• HOME
 • »
 • NEWS
 • »
 • buzz
 • »
 • അമ്മയുടെ ഫോണിൽ കളിച്ച ഒന്നരവയസ്സുകാരൻ ഓർഡർ ചെയ്തത് 1.4 ലക്ഷത്തിന്റെ ഫർണിച്ചർ

അമ്മയുടെ ഫോണിൽ കളിച്ച ഒന്നരവയസ്സുകാരൻ ഓർഡർ ചെയ്തത് 1.4 ലക്ഷത്തിന്റെ ഫർണിച്ചർ

മകന്റെ ചെയ്തിയിൽ അമ്പരന്ന് അച്ഛൻ പ്രമോദ് കുമാർ. കുഞ്ഞ് ഒപ്പിച്ച തമാശയോർത്ത് ചിരിച്ച് അമ്മയും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കേവലം 22 മാസം പ്രായമുള്ള കൊച്ചുകുട്ടി, ഓൺലൈൻ ഷോപ്പിംഗിൽ (online shopping) താൻ ഇതിനകം കേമനാണ് എന്ന് തെളിയിച്ചു കഴിഞ്ഞു. അയാൻഷ് കുമാർ എന്ന കുട്ടി അമ്മയുടെ ഫോണിൽ നിന്നും വാൾമാർട്ടിൽ 1.4 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ ഓൺലൈനായി ഓർഡർ ചെയ്തു എന്ന് NBC ന്യൂയോർക്ക് റിപ്പോർട്ട് ചെയ്തു. പിതാവ് പ്രമോദ് കുമാർ തന്റെ മകൻ ചെയ്തത് അവിശ്വസനീയമാണെന്ന് കണ്ടെത്തിയ ശേഷം ആത്യന്തികമായി അത് സംഭവിച്ചു എന്ന വസ്തുതയിലേക്ക് എത്തിച്ചേരാതെ വേറെ വഴിയുണ്ടായില്ല.

  അമ്മ മധു കുമാറാകട്ടെ, കുഞ്ഞുമകന്റെ ചേഷ്ടകളിലെ തമാശ കണ്ടെത്തിയിരിക്കുന്നു. അപ്പോൾ ഇത് എങ്ങനെ സംഭവിച്ചു എന്നല്ലേ? മധു ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ഒരു കാർട്ട് ഉണ്ടാക്കിയിരുന്നു. വാൾമാർട്ടിലെ കാർട്ടിൽ ഫർണിച്ചർ അടങ്ങിയിരുന്നു. എന്നാൽ സാങ്കേതിക വിദഗ്ദ്ധനായ രണ്ട് വയസ്സുകാരൻ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. ഫർണിച്ചറുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയ ശേഷമാണ് തന്റെ കാർട്ട് ഓർഡർ പോയതെന്ന് മധുവിന് മനസ്സിലായി.

  വീടിന് ഒന്നോ രണ്ടോ ഫർണിച്ചർ മാത്രമേ ആവശ്യമുള്ളൂവെങ്കിൽ എന്തിനാണ് നാലെണ്ണം ഓർഡർ ചെയ്യുന്നതെന്നും അവർ ഭർത്താവിനോടും മുതിർന്ന രണ്ട് കുട്ടികളോടും ചോദിച്ചു. പിന്നീടാണ് പണിപറ്റിച്ചത് ഇളയ ആളാണ് എന്ന് മനസ്സിലായത്.

  എൻബിസി റിപ്പോർട്ട് അനുസരിച്ച്, ഡെലിവറി ചെയ്യുന്ന ചില ഫർണിച്ചറുകളിൽ ആക്സന്റ് കസേരകളും ഫ്ലവർ സ്റ്റാൻഡുകളും മറ്റും ഉൾപ്പെടുന്നു. ന്യൂജേഴ്‌സിയിലെ മൺമൗത്ത് ജംഗ്ഷനിലെ കുടുംബത്തിന്റെ പുതിയ വീടിനായി മധു ആലോചിച്ചിരുന്ന വീട്ടുപകരണങ്ങളാണിവ. ചില സാധനങ്ങൾ മുൻവാതിലിലൂടെ കടന്നുപോകാത്തത്ര വലുതായിരുന്നു. അയാൻഷിന്റെ ഈ നേട്ടം, തമാശയാണെങ്കിലും, ഇതുവരെ അറിയാത്ത പുതിയ തലമുറയെക്കുറിച്ചുള്ള ഒരു സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. കോവിഡ്-19 മൂലമുണ്ടായ ഓൺലൈൻ സംസ്കാരം എന്തെന്ന് തെളിയിക്കുകയാണ് കുഞ്ഞിന്റെ ഈ പ്രവർത്തി.  അയാൻഷ് ജനിച്ചത് 2020-ലാണ്, അതിനാൽ, അവന്റെ മാതാപിതാക്കളും സഹോദരങ്ങളും ജോലി ചെയ്യുന്നതും സ്കൂളിൽ പോകുന്നതും, ഓൺലൈനിൽ എല്ലാം വീട്ടിൽ നിന്ന് ഷോപ്പുചെയ്യുന്നതും പലവിധത്തിൽ കണ്ടിട്ടുണ്ട്. ആകസ്മികമായി ഫർണിച്ചറുകൾ അയാൻഷ് ഓർഡർ ചെയ്തതല്ലായിരിക്കാനും സാധ്യതയുണ്ട്. അവന് കാര്യങ്ങൾ ഓൺലൈനിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അറിവ് ഏറെയാണ്. എൻബിസി ന്യൂയോർക്ക് റിപ്പോർട്ടറുടെ ഫോൺ ഉപയോഗിക്കാൻ അവന് കഴിഞ്ഞു. കലണ്ടർ അടയ്ക്കാനും, റിപ്പോർട്ടറുടെ അമ്മയ്‌ക്ക് ഒരു ഇമെയിൽ അയക്കാനും, കൂടാതെ കോൺടാക്‌റ്റുകളിലൂടെ വിരലോടിക്കാനും അവൻ പ്രാവീണ്യം കാട്ടി.

  അയാൻഷ് വളർന്നു വരുന്ന കാലത്തെ രീതി അനുസരിച്ച്, തങ്ങളുടെ വർദ്ധിച്ചുവരുന്ന ഓൺലൈൻ ആശ്രിതത്വത്തെയും പിഞ്ചുകുഞ്ഞുങ്ങളുടെ വർദ്ധിച്ചുവരുന്ന അഭിരുചിയും പരിചയവും തടയാനും വീട്ടുകാർ പുതുവഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അയാൻഷിന്റെ മാതാപിതാക്കൾ കഠിനമായ പാസ്‌കോഡുകൾ അല്ലെങ്കിൽ മുഖം തിരിച്ചറിയൽ രീതി ഫോണിൽ സ്ഥാപിക്കാൻ തീരുമാനിച്ചു.

  അവരുടെ ഫോണുകൾ പിഞ്ചുമകൻ അടുത്ത തവണ തുറക്കുമ്പോൾ, അത് സ്വയം പൂട്ടിയിരിക്കുന്നതായി മാറുന്ന രീതി പരീക്ഷിക്കുകയാണ് അവർ. അയാൻഷ് വളർന്ന് സ്വന്തം ഫോൺ വാങ്ങുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം. അതുവരെ, അവന്റെ മാതാപിതാക്കൾക്ക് തീർച്ചയായും ഏവരോടും പറയാൻ രസകരമായ കഥകൾ ഏറെയുണ്ടാവും.
  Published by:user_57
  First published: