നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Tokyo Olympics|'എന്റെ തോൽവിയില്‍ പൊട്ടിക്കരഞ്ഞ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് സല്യൂട്ട് ചെയ്യാൻ ആഗ്രഹം:' മേരി കോം

  Tokyo Olympics|'എന്റെ തോൽവിയില്‍ പൊട്ടിക്കരഞ്ഞ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് സല്യൂട്ട് ചെയ്യാൻ ആഗ്രഹം:' മേരി കോം

  ക്വാർട്ടറിൽ മേരി കോം തോറ്റപ്പോൾ മത്സരം കണ്ടുകൊണ്ടിരുന്ന കുട്ടി പൊട്ടിക്കരയുന്ന വീഡിയോ മേരി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

  News18 Malayalam

  News18 Malayalam

  • Share this:
   ടോക്യോ ഒളിമ്പിക്സിൽ ഒരു മെഡൽ നേടുകയെന്ന ഇന്ത്യയുടെ മുതിർന്ന ബോക്സിംഗ് താരം എം സി മേരി കോമിന്റെ സ്വപ്നം പൂർത്തീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, തുടക്കം മുതൽക്കേ താരത്തിന്റെ വിജയത്തിനായി കാത്തിരുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകരെ താരത്തിന്റെ പരാജയം തകർത്തു കളയുകയും ചെയ്തു.

   കൊളംബിയയുടെ വലൻസിയ വിക്ടോറിയയ്‌ക്കെതിരായ ഒരു 'സ്പ്ലിറ്റ് ഡിസിഷനില്‍' (ബോക്സിംഗ് മത്സരത്തിൽ ഐക്യകണ്ഠേനയല്ലാതെ പോയിന്റടിസ്ഥാനത്തില്‍ വിജയിയെ നിര്‍ണ്ണയിക്കുന്ന രീതി) 2-3 ന് പരാജയപ്പെട്ട താരം ടോക്യോ ഗെയിംസിൽ നിന്ന് പുറത്താവുകയും ചെയ്തു. തന്റെ രണ്ടാമത്തെ ഒളിമ്പിക് മെഡലിനായി റിംഗിലേക്കിറങ്ങിയ മേരിയുടെ പരാജയം ആരാധകർക്ക് ഹൃദയഭേദകമായി. തങ്ങളുടെ ഇഷ്ടതാരമായ മേരി ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യക്കാർക്ക് ഇത് ഒരു കയ്പേറിയ നിമിഷമായിരുന്നു. എന്നാൽ രണ്ടാം റൗണ്ടിലെ അവരുടെ ഞെട്ടിപ്പിക്കുന്ന പുറത്താക്കൽ ബഹുഭൂരിപക്ഷം വരുന്ന ആരാധകരെയും നിരാശരാക്കി.

   സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധകര്‍ ദു:ഖം പ്രകടിപ്പിക്കുകയും റഫറിമാരുടെ വ്യത്യസ്തമായ തീരുമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച ഈ വനിതാ ചാമ്പ്യനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയുടെ ഈ സ്റ്റാർ ബോക്സർ, ചില ആളുകൾ തന്റെ ഒളിമ്പിക് മത്സരം കാണുന്ന ഒരു വീഡിയോ ട്വിറ്ററിൽ പങ്കിടുകയുണ്ടായി. ആ വീഡിയോയില്‍ ആരാധകര്‍ മേരിയെ ശക്തമായി പിന്തുണയ്ക്കുന്നത് കാണാം. പക്ഷേ മേരി തോല്‍ക്കുന്ന ഭാഗമെത്തുമ്പോള്‍, ഒരു പെൺകുട്ടി ഹൃദയം തകർന്ന രീതിയില്‍ പൊട്ടിക്കരയുന്നതും നമുക്ക് കാണാം.

