നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Tomato Price | തക്കാളി ഇല്ലാതെ സാമ്പാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഗൂഗിളിൽ തിരഞ്ഞ് ഇന്ത്യക്കാർ; വില 140 രൂപ കടന്നു

  Tomato Price | തക്കാളി ഇല്ലാതെ സാമ്പാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഗൂഗിളിൽ തിരഞ്ഞ് ഇന്ത്യക്കാർ; വില 140 രൂപ കടന്നു

  ഗൂഗിള്‍ മീഡിയ ട്രെന്‍ഡുകള്‍ പോലും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് തക്കാളിയെ കുറിച്ചാണ്.

  • Share this:
   നവംബര്‍ മാസത്തില്‍ ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍, കനത്ത മഴ തുടര്‍ച്ചയായി പെയ്തത് ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച്, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മഴ സാരമായി ബാധിച്ചത്. ഈ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള തക്കാളി (Tomato) ഇറക്കുമതി നിലച്ചതോടെ തമിഴ്‌നാട് (Tamil Nadu) ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും തക്കാളി വില കുതിച്ചുയരുകയാണ്. ഒരു ആഴ്ച കൊണ്ട് തക്കാളിയുടെ വിലയിൽ വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്.

   കാലം തെറ്റിയെത്തിയ മഴയില്‍ ഇവിടങ്ങളിലെല്ലാം കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറിക്ക് വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. മൈസൂരുവിലും ഊട്ടിയിലും മൊത്തവിതരണ മാർക്കറ്റുകളില്‍പ്പോലും ഉയർന്ന വിലക്കാണ് തക്കാളി വിറ്റു പോകുന്നത്. ഒരു മാസത്തിന് മുകളിലായി ഇതേ സ്ഥിതിയാണ്.

   ചെന്നൈയിലെ (Chennai) പ്രധാന മാര്‍ക്കറ്റ് കേന്ദ്രമായ കോയമ്പേടിൽ പോലും ഇപ്പോള്‍ കിലോയ്ക്ക് 150 രൂപയ്ക്ക് മുകളില്‍ വില്‍ക്കുന്ന തക്കാളിയുടെ വിലക്കയറ്റത്തില്‍ ആളുകള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ചില്ലറ വില്‍പ്പന വില കിലോഗ്രാമിന് 4 രൂപയില്‍ നില്‍ക്കുമ്പോള്‍ ഒരു കിലോ ഉല്‍പ്പന്നത്തിന് ഒരു രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ആരോപിച്ച് ധര്‍മ്മപുരി ജില്ലയിലെ കര്‍ഷകര്‍ ഒരു ടണ്ണോളം തക്കാളി റോഡില്‍ വലിച്ചെറിഞ്ഞിരുന്നു.

   ഇതെല്ലാം മാറ്റിനിര്‍ത്തിയാല്‍, മീം ക്രിയേറ്റര്‍മാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തക്കാളി വില വര്‍ധനവിനെ കുറിച്ചുള്ള മീമുകള്‍ പ്രചരിപ്പിക്കുന്ന തിരക്കിലാണ്. ഗൂഗിള്‍ മീഡിയ ട്രെന്‍ഡുകള്‍ പോലും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് തക്കാളിയെ കുറിച്ചാണ്. തക്കാളി ഇല്ലാതെ ചട്നിയും സാമ്പാറും രസവും ഉണ്ടാക്കുന്നതെങ്ങനെ എന്നതിനെ കുറിച്ച് ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നതും രസകരമായ കാര്യമാണ്.

   തക്കാളി ഇഷ്ടമില്ലാത്ത ആളുകള്‍ തക്കാളിയില്ലാതെ എങ്ങനെ ചില വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ഗൂഗിളില്‍ തിരയാറുണ്ടെങ്കിലും തക്കാളി വില കുത്തനെ ഉയർന്നതോടെ മറ്റ് ആളുകളും ഇത്തരം തിരച്ചിലുകൾ നടത്തുന്നുണ്ട്. തക്കാളിയുടെ വില വര്‍ധനയെ തുടര്‍ന്ന് ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകത്ത് സ്ഥിതി ചെയ്യുന്ന ഒരു ഭക്ഷണശാല ഒരു കിലോ തക്കാളി നൽകുന്നവർക്ക് പകരമായി ബിരിയാണി പാക്കറ്റുകള്‍ നല്‍കുകയാണ്. ഇത് ഏറെ ചിരിപ്പിക്കുന്നതും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായ കാര്യമാണ്.

   ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍, ചെന്നൈയിലും മറ്റ് വടക്കന്‍ ജില്ലകളിലും ചിലയിടങ്ങളില്‍ 20.5 സെന്റീമീറ്റര്‍ വരെ മഴ പെയ്തിരുന്നു. നവംബര്‍ 18നും 20നും ഇടയില്‍ ചെന്നൈയിലും മഴ പെയ്തിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തക്കാളി വില കുതിച്ചുയരുമ്പോള്‍, വില വര്‍ദ്ധനയില്‍ നിന്ന് ഡല്‍ഹി പോലും പൂര്‍ണമായി സുരക്ഷിതമല്ല.

   ''മഴ ദക്ഷിണേന്ത്യയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തക്കാളി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ രാജ്യതലസ്ഥാനത്തെ തക്കാളി വില നിലവിലെ നിരക്കില്‍ നിന്ന് ഉയര്‍ന്നേക്കും'' ആസാദ്പൂര്‍ തക്കാളി അസോസിയേഷന്‍ പ്രസിഡന്റ് അശോക് കൗശിക് പിടിഐയോട് പറഞ്ഞു.
   Published by:Naveen
   First published:
   )}