൃതിവിരുദ്ധഭോഗികളുടെ മഴവിൽ ഭവനം' എന്നാണ് പള്ളി വിശേഷിപ്പിക്കുന്നത് എന്ന് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. ഈ വീടിന്റെ ഉടമകൾ യേശു ക്രിസ്തുവിനോടുള്ള വെറുപ്പും നിഷേധവുമാണ് പ്രകടിപ്പിക്കുന്നതെന്നും പള്ളി പ്രതികരിച്ചു. സമത്വത്തിന്റെ പ്രതീകം എന്ന നിലയിൽ നിലകൊള്ളുന്ന ആ ഭവനം കാണാൻ ഇപ്പോഴും സന്ദർശകർ എത്തുന്നുണ്ട് എന്ന് ആരോൺ പറയുന്നു. ദിവസേന ശരാശരി 150 പേരാണ് വീട് സന്ദർശിക്കാനായി എത്തുന്നത്. എന്നാൽ കോവിഡ് മഹാമാരിയുടെ വ്യാപനത്തിന് ശേഷം ശരാശരി സന്ദർശകരുടെ എണ്ണം 20 മുതൽ 40 വരെയായി കുറഞ്ഞിട്ടുണ്ട്.

  ആദ്യം ഈ സമത്വ ഭവനം ഏതാനും മാസങ്ങൾക്കുള്ളിൽ വിൽക്കാനായിരുന്നു ആലോചിച്ചിരുന്നത് എന്ന് ആരോൺ വെളിപ്പെടുത്തുന്നു. എന്നാൽ, ഇപ്പോൾ ആ വീട് ആരോണിന്റെ സംഘടനയുടെ ആസ്ഥാനമായി പ്രവർത്തിക്കുകയാണ്. എൽജിബിടിക്യൂ+ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ ആ വീട് കാണുമ്പോൾ തങ്ങളെത്തന്നെ മറ്റുള്ളവർക്ക് തുല്യരായി കാണുമെന്ന പ്രതീക്ഷയാണ് ആരോൺ പങ്കുവെയ്ക്കുന്നത്.

  Also Read-'സ്വവർഗ വിവാഹങ്ങൾ വിശുദ്ധ കർമമല്ല'; കേരളത്തിലും സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കില്ലെന്ന് കത്തോലിക്കാ സഭ

  വെസ്റ്റ്ബോറോ ബാപ്റ്റിസ്റ്റ് ചർച്ച് പോലെയുള്ള സംഘടനകളും സ്ഥാപനങ്ങളും അവർ മറ്റുള്ളവരെക്കാൾ താഴ്ന്ന ആളുകളാണ് എന്ന് പ്രചരിപ്പിക്കുമ്പോഴും അങ്ങനെ കരുതാതിരിക്കാൻ അവർക്ക് കഴിയണം. ലോകത്ത് മറ്റ് വ്യക്തികളോളം തുല്യരാണ് തങ്ങളെന്ന ഉറച്ച വിശ്വാസം എൽജിബിടിക്യൂ+ വിഭാഗത്തിൽപ്പെടുന്ന ജനങ്ങൾക്ക് ഉണ്ടാകണമെന്നും ആരോൺ പറയുന്നു.
  Published by:Asha Sulfiker
  First published: