അമ്മ ഒളിപ്പിച്ച കുക്കീസ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ വലിഞ്ഞു കയറുന്ന മൂന്ന് വയസുകാരിയുടെ വീഡിയോ വൈറൽ
അമ്മ ഒളിപ്പിച്ച കുക്കീസ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ വലിഞ്ഞു കയറുന്ന മൂന്ന് വയസുകാരിയുടെ വീഡിയോ വൈറൽ
കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ എടുത്തതും ഷെയർ ചെയ്തതും. രണ്ട് വാതിലുകളുള്ള ഫ്രിഡ്ജിന്റെ ഹാൻഡിലിൽ പിടിച്ചാണ് പെൺകുട്ടി ഫ്രിഡ്ജിന് മുകളിലേയ്ക്ക് വലിഞ്ഞു കയറുന്നത്.
അമ്മ ഒളിച്ചു വച്ച കുക്കീസ് പായ്ക്കറ്റ് എടുക്കാൻ ഫ്രിഡ്ജിന് മുകളിൽ വലിഞ്ഞു കയറുന്ന മൂന്ന് വയസ്സുകാരിയുടെ വീഡിയോ വൈറൽ. മകൾക്ക് കൈ എത്താതിരിക്കാൻ 5 അടി ഉയരമുള്ള റഫ്രിജറേറ്ററിന് മുകളിലുള്ള ഒരു അലമാരയിലാണ് അമ്മ കുക്കീസ് സൂക്ഷിച്ചിരുന്നത്. എന്നാൽ കുക്കീസ് ഇരിക്കുന്നത് എവിടെയെന്ന് കണ്ടെത്തിയ പെൺകുട്ടി ഫ്രിഡ്ജിന് മുകളിൽ വലിഞ്ഞു കയറുന്ന വീഡിയോ കണ്ട് കാണികൾ അത്ഭുതപ്പെട്ടു. കുക്കീസ് എടുത്ത് താഴെയിറങ്ങിയ കുട്ടിക്കുറുമ്പിയുടെ നൃത്തച്ചുവടുകൾ കാണികളെ കൂടുതൽ ചിരിപ്പിക്കുന്നതാണ്.
കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ എടുത്തതും ഷെയർ ചെയ്തതും. രണ്ട് വാതിലുകളുള്ള ഫ്രിഡ്ജിന്റെ ഹാൻഡിലിൽ പിടിച്ചാണ് പെൺകുട്ടി ഫ്രിഡ്ജിന് മുകളിലേയ്ക്ക് വലിഞ്ഞു കയറുന്നത്. തുടർന്ന് ഒരു കാൽ ഡോറിലും മറ്റൊരു കാൽ ഐസ് ഡിസ്പെൻസറിലും ചവിട്ടി എഴുന്നേറ്റ് നിന്ന ശേഷം അലമാര തുറന്നാണ് കുക്കീസ് എടുക്കുന്നത്.
തുടർന്ന് അലമാര അടച്ച് എളുപ്പത്തിൽ താഴേയ്ക്ക് ഊർന്ന് ഇറങ്ങുന്നുമുണ്ട്. വളരെ കൃത്യതയോടെയാണ് പെൺകുട്ടി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഇതുവരെ, മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ 7 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. വളരെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ശുചിത്വത്തെക്കുറിച്ചുള്ള ആശങ്കകൾ മുതൽ (പെൺകുട്ടിയുടെ കാൽ വാട്ടർ ഡിസ്പെൻസറിൽ ചവിട്ടുന്നത് കൊണ്ട്) കുഞ്ഞിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വരെ കമന്റുകളിൽ കാണാം. ചിലർ മാതാപിതാക്കളെ കുറ്റപ്പെടുത്താനും ശ്രമിച്ചു. എന്തു തന്നെയായാലും വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.