   “ഈ പെൺകുട്ടിയെ കാണാൻ എന്നെങ്കിലുമെനിക്ക് അവസരം ലഭിച്ചാൽ ഞാൻ അവളെ കെട്ടിപ്പിടിക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്യും. പ്രിയ സഹോദരീ, നിനക്ക് ഏതെങ്കിലുമൊരു കായിക മല്‍സരത്തിൽ താൽപ്പര്യമുണ്ടെങ്കിൽ, നിന്നെ സഹായിക്കുന്നതിന്‌ ഞാൻ തയ്യാറാണ്‌,” മേരി തന്റെ ട്വീറ്റിൽ പറയുന്നു.

   വീഡിയോ കണ്ടതിന് ശേഷം നിരവധി ആരാധകർ വീഡിയോയുടെ കമന്റ് സെക്ഷനിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. അവരിൽ ഭൂരിഭാഗവും പറഞ്ഞത് ഇത്, ആ ദിവസത്തെ ഇന്ത്യാ മഹാരാജ്യത്തിന്റെ മാനസികാവസ്ഥയെ കാണിക്കുന്ന ദൃശ്യങ്ങൾ ആണെന്നാണ്‌.

   "യഥാർത്ഥ ആരാധകർ എപ്പോഴും ഇങ്ങനെയാണ്. അവർ നിങ്ങൾക്കു വേണ്ടി മുറവിളി കൂട്ടിക്കൊണ്ടേയിരിക്കും, അവർ ഈ പെൺകുട്ടിയെ പോലെ എപ്പോഴും നിങ്ങളെ സ്നേഹിക്കും," ഒരു ആരാധകന്‍ എഴുതി.   ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ മല്‍സരഫലം തീർച്ചയായും മേരിക്ക് അനുകൂലമായിരിക്കുമെന്നാണ്‌ കരുതിയതെങ്കിലും, മറിച്ചാണ്‌ ഫലം വന്നത്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് ഓർക്കാപ്പുറത്ത് കിട്ടിയ ഒരു അടി പോലെ ആയിരുന്നു.

   മത്സരഫലം തനിക്ക് അനുകൂലമായിരുന്നില്ലായെങ്കിലും ഇന്ത്യയുടെ ഈ വനിതാ ബോക്സർ എതിരാളിയെ കെട്ടിപ്പിടിച്ച് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ് പ്രകടിപ്പിക്കുക തന്നെ ചെയ്തു. 'സ്പ്ലിറ്റ് ഡിസിഷനുണ്ടാക്കിയ' ആശയക്കുഴപ്പത്തിന് ശേഷവും, 2012 ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ മേരി കോം തന്റെ കൊളംബിയന്‍ എതിരാളിക്ക് മുന്നിൽ പുഞ്ചിരിയോടെ തലകുനിച്ച് ആദരവ് പ്രകടിപ്പിക്കുകയും അഭിനന്ദന വാക്കുകൾ കൈമാറുകയും ചെയ്തു.

   മേരി തന്റെ ഒളിമ്പിക് കരിയറിനു വിരാമമിട്ട് നിരാശയോടെയാണ്‌ റിംഗിൽ നിന്ന് അവസാനമായി പുറത്തേക്കിറങ്ങുന്നത്. നാലു വർഷങ്ങളിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒളിമ്പിക്സ് എന്ന ഈ കായിക മാമാങ്കത്തിൽ മത്സരിക്കുന്നതിൽ നിന്ന് നാല്പത് വയസ്സിനു മുകളിലുള്ള ബോക്സര്‍മാരെ AIBA (ഐബ) വിലക്കുന്നതിനാൽ, ആറ് തവണ ഐബ ലോക വനിതാ ബോക്സിംഗ് ചാമ്പ്യനായ മേരിക്ക് 2024 പാരീസ് ഒളിമ്പിക്സ് മല്‍സരത്തില്‍ പങ്കെടുക്കാൻ കഴിയുകയില്ല.
   Published by:Naveen
   First published: