നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Shocking | നദിക്കരയിൽ ഇരുന്ന 13കാരിയുടെ കാൽവിരൽ മത്സ്യം കടിച്ചെടുത്തു

  Shocking | നദിക്കരയിൽ ഇരുന്ന 13കാരിയുടെ കാൽവിരൽ മത്സ്യം കടിച്ചെടുത്തു

  മറ്റ് 30 പേർക്കും സംഭവത്തിൽ പരിക്കേറ്റു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തെക്കേ അമേരിക്കയിലെ അർജന്റീനയിലെ സാന്റാ ഫെയിൽ പരാന നദിയുടെ ഉള്ളിൽ കാലുകളിട്ട് കരയിൽ ഇരിക്കുമ്പോൾ പിരാനകളുടെ ആക്രമണത്തെ തുടർന്ന് 13 വയസ്സുള്ള പെൺകുട്ടിയുടെ കാൽവിരൽ അറ്റു (lost toe). ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് പ്രകാരം നദിയിൽ തണുപ്പേൽക്കുകയായിരുന്ന മറ്റ് 30 പേർക്കും സംഭവത്തിൽ പരിക്കേറ്റു.

   അടിയന്തര സ്കിൻ ഗ്രാഫ്റ്റ് ശസ്ത്രക്രിയക്കായി പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ 20-ലധികം കുട്ടികൾ ഉൾപ്പെടെ നിരവധി നീന്തൽക്കാരുടെ കണങ്കാലിലും വിരലുകളിലും കൈകളിലും മത്സ്യം കടിച്ചു. ഒരു യുവാവിന്റെ കൈയിൽ പൊട്ടലുണ്ടായതായും ഏഴുവയസ്സുള്ള പെൺകുട്ടിയുടെ വിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

   ഉയർന്ന താപനിലയും താഴ്ന്ന ജലനിരപ്പും കാരണം ഈ പ്രദേശത്ത് മത്സ്യം പലപ്പോഴും സന്ദർശകരെ ആക്രമിക്കാറുണ്ടെന്ന് ലൈഫ് ഗാർഡുകളുടെ യൂണിയൻ പ്രതിനിധി സെർജിയോ ബെരാർഡി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

   സന്ദർശകർ എത്തുന്ന ഉയർന്ന താപനിലയും ആഴം കുറഞ്ഞ വെള്ളവുമുള്ള പ്രദേശങ്ങളിലാണ് അവ കൂടുതൽ താമസിക്കുന്നത്. പരാന വളരെ അപകടകാരിയായ വേട്ടക്കാരനാണെന്ന് വേണമെങ്കിൽ വിളിക്കാം. അവയ്ക്ക് വളരെ മൂർച്ചയുള്ള പല്ലുകളുണ്ട്, അവ ആക്രമണകാരികളെ കടിക്കും.

   സംഭവം സ്ഥിരീകരിച്ചുകൊണ്ട് ബെരാർഡി പറഞ്ഞു, “ആക്രമണത്തിൽ 13 വയസ്സുള്ള പെൺകുട്ടിയുടെ കാൽവിരൽ നഷ്ടപ്പെട്ടു.”

   പ്രദേശത്തെ ലൈഫ് ഗാർഡുകൾ ഒന്നോ രണ്ടോ സംഭവങ്ങൾ കണ്ടെത്തുമ്പോഴെല്ലാം, വെള്ളത്തിൽ നിന്ന് ഇറങ്ങാൻ ആളുകളോട് ഉടൻ ആവശ്യപ്പെടുമെന്ന് ബെരാർഡി വിശദീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നപ്പോൾ, ഡ്യൂട്ടിയിലുള്ള എല്ലാ ലൈഫ് ഗാർഡുകളും സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ഓടിയെത്തി.

   നദിയിൽ നീന്തുകയായിരുന്നവർ കൈകളിലും കാലുകളിലും മുറിവുകളിൽ നിന്ന് രക്തം ഒഴുകുന്ന നിലയിൽ സഹായത്തിനായി നിലവിളിച്ചു. കുട്ടികളുമായി രക്ഷിതാക്കൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെട്ടു.

   ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കാൻ ഡ്യൂട്ടിയിലുള്ള കോസ്റ്റ്ഗാർഡുകൾ പാരാമെഡിക്കുകളെ വിളിച്ചു. 2008 ന് ശേഷം നഗരത്തിലെ ഏറ്റവും അപകടകരമായ ആക്രമണമായി ഇത് കണക്കാക്കപ്പെടുന്നു. 2008 ലെ ആക്രമണത്തിൽ 40 നീന്തൽക്കാർക്ക് പരിക്കേറ്റു.

   Summary: A 13-year-old girl had her toe chewed off after she came under attack from piranhas while she was sitting near the bank with her legs inside the Parana River in Santa Fe in South America’s Argentina. According to a Daily Star report, 30 other people, who were cooling down in the river, were also left injured in the incident
   Published by:user_57
   First published:
   )}