നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | പച്ചക്കറി വാങ്ങാൻ ലിസ്റ്റുമായി പോകുന്ന കുഞ്ഞ്; വീഡിയോ വൈറൽ

  Viral video | പച്ചക്കറി വാങ്ങാൻ ലിസ്റ്റുമായി പോകുന്ന കുഞ്ഞ്; വീഡിയോ വൈറൽ

  പച്ചക്കറി വാങ്ങാൻ പോകുന്ന കുഞ്ഞ് കബീർ. വീഡിയോ വൈറൽ

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ഒരു പിഞ്ചുകുഞ്ഞിന്റെ രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ (Instagram video) പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറലായിരിക്കുകയാണ്. പച്ചക്കറികൾ വാങ്ങാൻ കടയിലേക്ക് നടന്നുപോകുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണിത്. അവന്റെ കയ്യിൽ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റുമുണ്ട്. കബീർ എന്ന കുഞ്ഞിന്റെ ഓമനത്തം തുളുമ്പുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ (social media) വൈറലാവുന്നത്.

   ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റുകൾ തയാറാക്കുന്നതിന്റെയും സമയം കൃത്യമായി പാലിക്കേണ്ടതിന്റെയും പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുന്നതിന്റെയും മൂല്യം എടുത്തുകാണിച്ചുകൊണ്ടാണ് ക്ലിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ലിസ്റ്റിൽ എല്ലാ പച്ചക്കറികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവന്റെ അമ്മ അവനുമായി രണ്ടുതവണ പരിശോധിക്കുന്നു.

   ഇതിൽ എന്താണ് എഴുതിയിരിക്കുന്നത്? അമ്മ മകനോട് ലിസ്റ്റിനെക്കുറിച്ച് ചോദിക്കുന്നു.

   കബീർ സന്തോഷത്തോടെ പച്ചക്കറികളുടെ പേര് വിവരിക്കുന്നു. മിക്ക പേരുകളും തെറ്റായി ഉച്ചരിക്കുന്നു എങ്കിലും അവന്റെ നിഷ്കളങ്കത വീഡിയോയിൽ നിഴലിക്കുന്നു. തന്റെയും മുത്തശ്ശിയുടെയും കയ്യിൽ നൂറ് രൂപ വീതം ഉണ്ടെന്ന് അറിയാമായിരുന്നതിനാൽ പണത്തെക്കുറിച്ചും ബജറ്റിനെക്കുറിച്ചും കുഞ്ഞിന് അറിയാമായിരുന്നു. ഈ വീഡിയോ ഒട്ടേറെപ്പേരുടെ മനം കവർന്നു കഴിഞ്ഞു.

   നവംബർ ഒന്നിനാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. (വീഡിയോ ചുവടെ)
   View this post on Instagram


   A post shared by Kabir Sood (@tintinkabacha)


   Also read: ഷാരൂഖ് ഖാനെ കുടയ്ക്കുള്ളിൽ 'ഒളിപ്പിച്ച്' എയർപോർട്ടിന് പുറത്തിറക്കി; വീഡിയോ വൈറൽ

   ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ (Shah Rukh Khan) ഞായറാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്തുന്ന വീഡിയോ (viral video) സോഷ്യൽ മീഡിയയിൽ (social media) തരംഗമാവുന്നു. നഗരത്തിൽ വിമാനമിറങ്ങിയ താരത്തെ സ്വകാര്യ വിമാനത്താവളത്തിൽ വച്ചാണ് പാപ്പരാസികൾ ക്യാമറയിൽ പതിപ്പിച്ചത്.

   കറുത്ത കുട കൊണ്ട് മറച്ച്‌ തന്റെ കാറിലേക്ക് പ്രവേശിച്ച ഷാരൂഖിന്റെ മുഖം ക്യാമറയിൽ പതിഞ്ഞില്ല. ബോളിവുഡ് പാപ്പരാസി വീരൽ ഭയാനി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, താരത്തിന്റെ അംഗരക്ഷകർ അദ്ദേഹത്തെ കുട കൊണ്ട് മൂടി കാറിലേക്ക് കൊണ്ടുപോകുന്നതു കാണാം. മറ്റ് രണ്ട് പേർ ഷാരൂഖിനെ അനുഗമിക്കുന്നുണ്ട്.

   വീഡിയോ പങ്കിട്ടുകൊണ്ട് വീരൽ കുറിച്ച ക്യാപ്‌ഷൻ ഇതാണ്. “ടീം #ഷാരൂഖ്ഖാൻ ഡൽഹിയിൽ നിന്ന് ഏറ്റവും നിഗൂഢമായ രീതിയിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ സ്വകാര്യ വിമാനം ഇറങ്ങിയ കലിന എയർപോർട്ടിൽ നിന്നുള്ള ദൃശ്യം."

   അതേസമയം, കുടക്കീഴിൽ ഒളിച്ചത് ഷാരൂഖ് ഖാനാണോ അതോ മുഖത്തിന്റെ ഒരു ഭാഗവും കാണാത്തതിനാൽ കുടുംബത്തിൽ നിന്നുള്ള മറ്റാരെങ്കിലുമാണോയെന്നും സംശയമുണ്ട്.

   Summary: A video has gone viral in the internet after a toddler left with his granny to buy veggies home. The adorable video has the child reading out the shopping list left with him
   Published by:user_57
   First published:
   )}