• HOME
  • »
  • NEWS
  • »
  • buzz
  • »
  • ശരീരത്തിലൂടെ രണ്ടു തവണ കാർ കയറിയിറങ്ങിയ രണ്ടു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു

ശരീരത്തിലൂടെ രണ്ടു തവണ കാർ കയറിയിറങ്ങിയ രണ്ടു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു

രണ്ടു വയസ്സുകാരൻ കളിച്ചുകൊണ്ടിരിക്കവെയാണ് കാർ കയറിയിറങ്ങിയത് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്

അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യം

അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യം

  • Share this:
    ശനിയാഴ്ച തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലെ രാശിപുരത്തിന് സമീപം രണ്ട് തവണ കാർ കയറിയിറങ്ങി രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് (two-yer-old boy) ഗുരുതരമായി പരിക്കേറ്റു. പട്ടണം വില്ലേജിലെ കണ്ണന്റെ മകൻ കെ. ധരുണാണ് പരിക്കേറ്റത്. ഗ്രാമത്തിൽ ഒരു അലക്ക് കട നടത്തുകയാണ് കണ്ണൻ. പിതാവിന്റെ കടയ്ക്ക് സമീപമുള്ള റോഡിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ധരുൺ അപകടത്തിൽപ്പെട്ടത്.

    പിന്നിലേക്കെടുത്ത കാർ കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാറിന്റെ വലത് പിൻ ചക്രത്തിനടിയിൽപ്പെട്ട കുട്ടി മറിഞ്ഞു വീണു. കുട്ടി പുറകിൽ കളിക്കുന്നത് കാർ ഡ്രൈവർ കണ്ടില്ല. "പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഡ്രൈവർ കുട്ടിയെ കണ്ടില്ല," രാശിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുഗവനം പറഞ്ഞു. ഡ്രൈവർ കാർ മുന്നിലേക്കെടുത്തപ്പോൾ വാഹനം വീണ്ടും കുട്ടിയുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. (വീഡിയോ ദൃശ്യം ചുവടെ)



    അപകടം കണ്ട ആളുകൾ ഓടിയെത്തി ഡ്രൈവറെ കാർ നിർത്താൻ നിർബന്ധിച്ചു. നാട്ടുകാരും കുഞ്ഞിന്റെ പിതാവ് കണ്ണനും ചേർന്ന് കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് തുടർചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

    അപകടത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. "കേസെടുക്കാൻ രാശിപുരം പോലീസ് കണ്ണനെ ബന്ധപ്പെട്ടു. എന്നാൽ, പരാതി നൽകാൻ രക്ഷിതാക്കൾ തയ്യാറായില്ല, അതിനാൽ ഞങ്ങൾ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല,” പോലീസ് ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

    Summary: Two-year-old run over by a reversing car sustained serious injuries, but survived. The boy was playing next to his father's laundry shop when the car was taking a reverse. He miraculously survived but sustained grave injuries to his intestine and also fractured some ribs. He is receiving treatment in a private hospital and is kept in intensive care. The boy's parents have reportedly refused to file a complaint and therefore no case was registered
    Published by:user_57
    First published: