HOME » NEWS » Buzz » TO STOP SMOKING MAN LOCKS HIS HEAD IN CAGE

പുകവലി നിർത്താൻ ഇതൊന്നു പരീക്ഷിച്ചാലോ? ഇരുമ്പ് കൂട്ടിൽ തല 'തടവിലാക്കിയ' യുവാവ്

രണ്ട് പതിറ്റാണ്ടായി തുടരുന്ന ഈ ശീലം തന്നേയും കൊണ്ടേ പോകൂ എന്ന് തിരിച്ചറിഞ്ഞതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ഇയാൾ എത്തിയത്.

News18 Malayalam | news18-malayalam
Updated: May 11, 2021, 12:58 PM IST
പുകവലി നിർത്താൻ ഇതൊന്നു പരീക്ഷിച്ചാലോ? ഇരുമ്പ് കൂട്ടിൽ തല 'തടവിലാക്കിയ' യുവാവ്
Screengrab
  • Share this:
തുർക്കി സ്വദേശിയായ ഇബ്രാഹിം യൂസെൽ തലയിൽ വലിയൊരു ഇരുമ്പു കൂടുമായാണ് നടക്കുന്നത്. കണ്ടാൽ ഇതെന്ത് കഥ എന്ന് ആർക്കും തോന്നും. സ്വന്തം തല തടവിലാക്കി നടക്കുന്നതിന് പിന്നിൽ ഇബ്രാഹിമിന് വ്യക്തമായൊരു ലക്ഷ്യവുമുണ്ട്. തടവുശിക്ഷ കഴിഞ്ഞ് പുകവലയിൽ നിന്ന് മുക്തനാകുന്നത് സ്വപ്നം കാണുകയാണ് ഇയാൾ.

രണ്ട് പതിറ്റാണ്ടായി സ്ഥിരമായി പുകവലിക്കുന്നയാളാണ് ഇബ്രാഹിം. സിഗരറ്റ് വലി നിർത്തണമെന്ന് ശക്തമായ ആഗ്രഹമുണ്ടായിട്ടും ചെയിൻ സ്മോക്കറായ ഇബ്രാഹിമിന് അതിന് സാധിക്കുന്നില്ല. ഒടുവിലാണ് തലയെ തടവിലാക്കാൻ ഇദ്ദേഹം തീരുമാനിച്ചത്.

ബൈക്ക് യാത്രക്കാർ ഉപയോഗിക്കുന്ന ഹെൽമെറ്റിന്റെ മാതൃകയിലാണ് ഇബ്രാഹിം പുകവലി നിരോധന ഹെൽമെറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനായി 130 അടി നീളമുള്ള കോപ്പർ വയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വ്യത്യാസം മാത്രം. ആവശ്യത്തിന് തലയിൽ വെക്കാനും ഊരിമാറ്റാനും സാധിക്കുന്ന ഹെൽമെറ്റ് പോലെയല്ല ഇബ്രാഹിമിന്റെ ഹെൽമെറ്റ്.

പുകവലിക്കാൻ അതിയായ ആഗ്രഹം തോന്നിയാൽ സ്വയം ഹെൽമെറ്റ് ഊരിമാറ്റും എന്ന് ഉറപ്പുള്ളതുകൊണ്ട് ഇബ്രാഹിം തന്റെ ഹെൽമെറ്റിന് ഒരു പൂട്ടും ഘടിപ്പിച്ചിട്ടുണ്ട്. പൂട്ടിന്റെ താക്കോൽ സ്വയം സൂക്ഷിക്കാതെ വീട്ടുകാർക്ക് നൽകിയിരിക്കുകയാണ്.

പതിനാറ് വയസ്സു മുതൽ സിഗററ്റ് വലിക്കാൻ തുടങ്ങിയതാണ് ഇബ്രാഹിം. അന്ന് മുതൽ ഒരു ദിവസം രണ്ട് പാക്കറ്റ് വരെ വലിച്ചു തീർക്കും. രണ്ട് പതിറ്റാണ്ടായി തുടരുന്ന ഈ ശീലം തന്നേയും കൊണ്ടേ പോകൂ എന്ന് തിരിച്ചറിഞ്ഞതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ഇയാൾ എത്തിയത്. പിതാവ് ശ്വാസകോശാർബുദം ബാധിച്ച് മരിച്ചതോടെയാണ് പുകവലി നിർത്തുന്നതിനെ കുറിച്ച് ഇബ്രാഹിം ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്.

You may also like:ഗ്ലാസ് ബ്രിഡ്ജ് തകർന്നു; ചൈനയിലെ പാലത്തിൽ തൂങ്ങിനിൽക്കുന്ന യുവാവിന്റെ ചിത്രം വൈറൽ

തന്റെ ആരോഗ്യത്തിനും കുടുംബത്തിനും വേണ്ടി പുകവലി നിർത്താൻ സ്വയം തീരുമാനമെടുക്കുകയായിരുന്നു. എന്നും രാവിലെ ഉണർന്നെണീറ്റ് പ്രഭാതകൃത്യങ്ങളും ഭക്ഷണവും കഴിച്ച് തലയിൽ ഹെൽമെറ്റും ധരിച്ച് ഇബ്രാഹിം ജോലിക്ക് പോകും. താക്കോൽ ഭാര്യയേയോ മക്കളെയോ ഏൽപ്പിക്കാനും മറക്കില്ല. ആവശ്യമുള്ള സമയങ്ങളിൽ ഇവർ ആരെങ്കിലുമാണ് പൂട്ട് അഴിച്ച് ഹെൽമെറ്റ് ഊരുന്നത്.

You may also like:പരീക്ഷയിൽ തോറ്റതോടെ തെരുവിൽ സോക്സ് വിറ്റ് പത്ത് വയസുകാരൻ; സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി

പുകവലി നിർത്താൻ നിരവധി മാർഗങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് തല തടവിലാക്കാൻ ഇദ്ദേഹം തീരുമാനിച്ചതെന്ന് ഇന്റർനാഷണൽ ബിസിനസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് ഇരുമ്പു കൂട്ടിൽ തല പൂട്ടാൻ ഭാര്യയും സമ്മതിച്ചത്.

തലയിൽ ഇരുമ്പ് കൂടുമായി നിൽക്കുന്ന ഇബ്രാഹിമിന്റെ ചിത്രം റെഡ്ഡിറ്റിൽ വൈറലായിരുന്നു. ഗുരുതരമായ പ്രശ്നങ്ങൾക്ക് സങ്കീർണമായ പരിഹാരങ്ങൾ വേണ്ടിവരുമെന്നായിരുന്നു ചിലരുടെ കമന്റുകൾ. എന്തായാലും ഇതിലൂടെയെങ്കിലും പുകവലി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇബ്രാഹിമും അദ്ദേഹത്തിന്റെ കുടുംബവും.
Published by: Naseeba TC
First published: May 11, 2021, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories